ഹിന്ദുവര്ഗ്ഗീയതയുമായോ, കൃസ്ത്യന്‍ വര്ഗ്ഗീയതയുമായോ ഒരിക്കലും ഇസ്ലാം തീവ്രവാദത്തെ താരതമ്യം ചെയ്യരുതെന്ന് പ്രശസ്ത കനേഡിയന്‍ എഴുത്തുകാരന് താരിക് ഫത്തേര്‍. ഇസ്ലാമിക തീവ്രവാദത്തെ, ആര്‍എസ്എസുമായി ബന്ധപ്പെടുത്തിയുള്ള ചോദ്യങ്ങള്‍ക്ക് ഒരു സംവാദത്തില്‍ മറുപടി പറയുകയായിരുന്നു താരിക് ഫത്തേര്‍.
ആര്‍എസ്എസ് വന്നാല്‍ ഇന്ത്യയിലെ ഹിന്ദുക്കളെ മുഴുവന്‍ കമ്മുണല് ആക്കാന്‍ അവര്‍ക്ക് പറ്റുമായിരിക്കും. എന്നാല്‍ ..ഇസ്ലാമിക തീവ്രവാദം അങ്ങനെ ആണോ? വെറും പത്തു ശതമാനം മുസ്ലിം തീവ്രചിന്താഗതി്ക്കാരുണ്ടായാല് തന്നെ അവര്‍ ആ രാജ്യം നശിപ്പിക്കും .മനുഷ്യ സമൂഹത്തെ തന്നെ അവര്‍ ഉന്മൂലനം ചെയ്യും. ഇസ്ലാം തീവ്രവാദികള്‍ പറയുന്നത് അവര്‍ മതത്തിനാണ് പ്രാമുഖ്യം നല്‍കുന്നതെന്നാണ്. അത് കഴിഞ്ഞെ ഉള്ളു രാജ്യവും മറ്റും. ഹിന്ദു വര്‍ഗീയതയോ ക്രിസ്ത്യന്‍ വര്‍ഗീയതയോ ആയി ഒരിക്കലും ഇസ്ലാം തീവ്രവാദത്തെ താരതമ്യം ചെയ്യരുത്. മനുഷ്യനെ നേരിട്ട് നിരന്തരം പരലോകത്തേക്കു അയക്കുക ആണ് അവര്‍ ചെയ്യുന്നത്.
‘ആര്‍എസ്എസിന് മനുഷ്യബോംമ്പു ഉണ്ടോ ..അവര്‍ ദിവസേന ബോംബു സ്ഫോടനം നടത്തുന്നുണ്ടോ എന്നാല്‍ ഇസ്ലാമിക തീവ്രവാദം ഇന്ന് ലോകത്ത് എവിടെ ഒക്കെ ദിവസേന പൊട്ടിത്തെറിക്കുന്നു, എത്ര പേരെ ഓരോ ദിവസവും കൊല്ലുന്നു ..ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു .പക്ഷെ കമ്മുണിസ്റ്റുകാര്‍ അവസാനം ശരിയാ നിയമത്തെ വരെ സപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത് എന്നെ ഞെട്ടിച്ചു. തീവ്രവാദികള്‍ കൊല്ലാന്‍ വരുമ്പോള്‍ ആര്‍എസ്എസുകാര്‍ രക്ഷിക്കാന്‍ വന്നാല്‍ വേണ്ടെന്ന് പറയുമോ നിങ്ങള്‍ ? സംഭവത്തിന്റെ ഗൗരവം മനസിലാക്കാത്തത് കൊണ്ടാണ് ആര്‍എസ്എസ് നെ ഇങ്ങനെ ഇസ്ലാമിക തീവ്രവാദത്തോച് താരതമ്യം ചെയ്യുന്നത്.”
എല്ലാ ഇന്ത്യക്കാരും ഭാരത് മാതാ കി ജയ് എന്ന് വിളിക്കണമെന്നും ഇന്ത്യന്‍ മുസ്ലിങ്ങള്‍ ലോകത്ത് മറ്റുള്ള രാജ്യത്തെ മുസ്ലിങ്ങളെക്കാള് സ്വാതന്ത്ര്യം ഉള്ളവരെന്ന് മോദി പറഞ്ഞത് ശ്രദ്ധേയമാണെന്നും താരിക് ഫത്തേര്‍ പറഞ്ഞു.
വീഡിയൊ
[button color=”” size=”” type=”outlined” target=”” link=””]Watch Tarek Fatah’s Response When Asked About RSSWatch Tarek Fatah’s Response When Asked About RSS. A MUST Watch For All.
Tolerant Indians
Posted by Tolerant Indians on Saturday, April 2, 2016
[/button]
Discussion about this post