മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ശ്വാസതടസ്സത്തിനൊപ്പം ചുമയും ഉണ്ടായതിന് പിന്നാലെയാണ് ചികിത്സ തേടിയത്.
നിലവിൽ സോണിയാ ഗാന്ധിയുടെ ആരോഗ്യ നില തൃപ്തികരമെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. ആശങ്കാജനകമായ സാഹചര്യമില്ലെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും അധികൃതർ പറഞ്ഞു.










Discussion about this post