ന്യൂഡൽഹി : തിങ്കളാഴ്ച രാവിലെ ദേശീയ തലസ്ഥാനത്ത് ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. രാവിലെ 8:44 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം വടക്കൻ ഡൽഹിയിലായിരുന്നുവെന്നും 5 കിലോമീറ്റർ ആഴത്തിലായിരുന്നു.
ദേശീയ തലസ്ഥാനം രാജ്യത്തെ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളുടെ സോൺ IV ലാണ് ഉൾപ്പെടുന്നത്. ഇത് ഏറ്റവും ഉയർന്ന രണ്ടാമത്തെ വിഭാഗമാണ്. സമീപ വർഷങ്ങളിൽ, ഡൽഹി-എൻസിആറിൽ റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ നിരവധി ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്.












Discussion about this post