അവിശ്വസനീയം..വിസ്മയം..ട്വന്റി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ജയവും കിരീടധാരണവും മറ്റൊരു വാക്ക് കൊണ്ട് വിശേഷിപ്പിക്കാനാവില്ല.വെസ്റ്റ് ഇന്‍ഡീസ് ആരാകരുടെ സ്വപ്നത്തില്‍ പോലുമില്ലാതിരുന്ന അവസാന ഓവറിലെ ആളിക്കത്തല്‍.
അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 19 റണ്‍സ്. ക്രീസില്‍ എട്ടാമനായ ബ്രാത്ത് വെയ്റ്റ്- ഇംഗ്ലണ്ട് മനസ്സു കൊണ്ട് ജയമുറപ്പിച്ചിിരുന്നു, പിന്നെ നടന്നത് അത്ഭുതം. തുടര്‍ച്ചയായ നാല് സിക്സറുകളോടെ ബ്രാത്ത് വിജയത്തിലേക്ക് കുതിച്ചു. ടീം കപ്പിലേക്കും.
ഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിനെ തോല്പിച്ചാണ് വിന്‍ഡീസ് രണ്ടാം തവണയും കിരീടമുയര്‍ത്തി ചരിത്രം കുറിച്ചത്.
നേരത്തെ ഇംഗ്ലണ്ട് 154 റണ്‍സാണ് നേടിയിരുന്നത്..
അര്‍ധ സെഞ്ചുറിയുമായി ഒരറ്റത്ത് പുറത്താവതെ പൊരുതി നിന്ന മര്‍ലോണ്‍ സാമുവേല്‍സിനെ(66 പന്തില്‍ 85) സാക്ഷിയാക്കിയാണ് ബ്രാത്ത്വെയ്റ്റ് സിക്സറുകള്‍ പറത്തി വിജയത്തിലേക്ക് പറന്ന് കയറിയത്.മര്‍ലോണ്‍ സാമുവേല്സാണ് കളിയിലെ താരം.
സ്കോര്‍: 155/9 (20). വിന്‍ഡീസ്: 161/6 (19.4)
Discussion about this post