ടെഹ്റാൻ : യുഎസ് സൈനിക നടപടിയെക്കുറിച്ചുള്ള ഊഹാപോഹങ്ങളെ തുടർന്ന് വ്യോമാതിർത്തി അടച്ച് ഇറാൻ. വ്യാഴാഴ്ച പുലർച്ചെ ആണ് അപ്രതീക്ഷിതമായി കാരണം വ്യക്തമാക്കാതെ ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചത്. ഭരണ വിരുദ്ധ പ്രതിഷേധങ്ങൾക്കെതിരെ സർക്കാർ സ്വീകരിച്ച നടപടികളെ തുടർന്ന് മേഖലയിലുടനീളം സംഘർഷാവസ്ഥ തുടരുകയാണ്.
ഫ്ലൈറ്റ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ FlightRadar24.com അനുസരിച്ച്, ഇറാന്റെ വ്യോമാതിർത്തി രണ്ട് മണിക്കൂറിലധികം സമയമാണ് അടച്ചിട്ടത്. ആഭ്യന്തര കലാപത്തിൽ യുഎസോ ഇസ്രായേലോ ഇടപെട്ടാൽ പ്രതികാരം ചെയ്യുമെന്ന് ഇറാൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇറാനെ ആക്രമിക്കുന്നതിനായി അമേരിക്കയ്ക്ക് അവസരമൊരുക്കി നൽകിയാൽ മേഖലയിലെ യുഎസ് പങ്കാളികൾ ആക്രമിക്കപ്പെടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗദി അറേബ്യ, യുഎഇ, തുർക്കി തുടങ്ങിയ അയൽ രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ ആണ് ഇറാൻ ലക്ഷ്യം വയ്ക്കുന്നത്.












Discussion about this post