Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഇറാനിൽ കരയുദ്ധത്തിന് അമേരിക്ക?പടക്കപ്പലുകളും അത്യാധുനിക യുദ്ധവിമാനങ്ങളുമായി മിഡിൽ ഈസ്റ്റിൽ വൻ സൈനിക സന്നാഹം

by Brave India Desk
Mar 29, 2026, 03:00 am IST
in International
Share on FacebookTweetWhatsAppTelegram

ഇറാനുമായുള്ള യുദ്ധം ഒരു മാസം പിന്നിടുമ്പോൾ, മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിധ്യം ശക്തമാക്കി അമേരിക്ക. ഏകദേശം 3,500 നാവികരും സൈനികരും അടങ്ങുന്ന യുഎസ്എസ് ട്രിപ്പോളി  എന്ന ആംഫിബിയസ് അസോൾട്ട് കപ്പൽ മേഖലയിൽ എത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.

പൂർണ്ണ സജ്ജരായ സൈനികർക്കൊപ്പം സീഹോക്ക് ഹെലികോപ്റ്ററുകൾ, ഓസ്പ്രേ ട്രാൻസ്പോർട്ട് വിമാനങ്ങൾ, F-35 യുദ്ധവിമാനങ്ങൾ എന്നിവയുടെ ചിത്രങ്ങൾ സെൻട്രം പുറത്തുവിട്ടു. നിലവിൽ മേഖലയിലുള്ള 50,000 അമേരിക്കൻ സൈനികർക്ക് പുറമെയാണ് പുതിയ സംഘത്തിന്റെ വരവ്. ഇത് ഇറാനിലേക്കുള്ള ഒരു കരയുദ്ധത്തിന്റെ (Ground Invasion) സൂചനയാണോ എന്ന ചർച്ചകൾ ശക്തമാക്കിയിട്ടുണ്ട്.

Stories you may like

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

‘പെൺകുട്ടികളെ പ്രണയം നടിച്ച് കുടുക്കും, ലഹരിക്ക് അടിമയാക്കി ലൈംഗിക ചൂഷണം’; ജർമ്മനിയിൽ ‘ഗ്രൂമിങ് ഗ്യാങ്’, പാക് സ്വദേശികളും സിറിയക്കാരും അറസ്റ്റിൽ

ജപ്പാൻ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന യുഎസ്എസ് ട്രിപ്പോളി, തായ്‌വാൻ മേഖലയിലെ പരിശീലനം നിർത്തിവെച്ചാണ് അടിയന്തരമായി മിഡിൽ ഈസ്റ്റിലേക്ക് എത്തിയത്.  അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ നിലവിൽ കരയുദ്ധത്തിനുള്ള സാധ്യതകളെ തള്ളിക്കളയുകയാണ്. ഇറാനെതിരെയുള്ള പ്രവർത്തനങ്ങൾ ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എങ്കിലും, സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് തീരുമാനമെടുക്കാൻ പ്രസിഡന്റിന് കൂടുതൽ സൗകര്യമൊരുക്കാനാണ് ഈ സൈനിക വിന്യാസമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിന് സമീപം യുഎസ് സൈന്യം നിലയുറപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദി അറേബ്യയിലെ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

“നരകത്തിലേക്ക് സ്വാഗതം” എന്ന തലക്കെട്ടോടെയാണ് ടെഹ്‌റാൻ ടൈംസ് ഈ നീക്കത്തോടു പ്രതികരിച്ചത്. ഇറാൻ മണ്ണിൽ കാലുകുത്തുന്ന അമേരിക്കൻ സൈനികർ ശവപ്പെട്ടികളിലേ മടങ്ങൂ എന്ന് അവർ മുന്നറിയിപ്പ് നൽകി. നിലവിൽ പത്തായിരത്തോളം അധിക സൈനികരെ കൂടി മേഖലയിലേക്ക് അയക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഗൾഫ് മേഖല അതീവ ജാഗ്രതയിലാണ്.

Tags: U.S. Sailors and MarinesU.S. Central CommandIran US Tensions
ShareTweetSendShare

Latest stories from this section

ബിഹാർ ഗവർണറും കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ഇറാനിലേക്ക് ; ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

ബിഹാർ ഗവർണറും കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ഇറാനിലേക്ക് ; ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

ഭാരതീയ പൈതൃകത്തിന് ആഗോള ആദരവ്: ശസ്ത്രക്രിയയുടെ പിതാവ് ‘സുശ്രുതന്റെ’ വെങ്കല പ്രതിമ സ്കോട്ട്‌ലൻഡിൽ അനാച്ഛാദനം ചെയ്തു

