Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ആർസിബിയുടെ കിരീട നായകന് വീണ്ടും ബിസിസിഐയുടെ ഇരുട്ടടി; 500-ലധികം റൺസ്, 192 സ്ട്രൈക്ക് റേറ്റ്; രജത്തിനെ തഴഞ്ഞതിൽ അഗാർക്കറുടെ മറുപടി ഇങ്ങനെ

by Brave India Desk
Jun 7, 2026, 01:33 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

രണ്ട് വട്ടവും റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂരിനെ (RCB) ഐപിഎൽ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച രജത് പടിദാറിന് വീണ്ടും കനത്ത അവഗണന. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഈ തകർപ്പൻ ഫോമിലുള്ള മധ്യനിര ബാറ്ററുടെ പേര് എവിടെയും ഉണ്ടായിരുന്നില്ല.

ഇന്ത്യൻ ക്രിക്കറ്റിൽ എത്ര മികച്ച പ്രകടനം നടത്തിയാലും ചിലപ്പോൾ ടീമിൽ ഇടം കിട്ടണമെന്നില്ല എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മാറിയിരിക്കുകയാണ് രജത് പടിദാർ. 2025, 2026 ഐപിഎൽ സീസണുകളിൽ ആർസിബി തുടർച്ചയായി കിരീടം ചൂടിയപ്പോൾ ടീമിന്റെ ബാറ്റിംഗ് തൂണായി നിന്ന താരത്തിന് , വരാനിരിക്കുന്ന വലിയ പരമ്പരകൾക്കുള്ള ടീമിൽ നിന്നും സെലക്ടർമാർ പൂർണ്ണമായി ഒഴിവാക്കി.

Stories you may like

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

അപ്പോൾ അതാണ് കാരണം, ദ്രാവിഡിന്റെ വിളിയിൽ തുടങ്ങിയ തർക്കം; പഴയ കടപ്പാട് മറന്നെന്ന ആരോപണത്തിൽ സഞ്ജു-ശ്രീശാന്ത് ഭിന്നത രൂക്ഷം; സംഭവം ഇങ്ങനെ

സൂര്യകുമാർ യാദവിനെ മാറ്റി ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കിയും, 15-കാരൻ വൈഭവ് സൂര്യവംശിയെ ഉൾപ്പെടുത്തിയും ടീമിൽ വലിയ അഴിച്ചുപണി നടത്തിയപ്പോഴും പതിധാറിനെ മാത്രം ആരും പരിഗണിച്ചില്ല. ശനിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ രജത് പതിധാറിനെ ഒഴിവാക്കിയതിനെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ ചീഫ് സെലക്ടർ അജിത് അഗാർക്കർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു:

“ഞങ്ങൾ ഒരുപാട് കളിക്കാരെക്കുറിച്ച് ചർച്ച ചെയ്തു. നിലവിൽ തിരഞ്ഞെടുത്ത 15 പേരാണ് ഏറ്റവും അനുയോജ്യമെന്ന് ഞങ്ങൾ കരുതുന്നു. ഇന്ത്യയിൽ ഒരുപാട് നല്ല കളിക്കാരുണ്ട്, ടീമിലേക്ക് നേരിട്ട് നടന്നു കയറാൻ യോഗ്യതയുള്ള നിരവധി പേർ പുറത്തുണ്ട്. പക്ഷേ നിലവിൽ കളിക്കുന്നവരും മികച്ച പ്രകടനമാണ് നടത്തുന്നത്. മികച്ചൊരു സ്ക്വാഡിനെയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. ചില കളിക്കാർക്ക് എപ്പോഴും അവസരം നഷ്ടപ്പെടും, എന്നാൽ ഈ ടീമിൽ ഞങ്ങൾ സന്തുഷ്ടരാണ്.”

ഐപിഎൽ 2026-ൽ ആർസിബിക്കായി തകർപ്പൻ പ്രകടനമാണ് താരം നടത്തിയത്. 192.69 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റിൽ 501 റൺസ് താരം അടിച്ചുകൂട്ടി. ഇതിൽ 30 ഫോറുകളും 42 സിക്സറുകളും ഉൾപ്പെടുന്നു. കളിയിലെ 12 മുതൽ 16 വരെയുള്ള മധ്യ ഓവറുകളിൽ വെറും 108 പന്തിൽ നിന്നും 216.67 സ്‌ട്രൈക്ക് റേറ്റിൽ 234 റൺസാണ് പതിധാർ വാരികൂട്ടിയത്. അവസാന 4 ഓവറുകളിലേക്ക് എത്തിയപ്പോൾ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 278.57 ആയി ഉയരുകയും ചെയ്തു.

ഈ വമ്പൻ പ്രകടനത്തെ തഴഞ്ഞ്, നാല്, അഞ്ച് സ്ഥാനങ്ങളിലേക്ക് തിലക് വർമ്മ, ശിവം ദുബെ എന്നിവരിൽ തന്നെ ഉറച്ചുനിൽക്കാനാണ് സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചത്.

Tags: indian cricketRCBipl 2026Rajat Patidar
Share
Tweet
SendShare

Latest stories from this section

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

കരയും കടലും കടന്ന് പോരാട്ടം ആകാശത്തേക്ക്; ബഹിരാകാശ നിയന്ത്രണം പിടിക്കുന്നവർ യുദ്ധം ജയിക്കുമെന്ന് മുൻ വ്യോമസേന എയർ മാർഷൽ

കരയും കടലും കടന്ന് പോരാട്ടം ആകാശത്തേക്ക്; ബഹിരാകാശ നിയന്ത്രണം പിടിക്കുന്നവർ യുദ്ധം ജയിക്കുമെന്ന് മുൻ വ്യോമസേന എയർ മാർഷൽ

സഞ്ജു ടി20 കളിച്ചാൽ മതി, ഏകദിന ലോകകപ്പ് ടീമിൽ വേണ്ട; തുറന്നടിച്ച് വസീം ജാഫർ

സഞ്ജു ടി20 കളിച്ചാൽ മതി, ഏകദിന ലോകകപ്പ് ടീമിൽ വേണ്ട; തുറന്നടിച്ച് വസീം ജാഫർ

Latest News

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

മദ്യവില്പനയ്ക്ക് നിരോധനം, ഡിജെ സൗണ്ട് സിസ്റ്റങ്ങളും വേണ്ട ; ദുർഗ്ഗാ പൂജയ്ക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് ബംഗാൾ സർക്കാർ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies