Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Defence

പഹൽഗാമിലെ ചോരക്ക് പകരമായി ശത്രുവിന്റെ നെഞ്ചിൽ പെയ്തിറങ്ങിയ തീമഴ; ലെഫ്റ്റനന്റ് കേണൽ സുശീൽ ബിഷ്ടിന്റെ ധീരതയ്ക്ക്   ‘വീർ ചക്ര’ തിളക്കം

by Brave India Desk
Jun 10, 2026, 05:15 pm IST
in Defence
Share on Facebook
Tweet
WhatsApp
Telegram

2025 ഏപ്രിൽ 22. ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കെ നേരെ ലഷ്കർ-ഇ-തൊയ്ബയുടെ  പോഷകസംഘടനയായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’  നടത്തിയ അതിക്രൂരമായ ആക്രമണം ഇന്ത്യ മറക്കില്ല.   ചോരയിൽ കുതിർന്നത് 26 നിരപരാധികളായ മനുഷ്യരുടെ ജീവനായിരുന്നു. രാജ്യം മുഴുവൻ കനത്ത രോഷത്തിലും ദുഃഖത്തിലുമായി. ഭാരതത്തിന്റെ മണ്ണിൽ ചോരവീഴ്ത്തിയ  ഭീകര താവളങ്ങൾ തകർക്കാൻ ഇന്ത്യൻ സർക്കാർ മൂന്ന് സേനകൾക്കും അനുമതി നൽകി. അങ്ങനെയാണ് ‘ഓപ്പറേഷൻ സിന്ദൂർ’  പിറവിയെടുക്കുന്നത്.

2025 മെയ് 7-ാം തീയതി വെളുപ്പിന്. ശത്രുവിന്റെ ഒമ്പതോളം ഭീകര ക്യാമ്പുകളെ ലക്ഷ്യമിട്ട് വ്യോമസേനയും കരസേനയും അതിർത്തി കടക്കാൻ തയ്യാറെടുത്തു. അവിടെ, ശത്രുവിന്റെ നെഞ്ചിലേക്ക് കൃത്യമായി പീരങ്കിയുണ്ടകൾ വർഷിക്കേണ്ട ഉത്തരവാദിത്തം ഇന്ത്യൻ ആർമിയുടെ റെജിമെന്റ് ഓഫ് ആർട്ടിലറിയുടെ കീഴിലുള്ള 1988 (ഇൻഡിപെൻഡന്റ്) മീഡിയം ബാറ്ററിയുടെ ഓഫീസർ കമാൻഡിംഗ് ആയ ലെഫ്റ്റനന്റ് കേണൽ സുശീൽ ബിഷ്ടിന് ആയിരുന്നു.

Stories you may like

ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടത്തിനൊരുങ്ങി എച്ച്.എ.എൽ ; തേജസ് വിമാനങ്ങളും ധ്രുവ് ഹെലികോപ്റ്ററുകളും വ്യോമസേനക്ക് കൈമാറും

ഡിആർഡിഒയുടെ അത്യാധുനിക ഡ്രോൺ പദ്ധതി ; ഭാരത് ഫോർജും പ്രാറ്റ് ആൻഡ് വിറ്റ്‌നിയും കൈകോർക്കുന്നു

ലേറ്റസ്റ്റ് സാറ്റലൈറ്റ് ചിത്രങ്ങൾ കൃത്യമായി അപഗ്രഥിച്ച്, ഒരൊറ്റ നിരപരാധിക്കുപോലും ജീവാപായം വരാത്ത രീതിയിൽ ശത്രു ക്യാമ്പുകളുടെ അച്ചുതണ്ടുകൾ  അദ്ദേഹം രേഖപ്പെടുത്തി. കാർമേഘങ്ങൾ മൂടിയ ആ കനത്ത രാത്രിയിൽ, ശത്രുവിന് ചിന്തിക്കാൻ പോലും സമയം നൽകാതെ അദ്ദേഹം തന്റെ പീരങ്കികളെ വിന്യസിച്ചു.

