തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് ആരാധകരെ നിരാശയിലാഴ്ത്തി മലയാളി താരം സഞ്ജു സാംസൺ ഒരിക്കൽ കൂടി ബാറ്റിംഗിൽ പരാജയപ്പെട്ടു. ടീം മാനേജ്‌മെന്റ് വലിയ വിശ്വാസമർപ്പിച്ച് ഓപ്പണിംഗിൽ അവസരം നൽകിയെങ്കിലും 6 പന്തിൽ വെറും 6 റൺസ് മാത്രമെടുത്ത് സഞ്ജു മടങ്ങുകയായിരുന്നു.
മത്സരത്തിന് മുന്നോടിയായി ടീം അംഗങ്ങൾക്ക് പെപ് ടോക്ക് നൽകിയത് സഞ്ജു ആയിരുന്നു. ടോസ് വേദിയിൽ സൂര്യകുമാർ യാദവ് സഞ്ജുവിനെ പ്രശംസിക്കാനും തയ്യാറായതോടെ വലിയ പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ കളി തുടങ്ങിയപ്പോൾ കഥ മാറി.
അഭിഷേക് ശർമ്മക്കൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു നേരിട്ട രണ്ടാം പന്തിൽ ഒരു ഭാഗ്യ ബൗണ്ടറി നേടി തുടങ്ങി എങ്കിലും സമ്മർദ്ദം ആ മുഖത്ത് പ്രകടമായിരുന്നു. എന്തായാലും ഫെർഗൂസന്റെ പന്തിൽ അനാവശ്യ ഷോട്ടിന് മുതിർന്ന സഞ്ജു ബാക്ക്വഡ് പോയിന്റിൽ ക്യാച്ച് നൽകിയാണ് പുറത്തായത്. ഇതോടെ ഗ്രീൻഫീൽഡ് സ്റ്റേഡിയം നിമിഷനേരം കൊണ്ട് നിശബ്ദമായി.
സ്വന്തം നാട്ടിൽ ലഭിച്ച ഈ സുവർണ്ണാവസരം സഞ്ജുവിന് ലോകകപ്പ് ടീമിലെ സ്ഥാനം ഉറപ്പിക്കാൻ വലിയ പങ്ക് വഹിക്കുമായിരുന്നു. തുടർച്ചയായ അവസരങ്ങൾ ലഭിച്ചിട്ടും സ്കോർ ചെയ്യാൻ കഴിയാത്തത് സഞ്ജുവിനെതിരെയുള്ള വിമർശനങ്ങൾ ശക്തമാക്കാൻ കാരണ











Discussion about this post