ഇസ്ലാമാബാദ്: പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫ് യു.എസ്. സന്ദര്‍ശനം റദ്ദാക്കി. ലാഹോറിലെ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഷെരീഫ് സന്ദര്‍ശനം റദ്ദാക്കിയത്. ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് ഷെരീഫ് യു.എസിലേക്കു പോകാനിരുന്നത്. ആണവ ഉച്ചകോടി സമയത്ത് ഷരീഫും നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ച നടക്കുമെന്നും സൂചനയുണ്ടായിരുന്നു.യു.എസ്. പ്രസിഡന്റ് ബാരക് ഒബാമയാണ് ആണവ സുരക്ഷാ ഉച്ചകോടിയില്‍ അധ്യക്ഷത വഹിക്കുന്നത്.
ഈസ്റ്റര്‍ ദിനത്തില്‍ ലാഹോറിലെ ഗുല്‍ഷന്‍ ഇഖ്ബാല്‍ പബ്ലിക് പാര്‍ക്കിലായിരുന്നു ചാവേര്‍ ആക്രമണം.ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി. പരുക്കേറ്റ ഇരുനൂറിലധികം പേരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ആശങ്കയുണ്ട്.ഇതിന്റെ ഭാഗമായി 3 ദിവസത്തെ ഒദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ഷെരീഫ് യുഎസ് സന്ദര്‍ശനം റദ്ദാക്കിയത്.
Discussion about this post