ലഖ്‌നൗ : ഉത്തർപ്രദേശിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് ശേഷമുള്ള കരട് വോട്ടർ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. ; 2.89 കോടി പേരുകൾ ആണ് മുൻ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തത്. നിലവിൽ സംസ്ഥാനത്ത് 12.55 കോടി വോട്ടർമാരുണ്ടെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നവ്ദീപ് റിൻവ പറഞ്ഞു.
കരട് വോട്ടർപട്ടികയിൻമേലുള്ള എതിർപ്പുകളും പുന പരിശോധന അപേക്ഷകളും ഫെബ്രുവരി 6 വരെ സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അന്തിമ വോട്ടർ പട്ടിക മാർച്ച് 6 ന് പ്രസിദ്ധീകരിക്കും. ജനുവരി 6 മുതൽ തന്നെ റിവിഷൻ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ആദ്യ കരട് പട്ടികയിൽ പേരില്ലാത്തവർക്ക് ഫെബ്രുവരി 6-നകം ഫോം 6 പൂരിപ്പിച്ച് സമർപ്പിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
സഹായത്തിനായി കമ്മീഷൻ 1950 എന്ന ഹെൽപ്പ്‌ലൈൻ നമ്പർ പുറത്തിറക്കിയിട്ടുണ്ട്. നഗരപ്രദേശങ്ങളിലെ സഹകരണത്തിന്റെ അഭാവം കണക്കിലെടുത്ത്, പ്രത്യേക ക്യാമ്പുകൾ നടത്താൻ കമ്മീഷൻ പദ്ധതിയിട്ടിട്ടുണ്ട്. കരട് പേരുണ്ടോ എന്നറിയാനായി വെബ്‌സൈറ്റിൽ നിന്ന് നേരിട്ട് പേര് പരിശോധിക്കാമെന്നും സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ നവ്ദീപ് റിൻവ പറഞ്ഞു.









Discussion about this post