Thursday, July 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അടുക്കളയിലെ ആ ബോംബ് പൊട്ടിത്തെറിക്കാം; കടുത്ത ചൂടിൽ എൽപിജി സിലിണ്ടർ ഉപയോഗിക്കുമ്പോൾ ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ്

by Brave India Desk
May 6, 2026, 12:41 pm IST
in India
Share on FacebookTweetWhatsAppTelegram

വേനൽ കടുക്കുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂട് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. കടുത്ത ചൂടിനൊപ്പം അഗ്നിബാധയ്ക്കുള്ള സാധ്യതകളും വർധിക്കുന്നുവെന്നാണ് അഗ്നിശമന സേന നൽകുന്ന മുന്നറിയിപ്പ്. വീടുകളിൽ ഏറ്റവും അപകടകാരിയാകാൻ സാധ്യതയുള്ള ഒന്നാണ് എൽപിജി സിലിണ്ടറുകൾ. ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ വലിയ സ്ഫോടനങ്ങൾക്കും ദുരന്തങ്ങൾക്കും ഇത് കാരണമായേക്കാം. സിലിണ്ടറിനുള്ളിൽ ഉയർന്ന മർദ്ദത്തിൽ ദ്രാവക രൂപത്തിലാണ് പാചകവാതകം സൂക്ഷിക്കുന്നത്. പുറത്തെ താപനില ഉയരുമ്പോൾ സിലിണ്ടറിനുള്ളിലെ മർദ്ദവും വർധിക്കുന്നു. നേരിട്ട് വെയിൽ ഏൽക്കുകയോ തീയുടെ സാമീപ്യമുണ്ടാവുകയോ ചെയ്താൽ സിലിണ്ടർ പൊട്ടിത്തെറിക്കാൻ വരെ ഇത് കാരണമാകും. ഈ സാഹചര്യത്തിൽ എൽപിജി സിലിണ്ടർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 സുരക്ഷാ മുൻകരുതലുകൾ പരിശോധിക്കാം.

സിലിണ്ടറുകൾ എപ്പോഴും തണലുള്ളതും വായുസഞ്ചാരമുള്ളതുമായ സ്ഥലങ്ങളിൽ മാത്രം സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ജനലുകൾ വഴി നേരിട്ട് വെയിൽ അടിക്കുന്ന ഇടങ്ങളിലോ, ഓവൻ പോലുള്ള ചൂട് പുറത്തുവിടുന്ന ഉപകരണങ്ങൾക്ക് അടുത്തോ സിലിണ്ടർ വെക്കരുത്. സിലിണ്ടറുകൾ എപ്പോഴും കുത്തനെ തന്നെ വെക്കാൻ ശ്രദ്ധിക്കണം. രണ്ടാമതായി, റെഗുലേറ്ററും ഹോസ് പൈപ്പും ആഴ്ചയിലൊരിക്കലെങ്കിലും പരിശോധിക്കണം. കടുത്ത ചൂടിൽ റബ്ബർ പൈപ്പുകൾ പെട്ടെന്ന് ദ്രവിക്കാൻ സാധ്യതയുണ്ട്. സോപ്പ് ലായനി ഉപയോഗിച്ച് പൈപ്പിൽ കുമിളകൾ വരുന്നുണ്ടോ എന്ന് നോക്കി ചോർച്ച കണ്ടെത്താം. ഗ്യാസ് സ്റ്റൗവിൽ നിന്നും മറ്റ് ഇലക്ട്രിക്കൽ പോയിന്റുകളിൽ നിന്നും സിലിണ്ടർ കുറഞ്ഞത് അഞ്ചടി ദൂരമെങ്കിലും മാറ്റി സ്ഥാപിക്കണം. പെട്രോൾ, ഏറോസോൾ സ്പ്രേകൾ തുടങ്ങിയ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ സിലിണ്ടറിന് അടുത്തുണ്ടാകരുത്.

Stories you may like

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നത്’; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ്

ഗ്യാസ് സിലിണ്ടർ ഒരിക്കലും തറനിരപ്പിന് താഴെയുള്ള അറകളിലോ വായുസഞ്ചാരമില്ലാത്ത മുറികളിലോ സൂക്ഷിക്കരുത്. എൽപിജി വായുവിനേക്കാൾ ഭാരമുള്ളതായതിനാൽ ചോർച്ചയുണ്ടായാൽ തറയോട് ചേർന്ന് കെട്ടിക്കിടക്കാൻ സാധ്യതയുണ്ട്. ഇത് വലിയ സ്ഫോടനത്തിന് വഴിവെക്കും. സിലിണ്ടർ എപ്പോഴും സ്റ്റൗവിന് താഴെയുള്ള നിരപ്പിൽ വേണം സൂക്ഷിക്കാൻ. പാചകം കഴിഞ്ഞാലുടൻ സ്റ്റൗവിലെ നോബ് ഓഫ് ചെയ്യുന്നതിനോടൊപ്പം സിലിണ്ടറിലെ റെഗുലേറ്ററും നിർബന്ധമായും ഓഫ് ചെയ്യുക. രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ് റെഗുലേറ്റർ ഓഫ് ആണെന്ന് ഉറപ്പുവരുത്തണം. ഗ്യാസ് മണം അനുഭവപ്പെട്ടാൽ സ്വിച്ചുകളോ തീപ്പെട്ടിയോ ഉപയോഗിക്കരുത്. ഉടൻ തന്നെ ജനലുകളും വാതിലുകളും തുറന്നിടുകയും റെഗുലേറ്റർ ഓഫ് ചെയ്യുകയും വേണം. കുട്ടികളെ ഗ്യാസ് സിലിണ്ടറിന് സമീപം കളിക്കാൻ അനുവദിക്കരുത്. അപകടമുണ്ടായാൽ ഉടൻ തന്നെ ഗ്യാസ് ഏജൻസിയെയോ എമർജൻസി സർവീസിനെയോ വിവരം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

