കൊച്ചി: കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്, കേരള സിനിഎക്സിബിറ്റേഴ്സ് അസോസിയേഷന് എന്നിവയിലുള്ള തിയറ്റര്‍ ഗ്രൂപ്പുകള്‍, കാര്‍ണിവല്‍ ഗ്രൂപ്പിന്റെ മാളുകള്‍, കേരളത്തിലെ മറ്റു മാളുകളുടെ മള്‍ട്ടിപ്ലക്സുകളും തിയറ്ററുകളും ഇന്ന് പണിമുടക്ക് നടത്തും. മന്ത്രിസഭാ യോഗത്തില്‍ സെസ് പുതുക്കി നിശ്ചയിച്ചതിനും ടിക്കറ്റുവില്പന ഐനെറ്റ് വിഷന്‍ എന്ന സ്വകാര്യ കമ്പനിക്ക് അജീവനാന്ത കുത്തകയാക്കിക്കൊടുക്കുന്ന നടപടിയിലും പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ അടുത്തമാസം രണ്ടുമുതല്‍ അനിശ്ചിതകാലത്തേക്ക് തിയറ്റുറകള് അടച്ചിടും.
Discussion about this post