Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വിവോ, iQOO ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; ‘ഒറിജിൻ ഒഎസ്’ അപ്‌ഡേറ്റിന്റെ പേരിൽ പണം തട്ടുന്ന പുതിയ മാൽവയർ, മുന്നറിയിപ്പുമായി കേരള പോലീസ്!

by Brave India Desk
Apr 20, 2026, 09:25 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

വിവോ (Vivo), ഐക്യൂ (iQOO) സ്മാർട്ട്‌ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു. ‘ഒറിജിൻ ഒഎസ് (Origin OS) അപ്‌ഡേറ്റ്’ എന്ന വ്യാജേന ഉപയോക്താക്കളുടെ ഫോണുകളിലേക്ക് സന്ദേശങ്ങൾ അയച്ച് മാൽവയറുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ഫോണിലെ ബാങ്കിംഗ് വിവരങ്ങൾ ചോർത്തുന്നതിലൂടെ ഉപയോക്താക്കളുടെ അക്കൗണ്ടിലെ പണം മുഴുവൻ തട്ടിയെടുക്കുകയാണ് ഈ സംഘത്തിന്റെ ലക്ഷ്യമെന്ന് കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നൽകി. സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതിനിടെ സ്ക്രീനിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ‘Urgent System Update Required’ എന്ന പോപ്പ്അപ്പ് സന്ദേശങ്ങളാണ് തട്ടിപ്പിന്റെ തുടക്കം. ഇതിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഔദ്യോഗിക സോഫ്റ്റ്‌വെയറിന് പകരം മാൽവയറുകൾ അടങ്ങിയ വ്യാജ ആപ്പ് ഫയലുകൾ ഫോണിലേക്ക് ഡൗൺലോഡ് ആകുന്നു.

ഇത്തരത്തിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുന്ന ആപ്പുകൾക്ക് ഫോണിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാർക്ക് നൽകാൻ സാധിക്കും. ക്യാമറ, മൈക്രോഫോൺ, എസ്എംഎസ്, കോൺടാക്ട് വിവരങ്ങൾ എന്നിവ തത്സമയം ചോർത്തുന്നതിലൂടെ ഒടിപി (OTP) ഉൾപ്പെടെയുള്ള രഹസ്യവിവരങ്ങൾ സംഘത്തിന് ലഭ്യമാകുന്നു. ‘ഉടൻ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ഫോൺ ബ്ലോക്ക് ചെയ്യും’ എന്ന് ഭീഷണിപ്പെടുത്തിയാണ് ഉപയോക്താക്കളെക്കൊണ്ട് പലപ്പോഴും ലിങ്കിൽ ക്ലിക്ക് ചെയ്യിപ്പിക്കുന്നത്. ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ പൂർണ്ണമായും അവഗണിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു. സിസ്റ്റം അപ്‌ഡേറ്റ് ചെയ്യാൻ ഫോണിലെ സെറ്റിങ്സ് മെനുവിലെ ഔദ്യോഗിക സംവിധാനം മാത്രമേ ഉപയോഗിക്കാവൂ. ബ്രൗസറുകൾ വഴിയോ മറ്റ് മെസേജുകൾ വഴിയോ വരുന്ന ലിങ്കുകൾ ഒരിക്കലും വിശ്വസിക്കരുത്.

Stories you may like

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

ആരാണ് പറഞ്ഞതെന്ന് വ്യക്തമാക്കണം, അതാണ് ആണത്തം!; ഇബ്രാഹിംകുട്ടി കല്ലാറിനെതിരെ  എം.എം. മണി!

ഫോണിലെ സുരക്ഷ ഉറപ്പാക്കാൻ ‘Install from Unknown Sources’ എന്ന ഓപ്ഷൻ എപ്പോഴും ഓഫ് ചെയ്തു വെക്കണം. വിശ്വസനീയമായ ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ മാത്രം ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക. ഇനി അബദ്ധവശാൽ ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉടൻ തന്നെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം ഫോൺ സ്കാൻ ചെയ്ത് അജ്ഞാതമായ ആപ്പുകൾ നീക്കം ചെയ്യുകയും, മറ്റൊരു സുരക്ഷിത ഉപകരണം ഉപയോഗിച്ച് ബാങ്കിംഗ്, സോഷ്യൽ മീഡിയ പാസ്‌വേഡുകൾ ഉടൻ മാറ്റുകയും വേണം. ഏതെങ്കിലും രീതിയിലുള്ള സാമ്പത്തിക തട്ടിപ്പിനിരയായാൽ സമയം പാഴാക്കാതെ 1930 എന്ന സൈബർ ഹെൽപ്പ്‌ലൈൻ നമ്പരിലോ, www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതി രജിസ്റ്റർ ചെയ്യണമെന്നും കേരള പോലീസ് വ്യക്തമാക്കി. സൈബർ ലോകത്തെ ഇത്തരം കെണികളിൽ വീഴാതിരിക്കാൻ ഓരോ പൗരനും ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Tags: policeotv
Share
Tweet
Send
Share

Latest stories from this section

‘ഒരു മാസം വിദേശത്ത് പറന്നത് 6 മന്ത്രിമാർ; ആകെ ഒറ്റ ഔദ്യോഗിക യാത്ര!; കോടികൾ പൊടിച്ച് ഉല്ലാസ യാത്രയെന്ന് ആക്ഷേപം!’

‘ഒരു മാസം വിദേശത്ത് പറന്നത് 6 മന്ത്രിമാർ; ആകെ ഒറ്റ ഔദ്യോഗിക യാത്ര!; കോടികൾ പൊടിച്ച് ഉല്ലാസ യാത്രയെന്ന് ആക്ഷേപം!’

ഷാംപൂവിന്റെ ചെറിയ പാക്കറ്റുകളും രാസകുങ്കുമവും വേണ്ട: ശബരിമലയിൽ വിൽപ്പന നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

സമയത്ത് എത്താൻ റോഡിൽ ആളുകളെ കൊല്ലാൻ ലൈസൻസില്ല!’; കൊച്ചിയിൽ സ്വകാര്യ ബസുകളുടെ നരഹത്യയിൽ ഹൈക്കോടതിയുടെ ശാസന

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ശരിയെങ്കിൽ വി.ഡി. സതീശൻ രാജിവെച്ച് പുറത്തുപോകണം: ബിജെപി!

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

ഡബിൾ പ്രഹരത്തിൽ സി.പി.എം; പിണറായിക്കും റിയാസിനും വീണയ്ക്കും ഇനി ഇരുട്ടടി, ഒരുമിച്ച് ഇ.ഡിയും വിജിലൻസും!

Latest News

കൊൽക്കത്ത റേപ്പ് കേസിൽ അഭിപ്രായം പറയാനില്ല, വലിയ വിഷയം വേറെയുണ്ടെന്ന് രാഹുൽ ഗാന്ധി; ആഞ്ഞടിച്ച് ബി ജെ പി

‘രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനം’ ; സിജെപിയുടെ പേര് പറയാതെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് രാഹുൽഗാന്ധി

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

‘തിങ്കളാഴ്ച ഞങ്ങൾ ഡൽഹിയിൽ മാർച്ചും ധർണ്ണയും നടത്തും’ ; പ്രഖ്യാപനവുമായി ഇൻഡി സഖ്യം

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies