Thursday, July 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കുട്ടികളിലെ പ്രമേഹം; സൗജന്യ ചികിത്സയും ആജീവനാന്ത ഇൻസുലിനും, നിർണ്ണായക നീക്കവുമായി കേന്ദ്രം

by Brave India Desk
May 4, 2026, 08:55 am IST
in India
Share on FacebookTweetWhatsAppTelegram

രാജ്യത്തെ കുട്ടികളിലെ പ്രമേഹബാധ നേരത്തെ കണ്ടെത്താനും മികച്ച ചികിത്സ ഉറപ്പാക്കാനും ലക്ഷ്യമിട്ട് വിപ്ലവകരമായ മാർഗനിർദേശരേഖയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജനനം മുതൽ 18 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യ പ്രമേഹ പരിശോധനയും (Universal Screening) ആജീവനാന്ത ചികിത്സാ പാക്കേജും ഉറപ്പാക്കുന്ന ദേശീയ ചട്ടക്കൂടാണ് (National Framework) സർക്കാർ പുറത്തിറക്കിയത്. പൊതുജനാരോഗ്യ സംവിധാനത്തിൽ കുട്ടികളിലെ പ്രമേഹ ചികിത്സ ഇത്ര വിപുലമായി ഉൾപ്പെടുത്തുന്ന ലോകത്തെ തന്നെ ചുരുക്കം ചില രാജ്യങ്ങളിലൊന്നായി ഇതോടെ ഭാരതം മാറി.

കേന്ദ്ര ആരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിലാണ് ‘ഗൈഡൻസ് ഡോക്യുമെന്റ് ഓൺ ഡയബറ്റിസ് മെലിറ്റസ് ഇൻ ചിൽഡ്രൻ’ പുറത്തിറക്കിയത്. പുതിയ പദ്ധതി പ്രകാരം സർക്കാർ ആശുപത്രികൾ വഴി കുട്ടികൾക്ക് ഇൻസുലിൻ, ഗ്ലൂക്കോമീറ്റർ, ടെസ്റ്റ് സ്ട്രിപ്പുകൾ എന്നിവയുൾപ്പെടെയുള്ള സേവനങ്ങൾ സൗജന്യമായി ലഭിക്കും. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചികിത്സ തടസ്സപ്പെടുന്നത് ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രമേഹത്തിന്റെ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയാൻ രക്ഷിതാക്കളെയും അധ്യാപകരെയും സഹായിക്കുന്നതിനായി ‘4T’ (Toilet, Thirsty, Tired, Thinner) എന്ന ബോധവൽക്കരണ രീതിക്കും മന്ത്രാലയം തുടക്കമിട്ടു. അമിതമായ മൂത്രശങ്ക, ദാഹം, ക്ഷീണം, മെലിയുക എന്നിവയാണ് ഈ ലക്ഷണങ്ങൾ.

Stories you may like

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

പ്രമേഹരോഗികൾക്ക് ആശ്വാസമായി ലോകത്തിലെ ആദ്യ ‘ആഴ്ചയിലൊരിക്കൽ’ ഇൻസുലിൻ ഇന്ത്യയിലുമെത്തി; ചരിത്രനേട്ടവുമായി നോവോ നോർഡിസ്ക്

രാഷ്ട്രീയ ബാല സ്വസ്ഥ്യ കാര്യക്രം (RBSK 2.0) പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സ്കൂളുകൾ, അങ്കണവാടികൾ എന്നിവ കേന്ദ്രീകരിച്ച് മൊബൈൽ ഹെൽത്ത് ടീമുകൾ വഴി പരിശോധനകൾ നടത്തും. പ്രമേഹം സംശയിക്കുന്ന കുട്ടികളെ ഉടൻ തന്നെ ജില്ലാ ആശുപത്രികളിലേക്കോ മെഡിക്കൽ കോളേജുകളിലേക്കോ വിദഗ്ദ്ധ ചികിത്സയ്ക്കായി റഫർ ചെയ്യും. ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികളുടെ കുടുംബങ്ങൾക്ക് ഇൻസുലിൻ എടുക്കുന്നതിനും കൃത്യമായ നിരീക്ഷണത്തിനും പ്രത്യേക പരിശീലനവും നൽകും. രാജ്യത്തെ ആരോഗ്യ മേഖലയിലെ ഈ വലിയ ചുവടുവെപ്പ് ശിശുമരണ നിരക്ക് കുറയ്ക്കാനും വരുംതലമുറയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനും സഹായിക്കുമെന്ന് കേന്ദ്രം അറിയിച്ചു.

