ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പിലെ പാക്കിസ്ഥാന്റെ മോശം പ്രകടനത്തില്‍ നായകന് ശാഹിദ് അഫ്രീദി രാജ്യത്തോട് മാപ്പു പറഞ്ഞു. ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. വെറും 11 പേര് മാത്രമടങ്ങുന്നതല്ല പാക്ക് ക്രിക്കറ്റ് ടീം. രാജ്യത്തെ മൊത്തം ആളുകളും ഉള്‍ക്കൊള്ളുന്നതാണ് അത്.
ജഴ്സിയണിഞ്ഞ് വെറുതെ പിച്ചിലേക്കിറങ്ങുകയല്ല ചെയ്യുന്നതെന്നും പാക്കിസ്ഥാനെന്ന വികാരവും പേറിയാണ് കളിക്കുന്നതെന്നും അഫ്രീദി പറഞ്ഞു. മാപ്പു ചോദിച്ചുകൊണ്ടുള്ള വിഡിയോ ഫെയ്സ്ബുക്കിലും ട്വിറ്ററിലും പോസ്റ്റു ചെയ്തിട്ടുണ്ട്.
Discussion about this post