ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. കൊച്ചിയിലെ എസ്‌ഐടി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി കണ്ഠരര് രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്നും ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക പങ്കുണ്ടെന്നുമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്. മൊളിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് കണ്ഠരര് രാജീവരാണെന്ന് പത്മകുമാറടക്കം മൊഴി നൽകിയിരുന്നെന്നാണ് വിവരം. ഈ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷണൻ പോറ്റിയ്ക്ക് വഴിയൊരുക്കിയത് തന്ത്രിയുടെ ഇടപെടലാണെന്നാണ് വിലയിരുത്തൽ.
അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് എത്തുന്നില്ലെന്ന് ഹൈക്കോടതി അടുത്തിടെ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിർണായക നീക്കം.













Discussion about this post