ലഖ്‌നൗ : അയോധ്യ രാമജന്മഭൂമി ക്ഷേത്രത്തിനുള്ളിൽ നിസ്കരിക്കാൻ ശ്രമം നടത്തിയ ഒരാൾ അറസ്റ്റിൽ. കശ്മീർ സ്വദേശിയാണ് അറസ്റ്റിലായത്. രാമക്ഷേത്ര സമുച്ചയയത്തിനുള്ളിൽ സീത രസോയിക്ക് സമീപമാണ് നിസ്കരിക്കാൻ ശ്രമം നടത്തിയത്. ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയപ്പോൾ ഇയാൾ ഹിന്ദുവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി.
അടുത്തയാഴ്ച അയോധ്യയിൽ മകരസംക്രാന്തി ആഘോഷങ്ങൾ നടക്കാനിരിക്കെയാണ് ഈ സംഭവം. കശ്മീരിലെ ഷോപ്പിയ നിവാസിയായ അബു അഹമ്മദ് ഷെയ്ഖ് ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുള്ളതായി പോലീസ് വ്യക്തമാക്കി. യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്ന് എസ്എസ്പി ഡോ. ഗൗരവ് ഗ്രോവർ പറഞ്ഞു. മറ്റു സുരക്ഷ വീഴ്ചകൾ ഇല്ലെന്നും പ്രതിയുടെ കൈവശം കശുവണ്ടി, ഉണക്ക മുന്തിരി തുടങ്ങിയ ഏതാനും ഡ്രൈ ഫ്രൂട്ട്സ് മാത്രമാണ് ഉണ്ടായിരുന്നത് എന്നും പോലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ ഇയാൾ അജ്മീറിലേക്കുള്ള യാത്രയിലായിരുന്നു എന്നാണ് വ്യക്തമാക്കിയിട്ടുള്ളത് എന്നും പോലീസ് സൂചിപ്പിച്ചു.
അന്വേഷണ ഏജൻസികളും രഹസ്യാന്വേഷണ ഏജൻസികളും പ്രതിയെ ചോദ്യം ചെയ്യുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. എന്തിനാണ് ഇയാൾ അയോധ്യയിൽ എത്തിയത്, മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ യാത്രാ വിശദാംശങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ ഏജൻസികളും രാമക്ഷേത്ര സമുച്ചയത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നുണ്ട്.









Discussion about this post