തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആരാധകർ കാത്തിരുന്ന ആ വലിയ പ്രഖ്യാപനം ഒടുവിൽ എത്തിയിരിക്കുന്നു! ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20-യിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ബാറ്റിംഗ് തിരഞ്ഞെടുത്തതിനൊപ്പം കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശ വാർത്തയും നൽകി.
ടോസ് നേടിയ ശേഷം സൂര്യകുമാർ യാദവ് നടത്തിയ പ്രഖ്യാപനം സ്റ്റേഡിയത്തെ അക്ഷരാർത്ഥത്തിൽ ഇളക്കിമറിച്ചു. സഞ്ജു സാംസണിന്റെ പ്ലെയിംഗ് ഇലവനിലെ സ്ഥാനം സംബന്ധിച്ച ആശങ്കകൾക്ക് സൂര്യകുമാർ ഇങ്ങനെ മറുപടി നൽകി:
തിരുവനന്തപുരം ഒട്ടും വിഷമിക്കേണ്ട, സഞ്ജു സാംസൺ ഇന്ന് കളിക്കുന്നുണ്ട്” (Don’t worry Thiruvananthapuram, Sanju Samson is playing tonight) എന്ന സൂര്യയുടെ വാക്കുകൾ സ്റ്റേഡിയത്തിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്.
പരിക്കിനെത്തുടർന്ന് വിട്ടുനിന്ന ഇഷാൻ കിഷൻ, ഓൾറൗണ്ടർ അക്സർ പട്ടേൽ കൂടാതെ വരുൺ ചക്രവർത്തി എന്നിവർ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചിൽ ആദ്യം ബാറ്റ് ചെയ്ത് വലിയൊരു സ്കോർ പടുത്തുയർത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.











Discussion about this post