മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം L366-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ലുക്കിലാണ് ലാലേട്ടൻ പ്രത്യക്ഷപ്പെടുന്നത്. കാക്കി യൂണിഫോം ധരിച്ച് കാലിൽ റബർ ചെരിപ്പിട്ട്, കയ്യിൽ ഷൂസും ബാഗും പിടിച്ച് നിൽക്കുന്ന മോഹൻലാലിന്റെ ലുക്ക് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതത്തിനപ്പുറം വ്യക്തിജീവിതത്തിലെ നിമിഷങ്ങളാണോ ചിത്രം ചർച്ച ചെയ്യുന്നത് എന്ന കൗതുകത്തിലാണ് ആരാധകർ. തരുൺ മൂർത്തിയുടെ മുൻ ചിത്രങ്ങളിലെപ്പോലെ റിയലിസ്റ്റിക് ആയ ഒരു സമീപനമായിരിക്കും ഈ പോലീസ് വേഷത്തിലും ഉണ്ടാവുക എന്ന് കരുതപ്പെടുന്നു.
കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ മാറിയ ‘തുടരും’ ശേഷം മോഹൻലാലും തരുണും ഒന്നിക്കുമ്പോൾ എന്ത് മാജിക്കാണ് ഇനി കാണാൻ സാധിക്കുക എന്ന ആകാംഷ ആരാധകർക്കിടയിലുണ്ട്. ആശിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആശിഖ് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ.













Discussion about this post