Saturday, July 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

നീയെന്താ വല്ല സ്വാമിജിയുമാണോ? മത്സരശേഷം പറഞ്ഞ വാക്കുകൾക്ക് പന്തിനെ ട്രോളി ശ്രീകാന്ത്; ബാറ്റിങിനെതിരെ കടുത്ത രോഷം

by Brave India Desk
Apr 23, 2026, 01:34 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

രാജസ്ഥാൻ റോയൽസിനോട് 40 റൺസിന് തോറ്റതിന് പിന്നാലെ ലഖ്‌നൗ ക്യാപ്റ്റൻ ഋഷഭ് പന്തിനെതിരെ ആഞ്ഞടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്. 160 റൺസ് വിജയലക്ഷ്യം പിന്തുടരവെ, നേരിട്ട മൂന്നാം പന്തിൽ തന്നെ അനാവശ്യ ഷോട്ടിന് മുതിർന്ന് പൂജ്യനായി പുറത്തായ പന്തിന്റെ നിലവാരത്തെ ശ്രീകാന്ത് ചോദ്യം ചെയ്തു.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്ത് പന്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. ഇടംകൈയ്യൻ പേസർ നന്ദ്രേ ബർഗർക്കെതിരെ അനാവശ്യമായ ഒരു സ്വീപ്പ് ഷോട്ടിന് ശ്രമിച്ചാണ് പന്ത് വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയത്. “ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരത്തിൽ നിന്ന് ഇത്രയും മോശമായ ബാറ്റിംഗ് ഞാൻ കണ്ടിട്ടില്ല. 66 വയസ്സുള്ള ഞാൻ ബാറ്റ് വീശിയാൽ പോലും ഒന്നോ രണ്ടോ പന്തുകൾ ബാറ്റിന്റെ നടുവിൽ തട്ടുമായിരുന്നു. തന്റെ ഷോട്ടിനെക്കുറിച്ച് പന്ത് ഒരു ഉത്തരവാദിത്തവും കാണിച്ചില്ല,” ശ്രീകാന്ത് പറഞ്ഞു.

Stories you may like

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

ഇഷാൻ കിഷൻ കത്തിക്കയറിയപ്പോൾ ഞാൻ വെറുമൊരു കാഴ്ചക്കാരനായി; ലോകകപ്പ് സ്വപ്നങ്ങൾ കരിഞ്ഞുപോയ ആ രാത്രികളെക്കുറിച്ച് സഞ്ജു സാംസൺ

തന്റെ കരിയറിൽ താൻ പലപ്പോഴും മോശം ഷോട്ട് കളിച്ച് പുറത്തായിട്ടുണ്ടെങ്കിലും പന്ത് ഇന്ന് കളിച്ച അത്രയും മോശം ഷോട്ട് താൻ പോലും കളിച്ചിട്ടില്ലെന്ന് ശ്രീകാന്ത് തുറന്നടിച്ചു. തോൽവിക്ക് ശേഷം ‘ഉത്തരങ്ങൾ ഉള്ളിൽ നിന്ന് കണ്ടെത്തണം’ എന്ന പന്തിന്റെ പ്രസ്താവനയെ ശ്രീകാന്ത് രൂക്ഷമായി പരിഹസിച്ചു. “മത്സരശേഷം പന്ത് പറയുന്നു നമ്മൾ ഉള്ളിലേക്ക് നോക്കി ഉത്തരങ്ങൾ കണ്ടെത്തണമെന്ന്. നീയെന്താ വല്ല സ്വാമിജിയുമാണോ? ഇതെന്ത് അസംബന്ധമാണ്! പന്ത് അടിച്ചു കളയാൻ എന്ത് ഉള്ളറിവാണ് നിനക്ക് വേണ്ടത്? ഉത്തരങ്ങൾ കണ്ടെത്തേണ്ടത് പുറത്ത് നിന്നാണ്, അല്ലാതെ ഉള്ളിൽ നിന്നല്ല.” – ശ്രീകാന്ത് പറഞ്ഞു.

ജോഫ്ര ആർച്ചറെപ്പോലെയുള്ള അതിവേഗ ബൗളർമാർ പന്തെറിയുമ്പോൾ യാതൊരു വിവേചനവുമില്ലാതെ ബാറ്റ് വീശുന്ന പന്തിന്റെ രീതിയെ അദ്ദേഹം വിമർശിച്ചു. ഈ സീസണിൽ 25-ൽ താഴെ ശരാശരിയും 132.43 സ്ട്രൈക്ക് റേറ്റും മാത്രമുള്ള പന്തിന് തന്റെ ഫോമില്ലായ്മ ലഖ്‌നൗവിന് വലിയ തിരിച്ചടിയാണ് നൽകുന്നത്. തുടർച്ചയായ നാല് തോൽവികളോടെ ലഖ്‌നൗ പ്രതിസന്ധിയിലായിരിക്കുകയാണ്.

