രാജസ്ഥാൻ റോയൽസിനെ ഐപിഎൽ കിരീടം നേട്ടത്തിലേക്ക് നയിച്ചാലും സഞ്ജു സാംസണിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് ഇന്ത്യൻ മുൻ സെലക്ടർ ശരൺദീപ് സിംഗ് പറഞ്ഞത് ശരിയായില്ല. മുമ്പ് കിട്ടിയ അവസരങ്ങളിൽ സഞ്ജുവിന് മികച്ച പ്രകടനം നടത്താൻ സാധിച്ചില്ലെന്നും ഐപിഎൽ കിരീട നേട്ടത്തേക്കാൾ വ്യക്തിഗത പ്രകടനമാണ് ടീം സെലക്ഷനിൽ പ്രധാനമെന്നും ശരൺദീപ് പറഞ്ഞു. അന്ന് അദ്ദേഹത്തെ സഞ്ജുവിനെ കുറ്റം പറഞ്ഞതിന്റെ പേരിൽ പലരും ട്രോളിയിരുന്നു. പക്ഷെ ഒന്ന് ആലോചിച്ച് നോക്കിയാൽ അദ്ദേഹം പറഞ്ഞത് ശരിയല്ലേ?
“ഐപിഎൽ കിരീടം പ്രധാനമാണ്. പക്ഷേ അത് ഇന്ത്യൻ ടീമിലേക്ക് നയിക്കണമെന്നില്ല. ഒരു സീസണിൽ കുറഞ്ഞത് 700-800 റൺസെങ്കിലും സ്‌കോർ ചെയ്താൽ തീർച്ചയായും ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഞാൻ അടക്കം സെലക്ടർമാരായിരിക്കുമ്പോഴാണ് സഞ്ജു സാംസണ് ടി20യിൽ ഓപ്പണറായി അവസരം ലഭിച്ചത്. എന്നാൽ അന്ന് സഞ്ജുവിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. സഞ്ജു മങ്ങിയപ്പോൾ മറ്റ് ചില വിക്കറ്റ് കീപ്പർ-ബാറ്റർമാർ മിന്നുന്ന ഫോമിലേക്ക് ഉയർന്നു. ” അങ്ങനെയാണ് മുൻ സെലെക്ടർ പറഞ്ഞത്.
സഞ്ജുവിനെക്കുറിച്ച് അന്ന് അയാൾ അങ്ങനെ പറഞ്ഞപ്പോൾ മലയാളി ആരാധകർ പലരും ആ സെലെക്ടറെ കുറ്റം പറഞ്ഞു. എന്നാൽ അന്ന് കുറ്റം പറഞ്ഞ നിങ്ങളിൽ പലരും ഇന്ന് അദ്ദേഹത്തോട് അറിയാതെ മാപ്പ് പറഞ്ഞ് പോകുന്നുണ്ടാകും. മലയാളി ആയത് കൊണ്ട് കിട്ടുന്ന അവസരങ്ങൾ കുറവാണെന്നും, ടീം വിശ്വസിക്കുന്നില്ല എന്നും പറഞ്ഞ് സഞ്ജുവിന് നല്ല പിന്തുണ കൊടുത്തിട്ടുള്ള നമ്മളെ പോലും ലജ്ജിപ്പിച്ചുകൊണ്ട് അതിദയനീയ പ്രകടനം സഞ്‍ജു ഇപ്പോൾ നടത്തുമ്പോൾ എന്തുകൊണ്ടാണ് സഞ്ജുവിനെ അവർ അന്നൊക്കെ തഴഞ്ഞത് എന്ന് നമുക്ക് ഇപ്പോൾ മനസിലാകും.
ഗൗതം ഗംഭീർ- സൂര്യകുമാർ യാദവ് യുഗം ആരംഭിച്ചതിന് ശേഷം ടി 20 യിൽ സഞ്ജുവിന് കിട്ടുന്ന അവസരങ്ങളും കൂടിയതാണ്. സഞ്ജുവിനോടുള്ള സൂര്യകുമാറിനെ സൗഹൃദം കൂടിയതോടെ അയാൾക്ക് കിട്ടുന്ന അവസരങ്ങളും കൂടി. അതിൽ ചിലതിൽ തിളങ്ങി എങ്കിലും സ്ഥിരതക്കുറവ് പ്രകടമായിരുന്നു. അതിനിടയിൽ നടന്ന നാടകങ്ങൾക്ക് ഒടുവിൽ ഗിൽ ടീമിലെത്തിയപ്പോൾ സഞ്ജു മധ്യനിരയിലേക്ക് മാറുകയും ശേഷം ടീമിൽ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാൽ മലയാളി താരത്തിന്റെ ഭാഗ്യം കൊണ്ട് ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഗിൽ ദയനീയ പ്രകടനമാണ് നടത്തിയത്. ഇതോടെ സഞ്ജു ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ഓപ്പണറാകുകയും ചെയ്തു.
എന്നാൽ മുമ്പെങ്ങും കാണാത്ത രീതിയിൽ സഞ്ജു സമ്മർദ്ദത്തിലേക്ക് വീഴുന്ന കാഴ്ചയാണ് കിവി പരമ്പരയിൽ കണ്ടത്. തുടർച്ചയായ 5 മത്സരങ്ങളിലും അവസരം കിട്ടിയിട്ടും ആകെ 46 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഫുട് വർക്ക് ഇല്ലാതെ തനിക്ക് നന്നായി കളിക്കണം എന്ന് യാതൊരു വിചാരവും ഇല്ലാതെ കളിക്കുന്ന സഞ്ജുവിനെ നമ്മൾ കണ്ടു. ഈ താരത്തെ ലോകകപ്പ് കളിപ്പിച്ചാൽ എന്താകും ടീമിന്റെ അവസ്ഥ എന്ന് ചിന്തിപ്പിക്കുന്ന ഘട്ടത്തിലേക്ക് സഞ്ജു കാര്യങ്ങളെത്തിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വളരെയധികം പ്രതിഭകളുണ്ട്. അതിനാൽ പരാജയപ്പെട്ടാൽ ഒരു കളിക്കാരന് ധാരാളം അവസരങ്ങൾ ലഭിക്കില്ല. ചുരുക്കി പറഞ്ഞാൽ സോഷ്യൽ മീഡിയയിൽ സഞ്ജുവിനായി വാദിക്കുന്ന ആളുകളെയും അയാൾക്കായി ആർപ്പുവിളികളും നടത്തുന്നവരെ നിരാശപെടുത്തുന്നത് സഞ്ജു തന്നെയാണ്. വിരോധികളെ അടിക്കാനുള്ള അടി നിയായിട്ട് തന്നെ താ സഞ്ജു എന്നാണ് ആരാധകരും പറയുന്നത്.











Discussion about this post