തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്. ബിജെപിയുടെ തിരുവനന്തപുരം കോർപ്പറേഷൻ വിജയത്തിന്റെ സാഹചര്യത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ ഇന്നത്തെ തിരുവനന്തപുരം സന്ദർശനം. പ്രധാനമന്ത്രിയെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരിക്കും. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുന്നതാണ്.
പ്രധാനമന്ത്രി മോദിയുടെ തിരുവനന്തപുരം സന്ദർശനത്തിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും. അതിവേഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. പുത്തരിക്കണ്ടം മൈതാനത്തെ രണ്ടുവേദികളിൽ ആയാണ് പ്രധാനമന്ത്രിയുടെ പരിപാടി നടക്കുക. ആദ്യ വേദിയിൽ അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് നടക്കും. കൂടാതെ ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രണർഷിപ്പ് ഹബ്ബിൻ്റെ തറക്കല്ലിടിലും പ്രധാനമന്ത്രി നിർവഹിക്കും. രണ്ടാം വേദിയിൽ ബിജെപിയുടെ പരിപാടിയാണ് നടക്കുന്നത്. ഇവിടെ കോർപ്പറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശന ചടങ്ങ് പ്രധാനമന്ത്രി നടത്തും.










Discussion about this post