തിരുവനന്തപുരം: സിപിഎമ്മില്‍ വലിയ പ്രതിസന്ധികള്‍ക്ക് തുടക്കമിട്ട് സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് വി.എസ് അച്യുതാനന്ദന് ഇറങ്ങി പോയി. പൊതു ചര്‍ച്ചക്കിടെ വി.എസിനെതിരെ രൂക്ഷമായ വിമര്‍ശനം നടക്കുന്നതിനിടെയായിരുന്നു വി.എസ് വേദി വിട്ടത്. വിമര്‍ശനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് കോണ്ടാണ് വി.എസ് വേദി വിട്ടതെന്നാണ് അറിയുന്നത്. അദ്ദേഹം സമ്മേളന വേദിയില്‍ നിന്ന് പുന്നപ്രയിലെ വീട്ടിലെത്തി. രാവിലെ പ്രകാശ് കാരാട്ടിനെ കണ്ട് വിഎസ് തനിക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങളിലും, ചില നേതാക്കളുടെ നിലപാടിലും അതൃപ്തി അറിയിച്ചിരുന്നു. പ്രതിപക്ഷസ്ഥാനമടക്കം ഒരു സ്ഥാനവും വേണ്ടെന്ന് വി.എസ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. തനിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ പിണറായി വിജയനെതിരെ നടപടി വേണമെന്നും വി.എസ് കാരാട്ടിനോട് പറഞ്ഞിരുന്നു. ഈ നിലയില്‍ തുടരാന്‍ താല്പര്യമില്ല എന്നായിരുന്നു വിഎസിന്റെ നിലപാട്.
വിഎസിനെ അനുനയിപ്പിക്കാന്‍ രഹസ്യമായി ചില നീക്കങ്ങള്‍ നടക്കുന്നുണ്ട്.
വിഎസ് അച്യുതാനന്ദനുമായി കേന്ദ്രനേതാക്കള്‍ വീണ്ടും ചര്‍ച്ച നടത്തും. ആലപ്പുഴയില്‍ ചേര്‍ന്ന അവയ്ലൈബിള്‍ പി.ബിയുടേതാണ് തീരുമാനം. സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്, എസ്.ആര്.പി എന്നിവര്‍ വി.എസുമായി സംസാരിക്കും.
ഇന്ന് വൈകിട്ട് അടിയന്തിര സംസ്ഥാനസമിതി യോഗം ചേരുന്നുണ്ട്.. യോഗത്തില്‍ വിഎസിനെ അനുനയിപ്പിക്കുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
ഇതിനിടെ വി.എസ് വിശ്രമിക്കുന്ന പുന്നപ്രയിലെ വീടിന് മുന്നില്‍ പ്രവര്‍ത്തകര്‍ തടിച്ച് കൂടിയിട്ടുണ്ട്. ചിലര്‍ വിഎസ് അനുകൂല പ്രകടനം നടത്ത
വിഎസ് പ്രതിഷേധിച്ചാണ് ഇറങ്ങിപോയതെന്ന് വി.എസ് അനുകൂല നേതാക്കളും പറയുന്നു.തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ വിഎസിനെതിരെ ഇന്ന് പൊതുചര്‍ച്ചക്കിടെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം പിണറായി വിജയനും വിഎസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
ശക്തമായ വേര്‍ത്തിരിവും പരസ്യമായ വാക് തര്‍ക്കവും കൊണ്ട് വിവാദമായ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വി.എസ്ിനെ പോലെ മുതിര്‍ന്ന ഒരു നേതാവ് ഇറങ്ങി പോയത് വലിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കുമെന്ന് ഉറപ്പാണ്. വേദിയിലേക്ക് വി.എസ് തിരിച്ച് വരുമോ എന്ന കാര്യത്തില്‍ ഇനിയും ഉറപ്പ് വന്നിട്ടില്ല.
Discussion about this post