ഭാരതീയ പൈതൃകത്തിന് ആഗോള ആദരവ്: ശസ്ത്രക്രിയയുടെ പിതാവ് ‘സുശ്രുതന്റെ’ വെങ്കല പ്രതിമ സ്കോട്ട്‌ലൻഡിൽ അനാച്ഛാദനം ചെയ്തു

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഒന്നുകിൽ ബോണസ് വാങ്ങി അന്തസായി നാടുവിടുക, അല്ലെങ്കിൽ അറസ്റ്റ്! ട്രംപിന്റെ പുതിയ നയത്തിൽ കുടിയേറ്റക്കാർക്ക് കടുത്ത മുന്നറിയിപ്പ്

അയത്തുള്ള ഖമേനിയുടെ അന്ത്യയാത്ര; ലോകം ഉറ്റുനോക്കുന്നത് ആ ഒരൊറ്റ മുഖത്തേക്ക്, പുതിയ പരമാധികാര നേതാവ് മൊജ്തബ ഖമേനി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമോ?

അയത്തുള്ള ഖമേനിയുടെ അന്ത്യയാത്ര; ലോകം ഉറ്റുനോക്കുന്നത് ആ ഒരൊറ്റ മുഖത്തേക്ക്, പുതിയ പരമാധികാര നേതാവ് മൊജ്തബ ഖമേനി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമോ?

Latest News

ഉത്തർപ്രദേശിൽ ഹൈവേയ്ക്ക് സമീപം ട്രെയിനി വിമാനം തകർന്നുവീണു ; വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

ഉത്തർപ്രദേശിൽ ഹൈവേയ്ക്ക് സമീപം ട്രെയിനി വിമാനം തകർന്നുവീണു ; വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

ഞാൻ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാൻ വരെ ഒരുങ്ങി, ഒടുവിൽ അവർ പൊട്ടിച്ചിരിച്ചു; സച്ചിനും ഹർഭജനും ചേർന്ന് ഗാംഗുലിയെ ഏപ്രിൽ ഫൂളാക്കിയ കഥ

ഞാൻ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാൻ വരെ ഒരുങ്ങി, ഒടുവിൽ അവർ പൊട്ടിച്ചിരിച്ചു; സച്ചിനും ഹർഭജനും ചേർന്ന് ഗാംഗുലിയെ ഏപ്രിൽ ഫൂളാക്കിയ കഥ

ആരാടാ എന്റെ പാന്റ് മാറ്റിയത്? ആദ്യ ഓവർ പന്തെറിഞ്ഞതിന് പിന്നാലെ ശ്രീനാഥ് ഡ്രെസ്സിങ് റൂമിൽ കലിപ്പായപ്പോൾ, സച്ചിന്റെ കിടിലൻ പ്രാങ്ക്

ആരാടാ എന്റെ പാന്റ് മാറ്റിയത്? ആദ്യ ഓവർ പന്തെറിഞ്ഞതിന് പിന്നാലെ ശ്രീനാഥ് ഡ്രെസ്സിങ് റൂമിൽ കലിപ്പായപ്പോൾ, സച്ചിന്റെ കിടിലൻ പ്രാങ്ക്

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

അന്ന് ധോണിയോട് കൊമ്പുകോർത്തത് സെവാഗിന്റെ കരിയർ അവസാനിപ്പിച്ചോ? ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച റൊട്ടേഷൻ വിവാദം

അന്ന് ധോണിയോട് കൊമ്പുകോർത്തത് സെവാഗിന്റെ കരിയർ അവസാനിപ്പിച്ചോ? ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച റൊട്ടേഷൻ വിവാദം

കേന്ദ്രസർക്കാർ ഇടപെടൽ ; 32 വർഷത്തെ തർക്കത്തിന് പരിഹാരം; ഹരിയാന-രാജസ്ഥാൻ യമുന ജലക്കരാർ ഒപ്പുവെച്ചു

കേന്ദ്രസർക്കാർ ഇടപെടൽ ; 32 വർഷത്തെ തർക്കത്തിന് പരിഹാരം; ഹരിയാന-രാജസ്ഥാൻ യമുന ജലക്കരാർ ഒപ്പുവെച്ചു

കൊപ്രക്കച്ചവടക്കാരൻ സ്വർണ്ണരാജാവായ കഥ:മലബാർ ഗോൾഡ് തോറ്റുതൊപ്പിയിടും എന്ന് പറഞ്ഞവർ എവിടെ?

കൊപ്രക്കച്ചവടക്കാരൻ സ്വർണ്ണരാജാവായ കഥ:മലബാർ ഗോൾഡ് തോറ്റുതൊപ്പിയിടും എന്ന് പറഞ്ഞവർ എവിടെ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies