ഇംഗ്ലണ്ട് വൈറ്റ് ബോൾ ക്രിക്കറ്റ് ടീം നായകൻ ഹാരി ബ്രൂക്ക്, തന്റെ സഹതാരങ്ങളെ സംരക്ഷിക്കാനായി താൻ കളവ് പറഞ്ഞെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്. ന്യൂസിലൻഡ് പര്യടനത്തിനിടെ വെല്ലിംഗ്ടണിലെ ഒരു നൈറ്റ് ക്ലബ്ബിൽ വെച്ചുണ്ടായ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ കുറ്റസമ്മതം.
കഴിഞ്ഞ ഒക്ടോബർ 31-ന് വെല്ലിംഗ്ടണിലെ ഒരു നൈറ്റ് ക്ലബ്ബിൽ പ്രവേശിക്കാൻ ശ്രമിക്കവേ ക്ലബ്ബിലെ ബൗൺസർ ഹാരി ബ്രൂക്കിനെ മർദ്ദിച്ചിരുന്നു. ഈ സമയത്ത് താൻ ഒറ്റയ്ക്കായിരുന്നുവെന്നാണ് ബ്രൂക്ക് ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ ജേക്കബ് ബെഥേൽ, ജോഷ് ടങ് എന്നീ സഹതാരങ്ങൾക്കും ഇതിൽ പങ്കുണ്ടെന്നും അവർക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ബ്രൂക്ക് സത്യം വെളിപ്പെടുത്തുകയായിരുന്നു.
ശ്രീലങ്കയ്‌ക്കെതിരായ ടി20 മത്സരത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ബ്രൂക്ക് ക്ഷമാപണം നടത്തിയത്. തന്റെ തീരുമാനങ്ങൾ കാരണം സഹതാരങ്ങൾ കൂടി പ്രശ്നങ്ങളിൽ അകപ്പെടാതിരിക്കാനാണ് താൻ നുണ പറഞ്ഞതെന്ന് ബ്രൂക്ക് സമ്മതിച്ചു.
തന്റെ പ്രവർത്തികളിൽ ഖേദിക്കുന്നുവെന്നും ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രവർത്തികളിൽ ഖേദിക്കുന്നുവെന്നും ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post