2026 ടി20 ലോകകപ്പിൽ ഏത് ടീമാണ് 300 റൺസ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കുക എന്ന ചോദ്യത്തിന് ഉത്തരവുമായി മുൻ ഇന്ത്യൻ മുഖ്യപരിശീലകൻ രവി ശാസ്ത്രി. ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് ഈ കടമ്പ കടക്കാൻ ഏറ്റവും സാധ്യതയുള്ള ടീമുകളെന്ന് അദ്ദേഹം നിരീക്ഷിച്ചു.
ഐസിസി റിവ്യൂവിൽ സഞ്ജന ഗണേശനോട് സംസാരിക്കവെയാണ് ശാസ്ത്രി തന്റെ പ്രവചനം നടത്തിയത്, വാക്കുകൾ ഇങ്ങനെ:
“ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും ടോപ്പ് ഓർഡർ ബാറ്റർമാർ അങ്ങേയറ്റം സ്ഫോടനാത്മകമായ ശൈലിയുള്ളവരാണ്. ഈ ടീമുകളിൽ ടോപ്പ് ഓർഡറിലെ ഒരു താരം സെഞ്ചുറി നേടുകയാണെങ്കിൽ ആ ടീം 300 റൺസിന് അടുത്തെത്താൻ സാധ്യതയുണ്ട്.”
അഭിഷേക് ശർമ്മയെയും ട്രാവിസ് ഹെഡിനെയും പോലുള്ള അഗ്രസീവ് ഓപ്പണർമാരുടെ സാന്നിധ്യമാണ് ശാസ്ത്രിയുടെ ഈ ആത്മവിശ്വാസത്തിന് പിന്നിൽ. ഇത്തവണ ലോകകപ്പിൽ കൂറ്റൻ സ്കോറുകൾ പിറക്കാൻ സാധ്യതയുള്ള ബാറ്റിംഗ് പിച്ചുകളാണോ ഒരുങ്ങുന്നത് എന്ന ആകാംക്ഷയിലാണ് ആരാധകർ.
2026 ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യൻ ബാറ്റിംഗ് നിരയുടെ കരുത്തും നിലവിലെ ഫോമും പരിശോധിക്കുമ്പോൾ, രവി ശാസ്ത്രി പ്രവചിച്ചതുപോലെ 300 റൺസ് എന്ന നാഴികക്കല്ല് പിന്നിടാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ലോക ഒന്നാം നമ്പർ ടി20 ബാറ്റർ അഭിഷേക് ശർമ്മയുടെ 266.67 എന്ന വിസ്മയിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകുന്നു. സഞ്ജു സാംസണും ഇഷാൻ കിഷനും ഓപ്പണിംഗിൽ പരീക്ഷിക്കപ്പെടുന്നുണ്ട്.
ശേഷം വരുന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ സാന്നിധ്യം ഏത് ബൗളിംഗ് നിരയെയും തകർക്കാൻ ശേഷിയുള്ളതാണ്. ഹാർദിക് പാണ്ഡ്യയുടെ ഇന്റന്റും, വെറും 15 പന്തിൽ അർദ്ധസെഞ്ചുറി നേടി ഫോമിലായ ശിവം ദൂബെയുടെ വെടിക്കെട്ടും ഇന്ത്യയുടെ ബാറ്റിംഗ് ഡെപ്ത് വർദ്ധിപ്പിക്കുന്നു.
തിലക് വർമ്മയെപ്പോലുള്ള ഭയമില്ലാത്ത കളിക്കാർ സമ്മർദ്ദഘട്ടങ്ങളിൽ ടീമിനെ താങ്ങാൻ പ്രാപ്തരാണെന്ന് സുരേഷ് റെയ്നയെപ്പോലുള്ളവർ നിരീക്ഷിക്കുന്നു.











Discussion about this post