ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം അൽപ്പം കുറഞ്ഞെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ശബരിമലവിവാദം പോലെയുള്ള കാര്യങ്ങളാണ് ജനങ്ങളെ കേൾക്കാനായു അവരുടെ വീടുകളിൽ എത്തിയപ്പോൾ പ്രധാനമായും ഉന്നയിക്കപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു. തദ്ദേശതിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചു. തെറ്റുകൾ തിരുത്താനാണ് ജനം ആവശ്യപ്പെട്ടത്. തിരുത്തും, എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നതിൽ ഒരു സംശയവും വേണ്ടായെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
എൽഡിഎഫിന്റെ ഭാഗമായി ഭാവിയിൽ സിപിഐ മുഖ്യമന്ത്രി ഉണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. സാമുദായിക സംഘടനകളോട് വൈരാഗ്യത്തോടെ അകന്നു നിൽക്കേണ്ട കാര്യമില്ല. പക്ഷേ കുറച്ച് അകലം പാലിക്കുന്നതു നല്ലതാണ്. വെള്ളാപ്പള്ളി നടേശന്റെ കൈയിൽനിന്ന് പാർട്ടി ഫണ്ടിലേക്കു പണം വാങ്ങിയകാര്യം അദ്ദേഹം വിശദീകരിച്ചു. ഞങ്ങളുടേത് വലിയ പണമുള്ള പാർട്ടിയല്ല. സഹായിച്ചാൽ കൊള്ളാമെന്നാണ് അദ്ദേഹത്തോടു പറഞ്ഞത്. ഇത്ര പണം വേണമെന്നു പറഞ്ഞില്ല. അദ്ദേഹം ആലപ്പുഴയിലെ പ്രമുഖ വ്യവസായിയാണ്. പകരം എന്തെങ്കിലും ചെയ്യാമെന്നു പറഞ്ഞ് സിപിഐ ഒന്നും വാങ്ങാറില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.













Discussion about this post