Tags: bcciRishabh pantCSKipl 2026
ShareTweetSendShare

Latest stories from this section

ആ താരം വിക്കറ്റ് എടുത്തിട്ടും ആർക്കും സന്തോഷമില്ല, എങ്ങനെ ആഹ്ലാദിക്കും….; നിർഭാഗ്യത്തിന്റെ അവസാനവാക്കായി മോർണെ മോർക്കൽ; റെക്കോഡ് നോക്കാം

വിക്കറ്റ് വീണാൽ സഹതാരങ്ങൾ നോക്കുന്നത് അമ്പയറെ!; മോർണേ മോർക്കലിന്റെ പേരിലുള്ള ആരും ആഗ്രഹിക്കാത്ത ആ വിചിത്ര റെക്കോർഡ്

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

ട്വന്റി-20യിലെ രാജാക്കന്മാർക്ക് ഏകദിന ലോകകപ്പിൽ നോ എൻട്രി; സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും പച്ചയ്ക്ക് തള്ളി മുൻ ഇന്ത്യൻ ഓപ്പണർ, സ്‌ക്വാഡ് ഇങനെ

ട്വന്റി-20യിലെ രാജാക്കന്മാർക്ക് ഏകദിന ലോകകപ്പിൽ നോ എൻട്രി; സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും പച്ചയ്ക്ക് തള്ളി മുൻ ഇന്ത്യൻ ഓപ്പണർ, സ്‌ക്വാഡ് ഇങനെ

Latest News

പ്രക്ഷോഭം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് സിജെപി ; കേന്ദ്രമന്ത്രിമാരോടൊപ്പം സംയുക്ത വർത്താസമ്മേളനം

പ്രക്ഷോഭം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് സിജെപി ; കേന്ദ്രമന്ത്രിമാരോടൊപ്പം സംയുക്ത വർത്താസമ്മേളനം

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം: ജിസാനിലെ അരാംകോ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണം

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം: ജിസാനിലെ അരാംകോ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണം

ശ്രീകാന്തിന്റെ മന്ത്രിസ്ഥാനത്തിൽ ഒരാഴ്ച മുൻപേ ധാരണയായി ; അമിത് ഷായും ഏക്നാഥ് ഷിൻഡെയും തമ്മിൽ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ

ശ്രീകാന്തിന്റെ മന്ത്രിസ്ഥാനത്തിൽ ഒരാഴ്ച മുൻപേ ധാരണയായി ; അമിത് ഷായും ഏക്നാഥ് ഷിൻഡെയും തമ്മിൽ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ

പുതിയ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് ഡോ. ശ്രീകാന്ത് ഷിൻഡെക്ക് സാധ്യത ; ക്യാബിനറ്റ് പുനഃസംഘടനയും ഉണ്ടാകും

പുതിയ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് ഡോ. ശ്രീകാന്ത് ഷിൻഡെക്ക് സാധ്യത ; ക്യാബിനറ്റ് പുനഃസംഘടനയും ഉണ്ടാകും

‘എന്നെ വീരനായകൻ ആക്കേണ്ടതില്ല, ഇത് നമ്മുടെ വിജയത്തിന്റെ ഒന്നാം പടി മാത്രം’ ; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി അഭിജീത് ദിപ്കെ

‘എന്നെ വീരനായകൻ ആക്കേണ്ടതില്ല, ഇത് നമ്മുടെ വിജയത്തിന്റെ ഒന്നാം പടി മാത്രം’ ; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി അഭിജീത് ദിപ്കെ

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനം എക്‌സിലൂടെ

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനം എക്‌സിലൂടെ

മഹാരാഷ്ട്ര ടെറ്റ് പരീക്ഷാ ചോർച്ചയുടെ സൂത്രധാരൻ പിടിയിൽ; അറസ്റ്റ് ബിഹാറിലെ ഒളിത്താവളത്തിൽ നിന്ന്

മഹാരാഷ്ട്ര ടെറ്റ് പരീക്ഷാ ചോർച്ചയുടെ സൂത്രധാരൻ പിടിയിൽ; അറസ്റ്റ് ബിഹാറിലെ ഒളിത്താവളത്തിൽ നിന്ന്

അമർനാഥ് തീർത്ഥാടനത്തിന് ആരംഭമായി ; ആദ്യ സംഘത്തെ ഫ്ലാഗ് ഓഫ് ചെയ്ത് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ആറു ദിവസത്തെ ഇടവേളയ്ക്ക് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു ; സുരക്ഷ ശക്തമാക്കി സൈന്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies