ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി വിരാട് കോഹ്‌ലി വീണ്ടും മൈതാനത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. വഡോദരയിലെ പരിശീലനത്തിനിടെയുള്ള ചിത്രങ്ങൾ അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ആറ് മാസത്തിന് ശേഷമാണ് ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് കോഹ്‌ലി തന്റെ സോഷ്യൽ മീഡിയ പേജിൽ ഇടുന്നത്.
കോഹ്‌ലിയുടെ പരിശീലന ചിത്രങ്ങൾ കണ്ട മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ തന്റെ എക്സ് ഹാൻഡിലിലൂടെ താരത്തോട് ഒരു അഭ്യർത്ഥന നടത്തി. “ആ കണ്ണുകൾ ഒരു കഥ പറയുന്നുണ്ട്… തീർച്ചയായും അദ്ദേഹം തന്റെ ടെസ്റ്റ് വിരമിക്കൽ തീരുമാനം പിൻവലിക്കേണ്ട സമയമായി. വിരാടിനെ വീണ്ടും വൈറ്റ് ജേഴ്സിയിൽ കാണാൻ ആഗ്രഹിക്കുന്നു,” എന്ന് ഉത്തപ്പ കുറിച്ചു.
2025 മെയ് മാസത്തിലാണ് വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മോശം പ്രകടനത്തിന് പിന്നാലെയായിരുന്നു ഈ അപ്രതീക്ഷിത തീരുമാനം. 123 ടെസ്റ്റുകളിൽ നിന്ന് 9,230 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം. 10,000 റൺസ് എന്ന നാഴികക്കല്ലിന് 770 റൺസ് അകലെയായിരുന്നു താരം.
ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും വിരമിച്ചെങ്കിലും ഏകദിന ക്രിക്കറ്റിൽ കോഹ്‌ലി തന്റെ ആധിപത്യം തുടരുകയാണ്. അവസാന നാല് ഏകദിനങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറികളും രണ്ട് അർദ്ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്. താൻ ഇനി ഒരു ഫോർമാറ്റിൽ (ഏകദിനം) മാത്രമേ കളിക്കുകയുള്ളൂ എന്ന് നേരത്തെ













Discussion about this post