തുടർന്ന് അങ്ങോട്ട് അക്ഷരാർത്ഥത്തിൽ തീമഴയായിരുന്നു! ലെഫ്റ്റനന്റ് കേണൽ സുശീൽ ബിഷ്ടിന്റെ കൃത്യമായ നിർദ്ദേശങ്ങളിൽ അദ്ദേഹത്തിന്റെ പീരങ്കികൾ ഗർജ്ജിച്ചപ്പോൾ അതിർത്തിക്കപ്പുറത്തെ ഭീകര ക്യാമ്പുകൾ ചാരക്കൂമ്പാരമായി മാറി. ശത്രു തിരിച്ചടിക്കാൻ  ശ്രമിച്ചെങ്കിലും സ്വന്തം സുരക്ഷ നോക്കാതെ, തന്റെ കീഴിലുള്ള സൈനികരെ മുഴുവൻ ഒരു പോറൽ പോലും ഏൽക്കാതെ സുരക്ഷിതമായി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ അത്രയൊന്നുമായിരുന്നില്ല, തൊട്ടുപിന്നാലെ മറ്റൊരു പ്രധാന ലക്ഷ്യം കൂടി തകർക്കാൻ അദ്ദേഹത്തിന് നിർദ്ദേശം ലഭിച്ചു. ശത്രുവിന്റെ കനത്ത ബോംബാക്രമണത്തിനിടയിലും  ഒരടി പോലും പിന്നോട്ട് പോകാതെ ധീരതയോടെ തന്റെ സൈന്യത്തെ നയിച്ച് ആ ദൗത്യവും അദ്ദേഹം വിജയകരമായി പൂർത്തിയാക്കി.

ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാൾ. പ്രതിരോധ നിക്ഷേപ ചടങ്ങ് 2026 (ഫേസ്-1) നടക്കുന്നു. ഗാംഭീര്യമുള്ള ആ അന്തരീക്ഷത്തിൽ അദ്ദേഹത്തിന്റെ പേര് വിളിക്കപ്പെട്ടു: “ലെഫ്റ്റനന്റ് കേണൽ സുശീൽ ബിഷ്ട്…”

അതിർത്തിയിലെ ബോംബുകളെയും വെടിയുണ്ടകളെയും ചങ്കൂറ്റത്തോടെ നേരിട്ട ആ ധീരനായകൻ തലയുയർത്തിപ്പിടിച്ച്, ദൃഢമായ ചുവടുകളോടെ മുന്നോട്ട് നടന്നു. ഭാരതത്തിന്റെ ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അദ്ദേഹത്തിന്റെ നെഞ്ചിൽ ഇന്ത്യയുടെ യുദ്ധകാലത്തെ മൂന്നാമത്തെ ഏറ്റവും വലിയ ധീരതാ ബഹുമതിയായ ‘വീർ ചക്ര’ ചാർത്തി നൽകി.

ആ മെഡലിന്റെ തിളക്കത്തേക്കാൾ ആവേശം നൽകിയത് സ്വന്തം ജീവൻ പണയം വച്ചും ഈ രാജ്യത്തിന്റെ സുരക്ഷ കാത്ത ഒരു യഥാർത്ഥ നായകന്റെ മുഖത്തെ ആത്മവിശ്വാസമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും അടങ്ങുന്ന സദസ്സ് ആ ധീരതയെ എഴുന്നേറ്റു നിന്ന് ആദരിച്ചു.. ലെഫ്റ്റനന്റ് കേണൽ സുശീൽ ബിഷ്ട് സാർ, അങ്ങയുടെ അസാധാരണമായ തന്ത്രജ്ഞതയ്ക്കും ധീരതയ്ക്കും മുന്നിൽ ഈ നാട് ഒന്നടങ്കം സല്യൂട്ട് ചെയ്യുന്നു

Tags: Operation Sindoordefence indiaVir Chakra to Lieutenant Colonel Sushil BishtLieutenant Colonel Sushil Bisht
Share
Tweet
Send
Share

Latest stories from this section

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies