Friday, January 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

അപ്പോൾ അന്ന് കേട്ടത് വെറുമൊരു ബുള്ളറ്റ് സൗണ്ട് അല്ല, ‘ചത്താ പച്ച’യിൽ കാമിയോ റോളിൽ മമ്മൂട്ടിയും; റിലീസ് തീയതി പുറത്ത്

by Brave India Desk
Jan 2, 2026, 06:12 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

റീൽ വേൾഡ് എന്റർടെയിൻമെന്റ് നിർമ്മിക്കുന്ന ആക്ഷൻ എൻ്റർടെയിനർ  ‘ചത്താ പച്ച ’ 2026 ജനുവരി 22-ന് പ്രദർശനത്തിനെത്തും. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കും. റസ്ലിങ് പശ്ചത്താലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ മലയാള സിനിമയ്ക്ക് വലിയ ആവേശം പകരുമെന്നുറപ്പാണ്. പുറത്തുവിട്ട റിലീസ് ഡേറ്റ് പോസ്റ്ററിൽ തീപ്പൊരി പോലെ തിളങ്ങുന്ന സ്വർണ്ണനിറങ്ങൾ, പറക്കുന്ന നോട്ടുകൾ, ആവേശത്തോടെ ആർത്തുവിളിക്കുന്ന ജനക്കൂട്ടം, റിങ്ങിലെ ഒരു റെസ്ലർ എല്ലാം ചേർന്ന് ടീസറിലും മറ്റു പോസ്റ്ററുകളും കണ്ട ഒരു കളർഫുൾ റെസ്ലിങ് ലോകം ഈ പോസ്റ്ററിലും വ്യക്തമാണ്.

എന്നാൽ ഈ മുഴുവൻ ദൃശ്യവിസ്മയത്തിനിടയിൽ ശ്രദ്ധ പിടിച്ചുപറ്റുന്നതോ? “IN CINE‘M’AS” എന്ന വാചകത്തിലെ പ്രത്യേകം എടുത്തുകാണിക്കുന്ന “M”. ഹൈലൈറ്റ് ചെയ്തിരിക്കുന്ന അക്ഷരം മലയാള സിനിമയിലെ ഇതിഹാസമായ മമ്മൂട്ടി, ചത്താ പച്ചയിൽ ഉണ്ട് എന്നതിൻ്റെ സൂചനയാണ്. ആരാധകരും സിനിമാപ്രമികളും  ഈ സംശയം സോഷ്യൽ മീഡിയയിൽ ഉടനീളം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയ റിലീസ് ഡേറ്റ് പോസ്റ്റർ ആ ചർച്ചകൾക്ക് ഒരു സ്ഥിരീകരണം നൽകിയതുപോലെ തന്നെയാണ്.

Stories you may like

ഇങ്ങനെയൊക്കെ എങ്ങനെയാ മനുഷ്യാ അഭിനയിക്കുന്നത്, രസതന്ത്രത്തിലെ ലാലേട്ടന്റെ തകർപ്പൻ ബ്രില്ലിയൻസ്; ആ സീൻ റിപ്പീറ്റ് കാണൂ, വീഡിയോ

ആ ഒറ്റ സംഗതി പറയും മോഹൻലാൽ ആരാണെന്നും എന്താണെന്നും, ഇന്നും സ്റ്റാറായി നിൽക്കുന്നതിന്റെ രഹസ്യം ആ ഫോൺ കേട്ടപ്പോൾ മനസിലായി: ദീപക്ക് ദേവ്

എനർജിയും സ്വാഗും നിറഞ്ഞ ഒരു ആക്ഷൻ എന്റർടെയിനറായിരിക്കെ, ഈ സൂചന ‘ചത്താ പച്ച ’യെ ഒരു സാധാരണ ചിത്രത്തിൽ നിന്ന് ഉയർത്തി ഒരു വലിയ സിനിമാറ്റിക് ഇവന്റായി മാറ്റുന്നതാണ്. റീൽ വേൾഡ് എൻ്റർടെയ്ൻമെൻ്റ് ൻ്റെ ബാനറിൽ ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിനോടൊപ്പം റിതേഷ് & രമേശ് എസ് രാമകൃഷ്ണൻ നിർമ്മിച്ച് നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചത്താ പച്ച. പാൻ ഇന്ത്യൻ ചിത്രമായ ചത്താ പച്ചയുടെ വിതരണാവകാശം നേടിയിരിക്കുന്നത് ശക്തമായ ഡിസ്ട്രിബ്യൂട്ടേഴ്സ് ആണ്.

കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് ചത്ത പച്ച തിയറ്ററുകളിൽ എത്തിക്കുന്നു. ചിത്രത്തിൻ്റെ തമിഴ് നാട്, കർണാടക റിലീസ് കൈകാര്യം ചെയ്യുന്നത് പി വി ആർ INOX പിക്ചേഴ്സ് ആണ്.  ആന്ധ്ര–തെലങ്കാന മേഖലയിൽ മൈത്രി മൂവി മേക്കേഴ്സ്, നോർത്ത് ഇന്ത്യയിൽ കരൺ ജോഹറിൻ്റെ ധർമ പ്രൊഡക്ഷൻസ് എന്നിവരാണ് റിലീസ് ഏറ്റെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഏകദേശം 100 രാജ്യങ്ങളിലേക്ക് ചിത്രം എത്തിക്കുന്നത് ദി പ്ലോട്ട് പിക്ചേഴ്സാണ്. ചിത്രത്തിൻ്റെ സംഗീതവകാശം നേടിയിരിക്കുന്നത് ടി സീരീസ് ആണ്.

സാങ്കേതികമായി ചിത്രത്തിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നതും ഒരു ശക്തമായ ടീമാണ്. മലയാള സിനിമയിൽ ആദ്യമായി ശങ്കർ–എഹ്‌സാൻ–ലോയ് സംഗീതം ഒരുക്കുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗാനരചന വിനായക് ശശികുമാർ, പശ്ചത്താല സംഗീതം മുജീബ് മജീദ്. ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രൻ. ആക്ഷൻ കൊറിയോഗ്രഫി കലൈ കിങ്സൺ. എഡിറ്റിംഗ് പ്രവീൺ പ്രഭാകർ. തിരക്കഥ സനൂപ് തൈക്കൂടം. കൂടാതെ അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ എന്നിവരുൾപ്പെടുന്ന ഒരു വമ്പൻ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്. 2026-ലെ ആദ്യ പ്രധാന റിലീസുകളിലൊന്നായി, ‘ചത്താ പച്ച ’ ജനുവരി 22ന് ഒരുപറ്റം റൗഡീസുമായി റിങ്ങിലേക്ക് എത്തും.

Tags: actor mammottyChatha Pacha
ShareTweetSendShare

Latest stories from this section

അത് വരെയും ഒരേ പിടിയും തരാതെ മാറി നിന്ന മുതൽ, സിബിഐക്ക് വേണ്ടി വാദിച്ച അമിതതാത്മവിശ്വാസം മുതൽ ഓവർ വിനയം വരെ; ടെയ്‌ലർ മണിയെ കുടുക്കിയ “ISOW “

അത് വരെയും ഒരേ പിടിയും തരാതെ മാറി നിന്ന മുതൽ, സിബിഐക്ക് വേണ്ടി വാദിച്ച അമിതതാത്മവിശ്വാസം മുതൽ ഓവർ വിനയം വരെ; ടെയ്‌ലർ മണിയെ കുടുക്കിയ “ISOW “

ഇഡ്ഡലി കഴിക്കുന്ന കുശുമ്പ് കാണിക്കുന്ന തനി മലയാളി പ്രേതം, ആ ഒറ്റ ഡയലോഗ് കേട്ട് പേടിച്ചവർ ഏറെ; മരണത്തിനു പോലും മായിച്ചു കളയാൻ കഴിയാത്ത റോസിയുടെ സ്നേഹം

ഇഡ്ഡലി കഴിക്കുന്ന കുശുമ്പ് കാണിക്കുന്ന തനി മലയാളി പ്രേതം, ആ ഒറ്റ ഡയലോഗ് കേട്ട് പേടിച്ചവർ ഏറെ; മരണത്തിനു പോലും മായിച്ചു കളയാൻ കഴിയാത്ത റോസിയുടെ സ്നേഹം

ചെന്നൈയുടെ ഓപ്പണർ നീയല്ല അത് ഞാനായിരിക്കും, സഞ്ജുവിന് മറുപടിയുമായി ബേസിൽ ജോസഫ്; സംഭവം ഇങ്ങനെ

ചെന്നൈയുടെ ഓപ്പണർ നീയല്ല അത് ഞാനായിരിക്കും, സഞ്ജുവിന് മറുപടിയുമായി ബേസിൽ ജോസഫ്; സംഭവം ഇങ്ങനെ

യൂട്യൂബും ഗൂഗിളും ഇല്ലാത്ത കാലത്ത് ഒരു ഹൈ-ടെക് പ്രതികാരം; ചാണക്യൻ ഇന്നും ഒരത്ഭുതം

