കൊച്ചി: മന്ത്രിയായിരിക്കെ ഗണേഷ്കുമാറിനെ തല്ലിയത് താനാണെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്. ഇടത് മുന്നണിയുടെ ഭാഗമായത് കൊണ്ട് ഗണേഷ് കുമാറിന് രക്ഷപ്പെടാനാവില്ല. ഗണേഷ് കുമാര്‍ എംഎല്‍എയെ തല്ലിയത് താനാണെന്ന് വ്യക്തമാക്കി സരിത എസ് നായര്‍ക്ക് ബിജു രാധാകൃഷ്ണന് അയച്ച കത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.
തന്റെ ഒന്നാം നമ്പര്‍ ശത്രു ഗണേഷാണെന്നും, എല്‍ഡിഎഫിന്റെ ഭാഗമായത് കൊണ്ട് ഗണേഷ് കുമാര്‍ രക്ഷപ്പെടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. സരിതയുടെ കത്ത് പുറത്തുവിട്ടത് താനാണെന്നും, അടുത്തയാഴ്ച ഇതിനെക്കാള്‍ കൂടുതല്‍ സ്ഫോടനാത്മകമായ കാര്യങ്ങള്‍ പുറത്തുവിടുമെന്നും മാതൃഭൂമി ന്യൂസ് ഇന്ന് പുറത്ത് വിട്ട വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.
അടുത്തയാഴ്ച ആ കത്ത് പുറത്തുവരുന്നതോടെ ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും അന്ത്യമാണെന്നും ബിജു രാധാകൃഷ്ണന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Discussion about this post