Thursday, April 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേരളം പോളിംഗ് ബൂത്തിലേക്ക് ഏപ്രിൽ 9-ന്; മെയ് 4-ന് വിധി അറിയാം; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു, പോരാട്ടം കടുപ്പമേറിയതാകുന്നു!

by Brave India Desk
Mar 15, 2026, 04:45 pm IST
in Kerala
Share on FacebookTweetWhatsAppTelegram

രാജ്യത്തെ ആകാംക്ഷയുടെ മുനയിൽ നിർത്തിയ അഞ്ച് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളം ഏപ്രിൽ 9-ന് ഒറ്റ ഘട്ടമായി പോളിംഗ് ബൂത്തിലേക്ക് നീങ്ങും. മെയ് 4-നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുക. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് തീയതികൾ പ്രഖ്യാപിച്ചത്. തീയതി പ്രഖ്യാപിച്ച നിമിഷം മുതൽ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. കേരളത്തിനൊപ്പം തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിലെ കണക്കുകൾ പ്രകാരം മാർച്ച് 13 വരെ 2,71,11,856 വോട്ടർമാരാണുള്ളത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനിയും അവസരമുണ്ടെന്നും നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത് വരെ പുതിയ അപേക്ഷകൾ സ്വീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

കേരളത്തിൽ എൽഡിഎഫ് മൂന്നാം തുടഭരണം ലക്ഷ്യമിടുമ്പോൾ, അധികാരം തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ് യുഡിഎഫ്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും ശക്തമായ സാന്നിധ്യമായി ഇത്തവണയും രംഗത്തുണ്ട്. അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ ഭരണത്തുടർച്ച തേടുമ്പോൾ, എടപ്പാടി പളനിസ്വാമിയുടെ എഐഎഡിഎംകെ തിരിച്ചുവരവിനായി പോരാടുന്നു.

Stories you may like

ഭരണത്തുടർച്ച ഉറപ്പ്, കണക്കുകളിൽ ആശങ്കയില്ല; സർവേകളിൽ തെളിയുന്നത് എൽഡിഎഫ് വിജയമെന്ന് എം.വി. ഗോവിന്ദൻ

റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും; ബേപ്പൂരിൽ വമ്പൻ വെല്ലുവിളിയുമായി പി.വി. അൻവർ; കേരളത്തിൽ യുഡിഎഫ് തരംഗമെന്നും പ്രവചനം

ഇതിനിടെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) സൃഷ്ടിക്കാനിടയുള്ള അട്ടിമറി വിജയങ്ങളാണ് രാജ്യം ഉറ്റുനോക്കുന്നത്. പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് നാലാം തവണയും അധികാരം പിടിക്കാൻ ഒരുങ്ങുമ്പോൾ, ‘ഡബിൾ എഞ്ചിൻ’ സർക്കാരിനായി ബിജെപി അവിടെ ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. അസമിൽ ബിജെപി ഭരണം നിലനിർത്താൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ്. വരും ദിവസങ്ങളിൽ വാശിയേറിയ പ്രചാരണ പരിപാടികൾക്കായിരിക്കും ഈ സംസ്ഥാനങ്ങൾ സാക്ഷ്യം വഹിക്കുക.

Tags: election
ShareTweetSendShare

Latest stories from this section

മുസ്ലിം ലീഗിന്റെ പിന്തുണ വി.ഡി. സതീശന് ; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

മുസ്ലിം ലീഗിന്റെ പിന്തുണ വി.ഡി. സതീശന് ; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

കേരളത്തിൽ പാലിനും വില കൂടും ; ലിറ്ററിന് 4 രൂപ കൂട്ടാൻ മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ

കേരളത്തിൽ പാലിനും വില കൂടും ; ലിറ്ററിന് 4 രൂപ കൂട്ടാൻ മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ

വീടിനുള്ളിൽ മിടിക്കുന്ന ‘മൊബൈൽ ബോംബുകൾ’; സിലിണ്ടറിന് പകരം ബലൂണിൽ ഗ്യാസ്, പാകിസ്താനിൽ ഞെട്ടിക്കുന്ന കാഴ്ച!

വീടിനുള്ളിൽ മിടിക്കുന്ന ‘മൊബൈൽ ബോംബുകൾ’; സിലിണ്ടറിന് പകരം ബലൂണിൽ ഗ്യാസ്, പാകിസ്താനിൽ ഞെട്ടിക്കുന്ന കാഴ്ച!

Latest News

മൂന്നാമത്തെ പ്രസവത്തിന് പ്രസവാവധി 12 ആഴ്ചയായി കുറച്ച  സർക്കാരിന്റെ ഉത്തരവ്  ഹൈക്കോടതി റദ്ദാക്കി

മൂന്നാമത്തെ പ്രസവത്തിന് പ്രസവാവധി 12 ആഴ്ചയായി കുറച്ച സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ഇറാൻ യുദ്ധത്തിന് ഇതുവരെ 25 ബില്യൺ ഡോളർ ചിലവായതായി പെന്റഗൺ

ഇറാൻ യുദ്ധത്തിന് ഇതുവരെ 25 ബില്യൺ ഡോളർ ചിലവായതായി പെന്റഗൺ

അവനെ എന്തിനാ കണ്ണുതട്ടാതിരിക്കാൻ ഇറക്കിയതാണോ, അത് പാണ്ഡ്യയ്ക്കും ദൈവത്തിനും മാത്രം അറിയാവുന്ന രഹസ്യം; പരിഹാസവുമായി മുരളി കാർത്തിക്

അവനെ എന്തിനാ കണ്ണുതട്ടാതിരിക്കാൻ ഇറക്കിയതാണോ, അത് പാണ്ഡ്യയ്ക്കും ദൈവത്തിനും മാത്രം അറിയാവുന്ന രഹസ്യം; പരിഹാസവുമായി മുരളി കാർത്തിക്

ഭരണത്തുടർച്ച ഉറപ്പ്, കണക്കുകളിൽ ആശങ്കയില്ല; സർവേകളിൽ തെളിയുന്നത് എൽഡിഎഫ് വിജയമെന്ന് എം.വി. ഗോവിന്ദൻ

ഭരണത്തുടർച്ച ഉറപ്പ്, കണക്കുകളിൽ ആശങ്കയില്ല; സർവേകളിൽ തെളിയുന്നത് എൽഡിഎഫ് വിജയമെന്ന് എം.വി. ഗോവിന്ദൻ

ഇറാനെതിരെ അതിശക്തമായ തിരിച്ചടിക്ക് പദ്ധതി ; ട്രംപിന് മുൻപിൽ മൂന്ന് സൈനിക പദ്ധതികളുമായി യുഎസ് സൈന്യം

ഇറാനെതിരെ അതിശക്തമായ തിരിച്ചടിക്ക് പദ്ധതി ; ട്രംപിന് മുൻപിൽ മൂന്ന് സൈനിക പദ്ധതികളുമായി യുഎസ് സൈന്യം

റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും; ബേപ്പൂരിൽ വമ്പൻ വെല്ലുവിളിയുമായി പി.വി. അൻവർ; കേരളത്തിൽ യുഡിഎഫ് തരംഗമെന്നും പ്രവചനം

റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും; ബേപ്പൂരിൽ വമ്പൻ വെല്ലുവിളിയുമായി പി.വി. അൻവർ; കേരളത്തിൽ യുഡിഎഫ് തരംഗമെന്നും പ്രവചനം

നെറ്റ്‌വർക്ക് മാപ്പിൽ ജമ്മു കശ്മീരും ലഡാക്കും പാകിസ്താന്റെ ഭാഗം ; പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞ് നേപ്പാൾ എയർലൈൻസ്

നെറ്റ്‌വർക്ക് മാപ്പിൽ ജമ്മു കശ്മീരും ലഡാക്കും പാകിസ്താന്റെ ഭാഗം ; പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞ് നേപ്പാൾ എയർലൈൻസ്

അമേരിക്കയുടെ പാവയായി പാകിസ്താൻ മാറുന്നു; താലിബാനെ തൊട്ടാൽ വിവരം അറിയുമെന്ന് അൽ-ഖ്വയ്ദയുടെ ഭീഷണി, മേഖലയിൽ യുദ്ധസമാന സാഹചര്യം

അമേരിക്കയുടെ പാവയായി പാകിസ്താൻ മാറുന്നു; താലിബാനെ തൊട്ടാൽ വിവരം അറിയുമെന്ന് അൽ-ഖ്വയ്ദയുടെ ഭീഷണി, മേഖലയിൽ യുദ്ധസമാന സാഹചര്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies