ഇസ്ലാമിക തീവ്രവാദം പിടിമുറുക്കുന്ന ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിന് നേരെയുള്ള ആസൂത്രിത ആക്രമണങ്ങൾ വീണ്ടും ശക്തമാകുന്നു. ഗാർമെന്റ്സ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഹിന്ദു യുവാവിനെ സഹപ്രവർത്തകൻ വെടിവെച്ചുകൊന്നു. ബജേന്ദ്ര വിശ്വാസ് എന്ന യുവാവാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സമാനമായ സാഹചര്യത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഹിന്ദുവാണിത്.
ഫാക്ടറിക്കുള്ളിൽ വെച്ചുതന്നെ സഹപ്രവർത്തകൻ വിശ്വാസിനെ ലക്ഷ്യം വെച്ച് വെടിയുതിർക്കുകയായിരുന്നു. യൂനസ് സർക്കാരിന്റെ കീഴിൽ ന്യൂനപക്ഷങ്ങൾക്കും സനാതന ധർമ്മ വിശ്വാസികൾക്കും നേരെ നടക്കുന്ന നിരന്തരമായ വംശഹത്യയുടെ ഒടുവിലത്തെ ഉദാഹരണമാണിത്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെയുള്ള അതിക്രമങ്ങൾ വൻതോതിൽ വർദ്ധിച്ചിട്ടും ഭരണകൂടം കുറ്റകരമായ മൗനം തുടരുകയാണ്.
കൊലപാതകത്തിന് പിന്നിൽ മതപരമായ വിദ്വേഷമാണെന്നാണ് പ്രാഥമിക സൂചനകൾ. രണ്ടാഴ്ചയ്ക്കിടെ മൂന്ന് ഹിന്ദുക്കൾ കൊലചെയ്യപ്പെട്ടിട്ടും പ്രതികളെ പിടികൂടാനോ ഹിന്ദു സമൂഹത്തിന് സംരക്ഷണം നൽകാനോ ബംഗ്ലാദേശ് ഇടക്കാല സർക്കാർ തയ്യാറാകാത്തത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ലോകമെമ്പാടുമുള്ള ഹിന്ദു സംഘടനകൾ ഈ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിന് പിന്നാലെ ബംഗ്ലാദേശിൽ അരങ്ങേറുന്ന ഹിന്ദു വിരുദ്ധ കലാപങ്ങൾ ആഗോള തലത്തിൽ തന്നെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാൽ അന്താരാഷ്ട്ര സമൂഹം പലപ്പോഴും ഇത്തരം ഹിന്ദു വേട്ടകൾക്ക് നേരെ കണ്ണടയ്ക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. ഭാരതത്തിന്റെ അയൽരാജ്യത്ത് സനാതന ധർമ്മ വിശ്വാസികൾ ഓരോ ദിവസവും ഭീതിയോടെയാണ് കഴിയുന്നത്.
ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഭാരതം ശക്തമായി ഇടപെടണമെന്ന ആവശ്യം ഉയരുന്നുണ്ട്.










Discussion about this post