Tags: LPG Cylinders
ShareTweetSendShare

Latest stories from this section

ജനസേവനം മാത്രമാണ് ജീവിത ലക്ഷ്യം; മനസാക്ഷിയ്ക്ക് നിരക്കാത്തത് ചെയ്യില്ല; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ നിർബന്ധിച്ചവരെ ഓടിച്ച് നിധിൻ ഗഡ്കരി

എനിക്ക് ഒരു രൂപയുടെ നേട്ടമില്ല, പിന്നിൽ വൻ ഗൂഢാലോചന’; എത്തനോൾ വിവാദത്തിൽ വെല്ലുവിളിയുമായി നിതിൻ ഗഡ്കരി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കണം ; ഭരണകൂടത്തിനെതിരെ സായുധ വിപ്ലവം ലക്ഷ്യം ; ഓൺലൈനായി പ്രവർത്തിച്ച ഭീകര ശൃംഖലക്കെതിരെ നടപടിയുമായി എൻഐഎ

മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഓസ്ട്രേലിയ; യുറേനിയം ഉൾപ്പെടെയുള്ള നിർണായക ധാതു ഇറക്കുമതിയിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഇന്ത്യ

മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഓസ്ട്രേലിയ; യുറേനിയം ഉൾപ്പെടെയുള്ള നിർണായക ധാതു ഇറക്കുമതിയിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഇന്ത്യ

‘ഇന്തൊനീഷ്യൻ മണ്ണിൽ ഉതിർന്ന ‘ഓം നമഃ ശിവായ’ മന്ത്രങ്ങൾ, മനസ്സ് നിറഞ്ഞ് മോദി’; പ്രംബനൻ ശിവക്ഷേത്രം കാത്തുസൂക്ഷിച്ചതിന് കൈയടിച്ച് ഇന്ത്യ

ഇന്തൊനീഷ്യ കാത്തുസൂക്ഷിച്ച പ്രംബനൻ ശിവക്ഷേത്രം;മോദി സന്ദർശിച്ച് നന്ദിയറിയിച്ച ആരാധനാലയം

Latest News

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്; രണ്ടാം ഘട്ട ചർച്ചകൾ പ്രതിസന്ധിയിൽ

‘വിരൽ തോക്കിന്റെ ട്രിഗറിൽ തന്നെയുണ്ട്’ ; യുഎസ് ആക്രമണം നേരിടാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഇറാൻ

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

ഭാര്യയ്ക്ക് മെസേജ് അയച്ചതിന് യുവാവിൻ്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച എസ്ഐക്ക് ‘പണി കിട്ടി’; അരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആഭ്യന്തര വകുപ്പ് ഉത്തരവ്,

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമാക്കുന്നതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി; മുഹമ്മദ് റിയാസ്

നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നത്’; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ്

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

‘ഇന്ന് രാത്രി ഇറാനെതിരെ ശക്തമായ ആക്രമണമുണ്ടാകും, അത് കഴിഞ്ഞ രാത്രിയേക്കാൾ കഠിനമായ പ്രഹരമാകും’ ; വെല്ലുവിളിയുമായി ട്രംപ് ; പിന്തുണച്ച് നാറ്റോ

ജനസേവനം മാത്രമാണ് ജീവിത ലക്ഷ്യം; മനസാക്ഷിയ്ക്ക് നിരക്കാത്തത് ചെയ്യില്ല; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ നിർബന്ധിച്ചവരെ ഓടിച്ച് നിധിൻ ഗഡ്കരി

എനിക്ക് ഒരു രൂപയുടെ നേട്ടമില്ല, പിന്നിൽ വൻ ഗൂഢാലോചന’; എത്തനോൾ വിവാദത്തിൽ വെല്ലുവിളിയുമായി നിതിൻ ഗഡ്കരി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കണം ; ഭരണകൂടത്തിനെതിരെ സായുധ വിപ്ലവം ലക്ഷ്യം ; ഓൺലൈനായി പ്രവർത്തിച്ച ഭീകര ശൃംഖലക്കെതിരെ നടപടിയുമായി എൻഐഎ

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘ദേശാഭിമാനിക്ക് തെറ്റ് പറ്റി, ഇനി കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തും’ ; വിഴിഞ്ഞം ഓഹരി വില്പന വാർത്ത പരസ്യമായി തള്ളി എംവി ഗോവിന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies