Sunday, May 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഡിഫൻഡർ ഗോൾ അടിക്കാത്തതിൽ പരാതിയുണ്ടോ? എങ്കിൽ ബുംറ വിക്കറ്റ് എടുക്കാത്തതിലും കുറ്റം പറയേണ്ട, ക്രിക്കറ്റിലെ ഫുട്ബോൾ പാഠങ്ങളുമായി അശ്വിൻ

by Brave India Desk
Apr 13, 2026, 09:49 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിലും വിക്കറ്റില്ലാതെ മടങ്ങിയ ജസ്പ്രീത് ബുംറയ്ക്ക് പ്രതിരോധവുമായി ആർ. അശ്വിൻ രംഗത്ത്. തുടർച്ചയായ അഞ്ച് ഐപിഎൽ മത്സരങ്ങളിൽ ബുംറ വിക്കറ്റില്ലാതെ മടങ്ങുന്നത് കരിയറിലാദ്യമാണ്. എന്നാൽ ഇതിന് ഉത്തരവാദി ബുംറയല്ലെന്നും അദ്ദേഹത്തിന് പിന്നിലും മുന്നിലും പന്തെറിയുന്ന മറ്റ് ബൗളർമാരാണെന്നും അശ്വിൻ നിരീക്ഷിച്ചു.

ഫുട്ബോൾ താരതമ്യത്തിലൂടെയാണ് അശ്വിൻ തന്റെ വാദം വ്യക്തമാക്കിയത്. “ഫുട്ബോളിൽ ഒരു ഡിഫൻഡറോടോ ഗോൾകീപ്പറോടോ നിങ്ങൾ എത്ര ഗോൾ അടിച്ചുവെന്ന് ആരെങ്കിലും ചോദിക്കുമോ? ഗോൾ വഴങ്ങാതെ നോക്കുക എന്നതാണ് അവരുടെ ജോലി. ടി20 ക്രിക്കറ്റിൽ റൺസ് വിട്ടുകൊടുക്കാതിരിക്കുക എന്നതാണ് ഒരു ബൗളറുടെ പ്രാഥമിക ധർമ്മം. ആർസിബി 240 റൺസ് അടിച്ച പിച്ചിലും ബുംറ പത്തിൽ താഴെ ഇക്കോണമിയിലാണ് പന്തെറിഞ്ഞത്. ഇതിൽ കൂടുതൽ എന്ത് ചെയ്യാനാണ്?” അശ്വിൻ ചോദിച്ചു.

Stories you may like

15-കാരനായ വൈഭവിനെതിരെ ‘ബോഡി ലൈൻ’ ബൗളിംഗ്; ആശങ്ക പങ്കുവെച്ച് ഇർഫാൻ പത്താൻ; ഫിലിപ്പ് ഹ്യൂസിന്റെ ഓർമ്മയിൽ താരം

ടി20 ക്രിക്കറ്റിൽ വൻ അഴിച്ചുപണിക്ക് സച്ചിന്റെ പ്ലാൻ; ബൗളർമാർക്ക് അഞ്ചാം ഓവറും, പവർപ്ലേയിൽ മാറ്റവും; നിർദ്ദേശങ്ങളുമായി ക്രിക്കറ്റ് ദൈവം

ബുംറയ്ക്ക് വിക്കറ്റ് ലഭിക്കാത്തതിന്റെ പ്രധാന കാരണം മറ്റ് ബൗളർമാരുടെ മോശം പ്രകടനമാണെന്ന് അശ്വിൻ പറയുന്നു. “ബുംറയ്ക്ക് മുന്നിലും പിന്നിലും ആരാണ് പന്തെറിയുന്നത്? മറ്റ് ബൗളർമാർ റൺസ് വാരിക്കോരി നൽകുമ്പോൾ എതിർ ടീം ബാറ്റർമാർക്ക് ബുംറയെ മാത്രം പ്രതിരോധിച്ചു കളിച്ചാൽ മതിയാകും. ടീമിലെ മറ്റ് ബൗളർമാർ വിക്കറ്റ് വീഴ്ത്താനോ സമ്മർദ്ദം ചെലുത്താനോ ബുംറയ്ക്ക് സാഹചര്യം ഒരുക്കുന്നില്ല.” ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിക്ക് കീഴിലുള്ള ബൗളിംഗ് പ്ലാനുകളെയും അശ്വിൻ ചോദ്യം ചെയ്തു.

വിക്കറ്റില്ല എന്ന ചർച്ചകൾ ബുംറയുടെ മനസ്സിനെ ബാധിച്ചു തുടങ്ങിയെന്നും അത് അദ്ദേഹത്തിന്റെ ബോളിംഗിൽ പ്രതിഫലിക്കുന്നുണ്ടെന്നും അശ്വിൻ മുന്നറിയിപ്പ് നൽകി. “വിക്കറ്റ് കിട്ടാത്തതുകൊണ്ട് അദ്ദേഹം സാധാരണ എറിയാത്ത പന്തുകൾ പരീക്ഷിക്കുകയാണ്. ഇത് വിക്കറ്റ് കിട്ടാനുള്ള വെപ്രാളം മൂലമാണ്. ബുംറയെ അറ്റാക്കിംഗ് റോളിൽ പന്തെറിയിക്കാൻ ടീം മാനേജ്‌മെന്റ് തയ്യാറാകണം,” അശ്വിൻ കൂട്ടിച്ചേർത്തു.

Tags: jasprit bumrahravichandran ashwinipl 2026MUMBAI INDIAN
ShareTweetSendShare

Latest stories from this section

ജയ്‌സ്വാളിനെ തഴഞ്ഞ് രോഹിത്തിന് മുൻഗണന; ടീം തിരഞ്ഞെടുപ്പിലെ യുക്തിയെ ചോദ്യം ചെയ്ത് മഞ്ജരേക്കർ

ജയ്‌സ്വാളിനെ തഴഞ്ഞ് രോഹിത്തിന് മുൻഗണന; ടീം തിരഞ്ഞെടുപ്പിലെ യുക്തിയെ ചോദ്യം ചെയ്ത് മഞ്ജരേക്കർ

ബാറ്റ് താഴെ വീഴാതിരിക്കാൻ പശ പുരട്ടൂ; സായ് സുദർശനെ പരിഹസിച്ച് സെവാഗ്, തെറ്റുകളിൽ നിന്ന് പഠിക്കുന്നില്ല എന്ന് വിമർശനം

ബാറ്റ് താഴെ വീഴാതിരിക്കാൻ പശ പുരട്ടൂ; സായ് സുദർശനെ പരിഹസിച്ച് സെവാഗ്, തെറ്റുകളിൽ നിന്ന് പഠിക്കുന്നില്ല എന്ന് വിമർശനം

പരാജയത്തിലും കൈവിടാതെ ക്യാപ്റ്റൻ; ‘സൂര്യവംശി ഇന്ത്യക്കായി കളിക്കണം’; ആവശ്യവുമായി റിയാൻ പരാഗ്

പരാജയത്തിലും കൈവിടാതെ ക്യാപ്റ്റൻ; ‘സൂര്യവംശി ഇന്ത്യക്കായി കളിക്കണം’; ആവശ്യവുമായി റിയാൻ പരാഗ്

ലേലത്തിന് ശേഷം ആദ്യം വിളിച്ചത് ആര്? വെളിപ്പെടുത്തലുമായി വൈഭവ് സൂര്യവംശി

ലേലത്തിന് ശേഷം ആദ്യം വിളിച്ചത് ആര്? വെളിപ്പെടുത്തലുമായി വൈഭവ് സൂര്യവംശി

Latest News

രാജ്യത്തിന്റെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫും നാവികസേനാ മേധാവിയും ചുമതലയേറ്റു ; ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ച് സൈന്യം

രാജ്യത്തിന്റെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫും നാവികസേനാ മേധാവിയും ചുമതലയേറ്റു ; ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ച് സൈന്യം

15-കാരനായ വൈഭവിനെതിരെ ‘ബോഡി ലൈൻ’ ബൗളിംഗ്; ആശങ്ക പങ്കുവെച്ച് ഇർഫാൻ പത്താൻ; ഫിലിപ്പ് ഹ്യൂസിന്റെ ഓർമ്മയിൽ താരം

15-കാരനായ വൈഭവിനെതിരെ ‘ബോഡി ലൈൻ’ ബൗളിംഗ്; ആശങ്ക പങ്കുവെച്ച് ഇർഫാൻ പത്താൻ; ഫിലിപ്പ് ഹ്യൂസിന്റെ ഓർമ്മയിൽ താരം

ഹിമാചൽ പ്രദേശിൽ വീണ്ടും ബിജെപി തേരോട്ടം ; മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് കോർപ്പറേഷനുകളും സ്വന്തമാക്കി ബിജെപി

ഹിമാചൽ പ്രദേശിൽ വീണ്ടും ബിജെപി തേരോട്ടം ; മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് കോർപ്പറേഷനുകളും സ്വന്തമാക്കി ബിജെപി

ടി20 ക്രിക്കറ്റിൽ വൻ അഴിച്ചുപണിക്ക് സച്ചിന്റെ പ്ലാൻ; ബൗളർമാർക്ക് അഞ്ചാം ഓവറും, പവർപ്ലേയിൽ മാറ്റവും; നിർദ്ദേശങ്ങളുമായി ക്രിക്കറ്റ് ദൈവം

ടി20 ക്രിക്കറ്റിൽ വൻ അഴിച്ചുപണിക്ക് സച്ചിന്റെ പ്ലാൻ; ബൗളർമാർക്ക് അഞ്ചാം ഓവറും, പവർപ്ലേയിൽ മാറ്റവും; നിർദ്ദേശങ്ങളുമായി ക്രിക്കറ്റ് ദൈവം

ബെർമുഡ ട്രയാംഗിളിലെ നിഗൂഢതകൾക്ക് അന്ത്യമാകുന്നു; കടലിനടിയിലെ അഗ്നിപർവ്വതങ്ങളും കാന്തിക പാറകളും ഉത്തരമാകുമോ?

ബെർമുഡ ട്രയാംഗിളിലെ നിഗൂഢതകൾക്ക് അന്ത്യമാകുന്നു; കടലിനടിയിലെ അഗ്നിപർവ്വതങ്ങളും കാന്തിക പാറകളും ഉത്തരമാകുമോ?

ആശുപത്രി സി.ഇ.ഒ-യെ വിരട്ടി മമത ബാനർജി; ചികിത്സാ തർക്കത്തിനിടെയുള്ള വിവാദ ഓഡിയോ വൈറൽ; കള്ളക്കളി പൊളിച്ചടുക്കി ബിജെപി നേതാവ്

ആശുപത്രി സി.ഇ.ഒ-യെ വിരട്ടി മമത ബാനർജി; ചികിത്സാ തർക്കത്തിനിടെയുള്ള വിവാദ ഓഡിയോ വൈറൽ; കള്ളക്കളി പൊളിച്ചടുക്കി ബിജെപി നേതാവ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് ഇനി കർശന നിയന്ത്രണം; രാത്രി 11 മണിക്ക് ശേഷം നിരോധനം; ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാകുന്നു

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് ഇനി കർശന നിയന്ത്രണം; രാത്രി 11 മണിക്ക് ശേഷം നിരോധനം; ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാകുന്നു

മോദിയുടെ വൈറൽ വീഡിയോയ്ക്ക് മിസ്റ്റർ ബീസ്റ്റും ക്യാരിമിനാറ്റിയും നൽകിയ സല്യൂട്ട്; സോഷ്യൽ മീഡിയയിൽ തരംഗമായി ‘മെലോഡി’

മോദിയുടെ വൈറൽ വീഡിയോയ്ക്ക് മിസ്റ്റർ ബീസ്റ്റും ക്യാരിമിനാറ്റിയും നൽകിയ സല്യൂട്ട്; സോഷ്യൽ മീഡിയയിൽ തരംഗമായി ‘മെലോഡി’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies