Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഭാര്യയുടെ എല്ല് ഒടിഞ്ഞില്ലെങ്കിൽ ശിക്ഷയില്ല; ഗാർഹികപീഡനം ‘നിയമവിധേയമാക്കി’ വിസ്മയം താലിബാൻ്റെ പുതിയ നിയമം

by Brave India Desk
Feb 19, 2026, 12:30 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് മേൽ വീണ്ടും ഇരുമ്പ് മറ തീർത്ത് താലിബാൻ ഭരണകൂടത്തിന്റെ പുതിയ ക്രിമിനൽ നിയമം. ഭാര്യമാരെയും കുട്ടികളെയും ശാരീരികമായി ഉപദ്രവിക്കാൻ പുരുഷന്മാർക്ക് അനുമതി നൽകുന്ന 90 പേജുള്ള പുതിയ ശിക്ഷാനിയമമാണ് താലിബാൻ പുറത്തിറക്കിയിരിക്കുന്നത്. ക്രൂരമായ മർദ്ദനമേറ്റാലും ‘എല്ല് ഒടിയുകയോ തുറന്ന മുറിവുകൾ ഉണ്ടാവുകയോ’ ചെയ്തില്ലെങ്കിൽ അത് കുറ്റകരമായി കണക്കാക്കില്ല എന്നതാണ് നിയമത്തിലെ ഏറ്റവും ഭയാനകമായ വശം. ഇതോടെ രാജ്യത്ത് ഗാർഹിക പീഡനം ഫലത്തിൽ നിയമവിധേയമായി മാറിയിരിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

ഭാര്യയുടെ ശരീരത്തിൽ ഗുരുതരമായ പരിക്കുകളോ ഒടിവുകളോ ഉണ്ടായാൽ പോലും ഭർത്താവിന് ലഭിക്കുന്ന പരമാവധി ശിക്ഷ വെറും 15 ദിവസത്തെ തടവ് മാത്രമാണ്. എന്നാൽ ഇത് തെളിയിക്കുക എന്നത് അസാധ്യമായ കാര്യവുമാണ്. പീഡനം നടന്നുവെന്ന് തെളിയിക്കാൻ മുറിവുകൾ ജഡ്ജിക്ക് മുന്നിൽ കാണിക്കണം. അതേസമയം സ്ത്രീകൾ പൂർണ്ണമായി ശരീരം മറച്ചിരിക്കണമെന്ന നിയമവും നിലവിലുണ്ട്. ഇതിനെല്ലാം പുറമെ, തന്നെ പീഡിപ്പിച്ച ഭർത്താവിനൊപ്പമോ അല്ലെങ്കിൽ മറ്റൊരു പുരുഷ തുണയ്ക്കൊപ്പമോ (മഹ്റം) മാത്രമേ സ്ത്രീകൾക്ക് കോടതിയിൽ എത്താൻ അനുവാദമുള്ളൂ. ഭർത്താവിന്റെ അനുവാദമില്ലാതെ ബന്ധുക്കളെ സന്ദർശിക്കുന്ന സ്ത്രീകൾക്ക് മൂന്ന് മാസം വരെ തടവ് ശിക്ഷയും പുതിയ നിയമം അനുശാസിക്കുന്നു.

Stories you may like

ഞങ്ങളെ ഭയപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരായ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു

മുൻപ് അമേരിക്കൻ പിന്തുണയുള്ള സർക്കാരിന്റെ കാലത്ത് സ്ത്രീകൾക്ക് സംരക്ഷണം നൽകിയിരുന്ന 2009-ലെ ‘എലിമിനേഷൻ ഓഫ് വയലൻസ് എഗെയ്ൻസ്റ്റ് വിമൻ’ (EVAW) നിയമം പൂർണ്ണമായും റദ്ദാക്കിക്കൊണ്ടാണ് പുതിയ പരിഷ്കാരം. സ്ത്രീകളെ ഭർത്താവിന്റെ വെറും ‘സ്വത്തായോ അടിമയായോ’ മാത്രം കാണുന്നതാണ് ഈ നിയമമെന്ന് വിമർശകർ പറയുന്നു. താലിബാന്റെ ഈ പ്രാകൃത നിയമത്തിനെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് പ്രവാസികളായ അഫ്ഗാൻ മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു. യുഎന്നും മറ്റ് അന്താരാഷ്ട്ര ഏജൻസികളും നിയമപരമായ മാർഗ്ഗങ്ങളിലൂടെ ഈ നിയമം നടപ്പിലാക്കുന്നത് തടയണമെന്നും അവർ വാദിക്കുന്നു. താലിബാൻ അധികാരമേറ്റ ശേഷം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗാർഹിക പീഡനത്തിന് പച്ചക്കൊടി കാട്ടുന്ന പുതിയ നിയമം കൂടി വരുന്നത്.

Tags: TALIBAN LAWtaliban
Share
Tweet
Send
Share

Latest stories from this section

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ഹൂതികൾ ചൈനീസ് ഘടകങ്ങൾ ഉപയോഗിച്ച് ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുന്നതായി റിപ്പോർട്ട് ; ലക്ഷ്യമിടുന്നത് സൗദി അറേബ്യയും ഇസ്രായേലും

Latest News

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

തിലക് പുറത്തായതാണ് കളി തിരിച്ചത്; പൊരുതിവീണ യുവനിരയെ പ്രശംസിച്ച് സഞ്ജു സാംസൺ

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറി ; സുപ്രീം കോടതി നോട്ടീസിന് പിന്നാലെ കോൺഗ്രസിനെതിരെ ബിജെപി

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ഞങ്ങളെ ഭയപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരായ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

വികസനത്തിനൊപ്പം രാജ്യസുരക്ഷയും മുഖ്യം ; ലഡാക്കിൽ 3,350 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി മോദി

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

എന്നെ മൂന്ന് മത്സരം കൊണ്ട് ഒഴിവാക്കിയ ആളുകൾ അവന് നൽകിയത് ഒരു വർഷമെന്ന് ആ താരത്തിന് തോന്നും, അയാളെ ടീമിൽ നിന്ന് ഒഴിവാക്കുക: മുഹമ്മദ് കൈഫ്

ഈ പോക്ക് പോയാൽ 2028 ലോകകപ്പ് മറന്നേക്കൂ’; ഇന്ത്യൻ ബോളിങ് കോമ്പിനേഷനെതിരെ കടുപ്പിച്ച് മുഹമ്മദ് കൈഫ്

കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിനാണ് നിങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത്? ഇൻഡി സഖ്യത്തിന് സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം

കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിനാണ് നിങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത്? ഇൻഡി സഖ്യത്തിന് സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies