ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ വെടിക്കെട്ട് ബാറ്റിംഗുമായി ഇഷാൻ കിഷൻ തരംഗം സൃഷ്ടിക്കുന്നു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന അഞ്ചാം ടി20-യിൽ കിവി സ്പിന്നർ ഈഷ് സോധിയെ ഒരോവറിൽ നിലംപരിശാക്കിയ ഇഷാൻ, തന്റെ ലോകകപ്പ് സ്ഥാനത്തിന് മേൽ അവകാശവാദം ഉറപ്പിച്ചു കഴിഞ്ഞു.
കിവി പരമ്പര ആരംഭിച്ചപ്പോൾ മുതൽ മികച്ച ഫോമിലായിരുന്ന താരം ഈഷ് സോധി എറിഞ്ഞ കളിയുടെ പന്ത്രണ്ടാം ഓവറിൽ അക്ഷരാർത്ഥത്തിൽ അഴിഞ്ഞാടുകയായിരുന്നു. 4, 4, 4, 6, 4, 6 – ഒരോവറിൽ നിന്ന് മാത്രം പിറന്നത് 28 റൺസ്!
തുടർച്ചയായ മൂന്ന് ഫോറുകൾക്ക് പിന്നാലെ രണ്ട് സിക്സറുകളും ഒരു ഫോറും കൂടി നേടിയ ഇഷാൻ സ്റ്റേഡിയത്തെ ആവേശക്കടലാക്കി. റായ്പൂരിലെ നാലാം ടി20-യിൽ അർദ്ധസെഞ്ച്വറി നേടിയതിന് പിന്നാലെ തിരുവനന്തപുരത്തും താരം അർദ്ധസെഞ്ച്വറി തികച്ചു. സഞ്ജു സാംസൺ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ, ഇഷാൻ കിഷന്റെ ഈ സ്ഥിരതയാർന്ന പ്രകടനം ലോകകപ്പ് സ്ക്വാഡിൽ അദ്ദേഹത്തിന്റെ സ്ഥാനം ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്.
പവർപ്ലേയ്ക്ക് ശേഷം സ്പിന്നർമാർക്കെതിരെ ഇഷാൻ നടത്തുന്ന ഈ ആക്രമണം ലോകകപ്പിൽ ഇന്ത്യയ്ക്ക് വലിയ മുതൽക്കൂട്ടാകും.











Discussion about this post