Tags: central governmentchildhood diabetes
ShareTweetSendShare

Latest stories from this section

മെൽബണിൽ മോദി-ആൽബനീസ് കൂടിക്കാഴ്ച ; സമഗ്ര സാമ്പത്തിക സഹകരണ കരാർ ചർച്ചകൾക്ക് തുടക്കം ; ആവേശോജ്ജ്വല സ്വീകരണവുമായി ഇന്ത്യൻ പ്രവാസി സമൂഹം

മെൽബണിൽ മോദി-ആൽബനീസ് കൂടിക്കാഴ്ച ; സമഗ്ര സാമ്പത്തിക സഹകരണ കരാർ ചർച്ചകൾക്ക് തുടക്കം ; ആവേശോജ്ജ്വല സ്വീകരണവുമായി ഇന്ത്യൻ പ്രവാസി സമൂഹം

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമാക്കുന്നതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി; മുഹമ്മദ് റിയാസ്

നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നത്’; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ്

ജനസേവനം മാത്രമാണ് ജീവിത ലക്ഷ്യം; മനസാക്ഷിയ്ക്ക് നിരക്കാത്തത് ചെയ്യില്ല; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ നിർബന്ധിച്ചവരെ ഓടിച്ച് നിധിൻ ഗഡ്കരി

എനിക്ക് ഒരു രൂപയുടെ നേട്ടമില്ല, പിന്നിൽ വൻ ഗൂഢാലോചന’; എത്തനോൾ വിവാദത്തിൽ വെല്ലുവിളിയുമായി നിതിൻ ഗഡ്കരി

Latest News

ഇന്ത്യയുടെ ചരിത്രം സ്വന്തമാക്കാൻ പാകിസ്താന്റെ വേഷംകെട്ട്! പക്ഷേ സ്വന്തം മിസൈലുകളുടെ പേര് വില്ലനായി

ഇന്ത്യയുടെ ചരിത്രം സ്വന്തമാക്കാൻ പാകിസ്താന്റെ വേഷംകെട്ട്! പക്ഷേ സ്വന്തം മിസൈലുകളുടെ പേര് വില്ലനായി

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

പ്രമേഹരോഗികൾക്ക് ആശ്വാസമായി ലോകത്തിലെ ആദ്യ ‘ആഴ്ചയിലൊരിക്കൽ’ ഇൻസുലിൻ ഇന്ത്യയിലുമെത്തി; ചരിത്രനേട്ടവുമായി നോവോ നോർഡിസ്ക്

പ്രമേഹരോഗികൾക്ക് ആശ്വാസമായി ലോകത്തിലെ ആദ്യ ‘ആഴ്ചയിലൊരിക്കൽ’ ഇൻസുലിൻ ഇന്ത്യയിലുമെത്തി; ചരിത്രനേട്ടവുമായി നോവോ നോർഡിസ്ക്

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്; രണ്ടാം ഘട്ട ചർച്ചകൾ പ്രതിസന്ധിയിൽ

ബഹ്‌റൈനിലും കുവൈറ്റിലും ഇറാൻ ആക്രമണം ; പശ്ചിമേഷ്യ വീണ്ടും യുദ്ധമുഖത്തേക്ക് ; ഇറാനിൽ 170 സ്ഥലങ്ങളിൽ യുഎസ് ആക്രമണം

മെൽബണിൽ മോദി-ആൽബനീസ് കൂടിക്കാഴ്ച ; സമഗ്ര സാമ്പത്തിക സഹകരണ കരാർ ചർച്ചകൾക്ക് തുടക്കം ; ആവേശോജ്ജ്വല സ്വീകരണവുമായി ഇന്ത്യൻ പ്രവാസി സമൂഹം

മെൽബണിൽ മോദി-ആൽബനീസ് കൂടിക്കാഴ്ച ; സമഗ്ര സാമ്പത്തിക സഹകരണ കരാർ ചർച്ചകൾക്ക് തുടക്കം ; ആവേശോജ്ജ്വല സ്വീകരണവുമായി ഇന്ത്യൻ പ്രവാസി സമൂഹം

ഇറാൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ വ്യോമാക്രമണം ; കൂടുതൽ ഭീകരമായ അവസ്ഥയാണ് കാത്തിരിക്കുന്നതെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

ഇറാൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ വ്യോമാക്രമണം ; കൂടുതൽ ഭീകരമായ അവസ്ഥയാണ് കാത്തിരിക്കുന്നതെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്; രണ്ടാം ഘട്ട ചർച്ചകൾ പ്രതിസന്ധിയിൽ

‘വിരൽ തോക്കിന്റെ ട്രിഗറിൽ തന്നെയുണ്ട്’ ; യുഎസ് ആക്രമണം നേരിടാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഇറാൻ

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

ഭാര്യയ്ക്ക് മെസേജ് അയച്ചതിന് യുവാവിൻ്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച എസ്ഐക്ക് ‘പണി കിട്ടി’; അരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആഭ്യന്തര വകുപ്പ് ഉത്തരവ്,

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies