Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Business

മുപ്പതു വർഷം  ലോകം അവളുടെ ബുദ്ധിയെ തടഞ്ഞുവച്ചു:സാങ്കേതികവിദ്യ മോഷ്ടിച്ച് കമ്പനികൾ ഉണ്ടാക്കുന്നത് ശതകോടികൾ;ഓരോ പെൺകുട്ടിയും ഓർത്തിരിക്കേണ്ട പേര് 

by Brave India Desk
Dec 28, 2025, 03:47 pm IST
in Business
Share on FacebookTweetWhatsAppTelegram

മേരി കെന്നറുടെ ചുറ്റും കണ്ടുപിടുത്തങ്ങളുടെ ലോകമായിരുന്നു. മേരിയുടെ അച്ഛൻ ഒരു സിഗ്നൽ വിളക്ക് കണ്ടുപിടിച്ച വ്യക്തിയായിരുന്നു, അവളുടെ മുത്തച്ഛനാകട്ടെ ട്രെയിനുകൾക്കായി പ്രത്യേകമായൊരു റെയിൽവേ സിഗ്നൽ വികസിപ്പിച്ചെടുത്തു. ആ കൊച്ചു പെൺകുട്ടിയുടെ സിരകളിൽ അച്ഛനിൽ നിന്നും മുത്തച്ഛനിൽ നിന്നും പകർന്നു കിട്ടിയ ക്രിയാത്മകതയുടെ ചോരയായിരുന്നു തിളച്ചിരുന്നത്. തന്റെ ആറാം വയസ്സിൽ വാതിലുകൾക്ക് തനിയെ എണ്ണ പുരട്ടുന്ന ഒരു കൊച്ചു യന്ത്രം നിർമ്മിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ ലോകത്തെ അമ്പരപ്പിച്ചു.

എന്നാൽ വളരുംതോറും അവൾക്ക് ചുറ്റുമുള്ള സ്ത്രീകൾ ആർത്തവകാലത്ത് അനുഭവിക്കുന്ന നരകയാതനകൾ മേരിയെ വല്ലാതെ വേദനിപ്പിച്ചു. അന്നത്തെ കാലത്ത് തുണികളും പഞ്ഞിക്കഷ്ണങ്ങളും ഉപയോഗിച്ചിരുന്ന സ്ത്രീകൾക്ക് പുറത്തിറങ്ങി ജോലി ചെയ്യാനോ സ്വതന്ത്രമായി നടക്കാനോ കഴിയില്ലായിരുന്നു. ഈ അവഗണനയ്ക്കും അസ്വസ്ഥതയ്ക്കും അന്ത്യം കുറിക്കണമെന്ന വാശിയിൽ നിന്നാണ് മേരി തന്റെ ‘സാനിറ്ററി ബെൽറ്റ്’ എന്ന വിപ്ലവകരമായ ആശയം രൂപപ്പെടുത്തുന്നത്.

Stories you may like

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

എന്താണ് ഈ YKK? രഹസ്യ ലോഗോയ്ക്ക് പിന്നിലെ ശതകോടികളുടെ വിശ്വാസം

1920-കളിൽ തന്നെ അവൾ ഈ കണ്ടുപിടുത്തം പൂർത്തിയാക്കിയിരുന്നു. നനവിനെ പ്രതിരോധിക്കുന്ന പോക്കറ്റുകളുള്ള ആ ബെൽറ്റ് വസ്ത്രങ്ങളിൽ കറകൾ പടരുന്നത് തടയാൻ സഹായിക്കുന്ന ഒന്നായിരുന്നു. സ്ത്രീകൾക്ക് ആർത്തവസമയത്ത് വസ്ത്രങ്ങളിൽ രക്തം പടരാതെ കൂടുതൽ ആത്മവിശ്വാസത്തോടെ നടക്കാൻ സഹായിക്കുന്ന ഒന്നായിരുന്നു. ഇന്നത്തെ പാഡുകൾ ഒട്ടിച്ചു വെക്കുന്നത് പോലെ അന്ന് സൗകര്യങ്ങളില്ലായിരുന്നു, അതുകൊണ്ട് തന്നെ മേരിയുടെ ഈ ബെൽറ്റ് ഒരു അത്ഭുതമായിരുന്നു.