യൂട്യൂബും ഗൂഗിളും ഇല്ലാത്ത കാലത്ത് ഒരു ഹൈ-ടെക് പ്രതികാരം; ചാണക്യൻ ഇന്നും ഒരത്ഭുതം

Discussion about this post

Latest News

അന്നത്തെ സച്ചിന്റെ ബുദ്ധിയെ വെല്ലുന്ന ഒന്നും ഞാൻ കണ്ടിട്ടില്ല, ഇതൊന്നും ആർക്കും സാധിക്കാത്തത്: ഹർഭജൻ സിങ്

അന്നത്തെ സച്ചിന്റെ ബുദ്ധിയെ വെല്ലുന്ന ഒന്നും ഞാൻ കണ്ടിട്ടില്ല, ഇതൊന്നും ആർക്കും സാധിക്കാത്തത്: ഹർഭജൻ സിങ്

അപ്പോൾ അന്ന് കേട്ടത് വെറുമൊരു ബുള്ളറ്റ് സൗണ്ട് അല്ല, ‘ചത്താ പച്ച’യിൽ കാമിയോ റോളിൽ മമ്മൂട്ടിയും; റിലീസ് തീയതി പുറത്ത്

അപ്പോൾ അന്ന് കേട്ടത് വെറുമൊരു ബുള്ളറ്റ് സൗണ്ട് അല്ല, ‘ചത്താ പച്ച’യിൽ കാമിയോ റോളിൽ മമ്മൂട്ടിയും; റിലീസ് തീയതി പുറത്ത്

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

ഭീകരതയുടെ പ്രഭവകേന്ദ്രം ഭീകരതയിൽ തന്നെ കത്തിയമരുന്നു; പാകിസ്താനിൽ അജ്ഞാതർ പൂണ്ടുവിളയാടിയ വർഷം

2011 ലോകകപ്പ് ഫൈനൽ ജയിക്കാൻ കാരണം ധോണിയും ഗംഭീറും അല്ല, അതിന് സഹായിച്ചത് സച്ചിന്റെ ഇടപെടൽ; സംഭവിച്ചത് ഇങ്ങനെ

ബാറ്റ് വിള്ളലിൽ വെച്ചാൽ തനിയെ നിൽക്കും, സച്ചിന്റെ ഏറ്റവും മികച്ച ഇന്നിംഗ്സ് അതായിരുന്നു: പ്രവീൺ അമ്രേ

ഭീകരതയുടെ നഴ്സറിയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി;2025 പാകിസ്താന് രക്തച്ചൊരിച്ചിലിൻ്റെ വർഷം

ഭീകരതയുടെ നഴ്സറിയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി;2025 പാകിസ്താന് രക്തച്ചൊരിച്ചിലിൻ്റെ വർഷം

അർജുൻ ബാറ്റ് ചെയ്യുന്നത് സച്ചിനെപ്പോലെ, പരിശീലകർക്ക് തെറ്റുപറ്റി; തുറന്നടിച്ച് യോഗ്‌രാജ് സിംഗ്; മുംബൈ ഇന്ത്യൻസിനും വിമർശനം

അർജുൻ ബാറ്റ് ചെയ്യുന്നത് സച്ചിനെപ്പോലെ, പരിശീലകർക്ക് തെറ്റുപറ്റി; തുറന്നടിച്ച് യോഗ്‌രാജ് സിംഗ്; മുംബൈ ഇന്ത്യൻസിനും വിമർശനം

“ഭാരതത്തിന് അചഞ്ചലമായ പിന്തുണ”: പാകിസ്താൻ മണ്ണിൽ നിന്ന് എസ് ജയശങ്കറിന് ഒരു തുറന്ന കത്ത്

“ഭാരതത്തിന് അചഞ്ചലമായ പിന്തുണ”: പാകിസ്താൻ മണ്ണിൽ നിന്ന് എസ് ജയശങ്കറിന് ഒരു തുറന്ന കത്ത്

അയാൾ വിരമിക്കത്തൊന്നുമില്ലെടോ, ഈ ആഘോഷം പറയും ആ ഒരു റൺ എത്രത്തോളം വിലപ്പെട്ടത് ആണെന്ന്; ഞെട്ടിച്ച് കോഹ്‌ലി

“ചരിത്രത്തിനരികെ വിരാട് കോഹ്‌ലി; 2026-ൽ കാത്തിരിക്കുന്നത് മൂന്ന് വമ്പൻ റെക്കോഡുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies