തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന അഞ്ചാം ടി20-യ്ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം കേരളത്തിൽ എത്തിയപ്പോൾ മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റൻ സൂര്യകുമാർ യാദവും തമ്മിലുള്ള രസകരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സഞ്ജുവിന്റെ മോശം ഫോമിനെ ചൊല്ലി വലിയ ചർച്ചകൾ നടക്കുമ്പോഴും താരങ്ങൾ വളരെ ലഘുവായ മാനസികാവസ്ഥയിലാണെന്ന് വിമാനത്താവളത്തിലെ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
വിമാനത്താവളത്തിൽ വെച്ച് സഞ്ജുവിനെ കാണാൻ ആരാധകർ തിക്കിത്തിരക്കിയപ്പോൾ സൂര്യകുമാർ യാദവ് നടത്തിയ കമന്റാണ് തരംഗമായത്. “ദയവായി വഴി തരൂ, ചേട്ടനെ ശല്യം ചെയ്യരുത്” (Please give way, do not disturb chetta) എന്ന് സൂര്യ തമാശരൂപേണ പറയുന്നത് വീഡിയോയിൽ കേൾക്കാം. സൂര്യയുടെ ഈ തമാശ സഞ്ജുവിനെ പൊട്ടിച്ചിരിപ്പിച്ചു.
പരമ്പരയിൽ നാല് മത്സരങ്ങളിൽ നിന്നായി 40 റൺസ് മാത്രം നേടിയ സഞ്ജു മോശം ഫോമിലാണ് കളിക്കുന്നത്. അതിനാൽ തന്നെ താരത്തെ ടീമിൽ നിന്നും ഒഴിവാക്കണം എന്ന ആവശ്യവും ശക്തമാണ്. ഈ മോശം ഫോമിലുള്ള താരം ലോകകപ്പ് ടീമിൽ ഒരു അധികപറ്റ് ആണെന്നാണ് ആരാധകർ പറയുന്നത്. അവസാന മത്സരത്തിൽ സഞ്ജുവിനെ മാറ്റി ഇഷാൻ കിഷനെ വിക്കറ്റ് കീപ്പർ ഓപ്പണറായി കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താതാരം പാർത്ഥിവ് പട്ടേൽ അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരിശീലന മത്സരത്തിലും ഇഷാനെ തന്നെ കീപ്പറായി പരീക്ഷിക്കണം എന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പിന് മുമ്പ് തിലക് വർമ്മ തിരിച്ചെത്താൻ സാധ്യതയുള്ളതിനാൽ ഇഷാൻ കിഷനെ ഇപ്പോൾ തന്നെ ഓപ്പണറായി പരീക്ഷിക്കുന്നതാണ് ലോകകപ്പ് തയ്യാറെടുപ്പുകൾക്ക് നല്ലതെന്ന് അദ്ദേഹം ജിയോ ഹോട്ട്സ്റ്റാറിൽ പറഞ്ഞു.
“Don’t disturb Chetta 😂”
SKY making fun of Sanju Samson pic.twitter.com/JsTuXVkcgl
— Sanju Samson Fans Page (@SanjuSamsonFP) January 29, 2026











Discussion about this post