പക്ഷേ, ലോകത്തെ വിസ്മയിപ്പിക്കേണ്ട ആ കണ്ടുപിടുത്തത്തിന് പേറ്റന്റ് എടുക്കാൻ പോലും പണമില്ലാത്ത അത്രയും ദരിദ്രയായിരുന്നു മേരി. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും കഷ്ടപ്പാടിനും ഒടുവിൽ 1957-ൽ ‘സണ്ണോപാക്’ (Sonn-Nap-Pak) എന്ന പ്രശസ്തമായ കമ്പനി മേരിയെ തേടിയെത്തി. തങ്ങളുടെ ഉൽപ്പന്നം ലോകമെമ്പാടും വിൽക്കാൻ അവർ തയ്യാറാണെന്ന് അറിയിച്ചപ്പോൾ മേരിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. പക്ഷേ, ആ സന്തോഷത്തിന് മിനിറ്റുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. മേരിയെ നേരിൽ കാണാൻ എത്തിയ കമ്പനി പ്രതിനിധികൾ അവളൊരു കറുത്ത വർഗ്ഗക്കാരിയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം അവരുടെ ഭാവം മാറി. “ഒരു കറുത്ത വർഗ്ഗക്കാരിയുടെ കണ്ടുപിടുത്തം വിൽക്കാൻ ഞങ്ങൾക്ക് കഴിയില്ല” എന്ന് പറഞ്ഞ് ആ ധിക്കാരികൾ പടിയിറങ്ങിപ്പോയപ്പോൾ മേരിയുടെ മുറിവേറ്റ ഹൃദയം വിങ്ങുകയായിരുന്നു.

നിറത്തിന്റെ പേരിൽ സ്വന്തം അധ്വാനത്തെ ലോകം ചവിട്ടിമെതിക്കുന്നത് മേരിക്ക് നോക്കി നിൽക്കേണ്ടി വന്നു. മുപ്പതു വർഷത്തോളം ആ കണ്ടുപിടുത്തം വെളിച്ചം കാണാതെ കിടന്നു. കമ്പനികൾ അവളെ പരിഹസിച്ചു, വംശീയതയുടെ മതിൽക്കെട്ടുകൾക്ക് പിന്നിൽ അവളുടെ ബുദ്ധിയെ അവർ തളച്ചിട്ടു. പക്ഷേ, മേരി തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു. അപമാനങ്ങൾക്കിടയിലും അവൾ വീണ്ടും പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് തിരിഞ്ഞു. വാക്കറുകൾക്ക് വശത്തായി വെക്കാവുന്ന പ്രത്യേക ട്രേകൾ, ടോയ്‌ലറ്റ് ടിഷ്യൂ ഹോൾഡറുകൾ തുടങ്ങി അഞ്ചോളം വലിയ കണ്ടുപിടുത്തങ്ങൾക്ക് അവൾ പിന്നീട് പേറ്റന്റ് നേടി.

കാലങ്ങൾക്കുശേഷം സാനിറ്ററി ബെൽറ്റിന്റെ പേറ്റന്റ് കാലാവധി കഴിഞ്ഞപ്പോൾ ലോകം അവളുടെ ആധുനിക സങ്കേതങ്ങൾ മോഷ്ടിക്കുകയും വലിയ ബ്രാൻഡുകൾ അത് ഉപയോഗിച്ച് കോടികൾ സമ്പാദിക്കുകയും ചെയ്തു. മേരിക്ക് ലഭിക്കേണ്ടിയിരുന്ന പണവും പ്രശസ്തിയും മറ്റു പലരും സ്വന്തമാക്കിയപ്പോഴും, താൻ കണ്ടുപിടിച്ച രീതിയിലൂടെ ലോകത്തെ കോടിക്കണക്കിന് സ്ത്രീകൾക്ക് ആശ്വാസം ലഭിക്കുന്നുണ്ടല്ലോ എന്ന വലിയൊരു മനസ്സ് മേരി മരണം വരെ കാത്തുസൂക്ഷിച്ചു. ഇന്ന് സാനിറ്ററി ഉൽപ്പന്നങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ മേരി കെന്നർ എന്ന പേര് മാറ്റിനിർത്താൻ ആർക്കും കഴിയില്ല. ഓരോ മാസവും ലോകത്തെ സ്ത്രീകൾ അനുഭവിക്കുന്ന സുരക്ഷിതത്വത്തിന് പിന്നിൽ മേരി എന്ന ആ കരുത്തുറ്റ സ്ത്രീയുടെ വിയർപ്പും കണ്ണീരുമുണ്ടെന്ന് നമ്മൾ തിരിച്ചറിയണം.

ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ആധുനിക സാനിറ്ററി പാഡുകളുടെ നിർമ്മാണത്തിൽ മേരിയുടെ ‘മോയ്സ്ചർ പ്രൂഫ്’ (Moisture-proof) സങ്കേതമാണ് അടിസ്ഥാനമായി ഉപയോഗിക്കുന്നത്.ജീവിച്ചിരുന്നപ്പോൾ അർഹമായ ലാഭം മേരിക്ക് ലഭിച്ചില്ലെങ്കിലും, ഇന്ന് ചരിത്രത്തിലെ ഏറ്റവും മികച്ച 10 കറുത്ത വർഗ്ഗക്കാരായ കണ്ടുപിടുത്തക്കാരിൽ ഒരാളായി മേരി അറിയപ്പെടുന്നു.

Tags: Mary Beatrice Davidson KennerMary BeatriceDavidson Kennersanitary belt
ShareTweetSendShare

Latest stories from this section

ചൂതാട്ട മേശയിൽ നിന്ന് രക്ഷപ്പെട്ട ആഗോള കമ്പനി!ഫെഡെക്സ്: തോൽവിയിൽ നിന്ന് തുടങ്ങിയ വിജയം

ചൂതാട്ട മേശയിൽ നിന്ന് രക്ഷപ്പെട്ട ആഗോള കമ്പനി!ഫെഡെക്സ്: തോൽവിയിൽ നിന്ന് തുടങ്ങിയ വിജയം

വമ്പൻ സ്രാവുകൾ കോപ്പിയടിച്ച ‘ജില്ലറ്റ് ബുദ്ധി’:ലോകമഹായുദ്ധത്തിൽ ലോട്ടറിയടിച്ച സെയിൽസ്മാൻ

വമ്പൻ സ്രാവുകൾ കോപ്പിയടിച്ച ‘ജില്ലറ്റ് ബുദ്ധി’:ലോകമഹായുദ്ധത്തിൽ ലോട്ടറിയടിച്ച സെയിൽസ്മാൻ

ആരും വാങ്ങാത്ത ഒരു ‘വേസ്റ്റ്’ ഐഡിയ ഷിപ്പിംഗ് ലോകത്തെ രാജാവായ കഥ;ബബിൾ റാപ്പിൻ്റെ ജനനം

ആരും വാങ്ങാത്ത ഒരു ‘വേസ്റ്റ്’ ഐഡിയ ഷിപ്പിംഗ് ലോകത്തെ രാജാവായ കഥ;ബബിൾ റാപ്പിൻ്റെ ജനനം

എണ്ണക്കിണറിലെ ‘അഴുക്ക്’ഇന്ന് കോടികൾ വിലയുള്ള ബ്രാൻഡ്!വാസിലിൻ

എണ്ണക്കിണറിലെ ‘അഴുക്ക്’ഇന്ന് കോടികൾ വിലയുള്ള ബ്രാൻഡ്!വാസിലിൻ

Discussion about this post

Latest News

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies