ഇന്ത്യന്‍ മാധ്യമങ്ങളെ പോലെ സ്വന്തം രാജ്യത്തെ ലോകത്തിനു മുന്നില്‍ അപമാനിക്കരുത് എന്ന് പാകിസ്ഥാനി മാധ്യമങ്ങള്‍ക്ക് പാക്ക് സര്ഡക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം. ഇസ്ലാമാബാദിലെ പാക്കിസ്ഥാന്‍ ഇലക്ട്രോിക്‌സ് മീഡിയ അതോറിറ്റിയാണ് വിവിധ മാധ്യമങ്ങള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം അടങ്ങിയ ഉത്തരവ് നല്‍കിയത്. ഇസ്ലാമാബാദിലും കറാച്ചിയിലും നടന്ന സംഭവങ്ങളെ ഊതിപെരുപ്പിച്ച് ലോകത്തിന് മുന്നില്‍ രാജ്യത്തെ അപമാനിക്കരുത് എന്ന് നിര്‍ദ്ദേശിച്ച അതോറിറ്റി ഇന്ത്യന്‍ മാധ്യമങ്ങളെ പോലെ പ്രവര്‍ത്തിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു.
സോഷ്യല്‍ മാധ്യമങ്ങളില്‍ പാക് സര്‍ക്കാരിന്റെ ഉത്തരവ് പ്രചരിക്കുന്നുണ്ട്.
ഇന്ത്യയില്‍ ജെഎന്‍യുവിലും മറ്റും നടക്കുന്ന സംഭവങ്ങളെ പെരുപ്പിച്ച് കാണിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ ലോകത്തിന് മുന്നില്‍ രാജ്യത്തെ ഇകഴ്ത്തി കാണിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത് ശരിവെക്കുകയാണ് പാക്കിസ്ഥാന്‍ സര്‍ക്കാരുമെന്നാണ് വിലയിരുത്തല്‍.
Discussion about this post