ലഖ്‌നൗ : വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ദുരുപയോഗം ചെയ്ത ശേഷം നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചതായി ഡോക്ടർക്കെതിരെ പരാതി. ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ (കെജിഎംയു) റസിഡന്റ് ഡോക്ടർ റമീസ് ഉദ്ദീൻ നായകിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. കെജിഎംയുവിലെ എംഡി പാത്തോളജി വിഭാഗം റസിഡന്റ് ഡോക്ടർക്കെതിരെയാണ് പരാതി.
വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തു, ഇസ്ലാമിലേക്ക് മതം മാറാൻ നിർബന്ധിച്ചു, മതപരിവർത്തനത്തിന് വഴങ്ങാതിരുന്നപ്പോൾ സ്വകാര്യ ഫോട്ടോഗ്രാഫുകളും വീഡിയോകളും ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്തു, മാനസികമായി പീഡിപ്പിച്ചു എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളാണ് ഡോക്ടർക്കെതിരെയുള്ള പരാതിയിൽ യുവതി സൂചിപ്പിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഡോക്ടർ ഒളിവിൽ പോയതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് അമ്പതിനായിരം രൂപ പ്രതിഫലം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിയുടെ മാതാപിതാക്കളെയും മതപരിവർത്തന ശ്രമങ്ങൾക്ക് കൂട്ടുനിന്ന ഒരു പുരോഹിതനെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ആരോപണങ്ങളെത്തുടർന്ന്, കെജിഎംയു അധികൃതർ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷം ഡോക്ടറെ സസ്പെൻഡ് ചെയ്തതായി യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. ആരോപണങ്ങളുടെ ഗൗരവവും വിദ്യാർത്ഥികളുടെ സുരക്ഷയിലുള്ള ആശങ്കയും കണക്കിലെടുത്ത്, മുതിർന്ന ഫാക്കൽറ്റി അംഗങ്ങളും അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ഒരു ഔപചാരിക അന്വേഷണ സമിതി രൂപീകരിച്ച് അന്വേഷണം നടത്തുമെന്നും കെജിഎംയു അറിയിച്ചു.









Discussion about this post