Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മമതയ്ക്ക് വൻ പ്രഹരം; 20 തൃണമൂൽ എംപിമാർ എൻഡിഎയിലേക്ക്! ബംഗാളിൽ ‘താമര വസന്തം’, നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ലയിക്കും

by Brave India Desk
Jun 15, 2026, 01:11 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പശ്ചിമബംഗാളിൽ ഹിന്ദുത്വ വിരുദ്ധ, പ്രീണന രാഷ്ട്രീയത്തിന് തിരിച്ചടിയേകി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് (ടിഎംസി) തകർച്ചയിലേക്ക്. മമതയുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനെതിരെയും കലാപക്കൊടി ഉയർത്തിയ 20 വിമത ലോക്സഭാ എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഭരണകക്ഷിയായ എൻഡിഎ സഖ്യത്തിലേക്ക് നീങ്ങുന്നു. ഡൽഹിയിൽ ഞായറാഴ്ച നടന്ന അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ, തൃണമൂൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടിയിൽ വൻ പിളർപ്പ് സൃഷ്ടിച്ചുകൊണ്ട് 20 വിമത എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയെ നേരിട്ട് കണ്ട് കത്ത് കൈമാറി. തങ്ങൾ ത്രിപുര ആസ്ഥാനമായുള്ള ‘നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ’ (എൻസിപിഐ) എന്ന രാഷ്ട്രീയ സംഘടനയുമായി ലയിക്കുകയാണെന്നും വരും ദിവസങ്ങളിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയെ പൂർണ്ണമായി പിന്തുണയ്ക്കുമെന്നും എംപിമാർ സ്പീക്കറെ അറിയിച്ചു. ഇതോടൊപ്പം പ്രതിപക്ഷമായ ഇൻഡി (INDIA) സഖ്യത്തിൽ നിന്ന് മാറി തങ്ങൾക്ക് പ്രത്യേക സീറ്റിംഗ് ക്രമീകരണം വേണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may like

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ പാർട്ടിയിൽ പുകഞ്ഞുകൊണ്ടിരുന്ന ആഭ്യന്തര തർക്കങ്ങളാണ് ഇപ്പോൾ ദേശീയ തലത്തിൽ പ്രതിപക്ഷത്തിന് കനത്ത പ്രഹരമായി മാറിയിരിക്കുന്നത്. മമത ബാനർജിയുടെയും അനന്തരവൻ അഭിഷേക് ബാനർജിയുടെയും കോർപ്പറേറ്റ് ശൈലിയിലുള്ള പാർട്ടി നടത്തിപ്പിനെതിരെയും അഴിമതിക്കെതിരെയും ജനങ്ങൾ തിരിഞ്ഞതോടെയാണ് ജനപ്രീതിയില്ലാത്ത ഈ നേതൃത്വത്തെ തള്ളിപ്പറയാൻ എംപിമാർ നിർബന്ധിതരായത്. തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും മമതയുടെ വിശ്വസ്തനുമായിരുന്ന സുദീപ് ബന്ദേപാധ്യായ, ചീഫ് വിപ്പ് കാകോലി ഘോഷ് ദസ്തിദാർ, പ്രമുഖ സിനിമാ താരങ്ങളായ മിമി ചക്രവർത്തി, സായോനി ഘോഷ്, ജൂൺ മാലിയ, പ്രശസ്ത ക്രിക്കറ്റ് താരം യൂസഫ് പത്താൻ അടക്കമുള്ള 20 എംപിമാരാണ് വിമത പക്ഷത്തുള്ളത്. പാർലമെന്റിൽ തൃണമൂലിനുള്ള 28 എംപിമാരിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലധികവും (20 പേർ) ഒന്നിച്ചു നീങ്ങിയതിനാൽ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ നിന്ന് ഇവർ രക്ഷപ്പെടുമെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. വരും ദിവസങ്ങളിൽ തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന് അവകാശപ്പെട്ട് ഇവർ കോടതിയെ സമീപിക്കുമെന്നും സുദീപ് ബന്ദേപാധ്യായ വ്യക്തമാക്കി കഴിഞ്ഞു.

ജൂലൈ 21-ന് ആരംഭിക്കാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ നിർണ്ണായകമായ ഭരണഘടനാ ഭേദഗതി ബില്ലുകൾ പാസാക്കാൻ ഒരുങ്ങുന്ന മോദി സർക്കാരിന് ഈ 20 എംപിമാരുടെ പിന്തുണ വലിയ ഊർജ്ജമാകും നൽകുക. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും വികസനത്തിനും ആവശ്യമായ പല നിർണ്ണായക ബില്ലുകളും മുൻപ് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ കടുംപിടുത്തം കാരണം രാജ്യസഭയിലും ലോക്സഭയിലും തടസ്സപ്പെട്ടിരുന്നു. എന്നാൽ തൃണമൂലിലെ ഈ വൻ പിളർപ്പോടെ ലോക്സഭയിൽ എൻഡിഎയുടെ ഭൂരിപക്ഷം 294-ൽ നിന്നും 314 ആയി ഉയരും. ഇത് പാർലമെന്റിൽ ബിജെപിയുടെ തന്ത്രപരമായ മേധാവിത്വം ഇരട്ടിയാക്കും.

കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്, ബിജെപി നേതാക്കളായ നിഷികാന്ത് ദുബെ, സി.എം രമേഷ്, പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എന്നിവരുമായി വിമത എംപിമാർ നടത്തിയ ഉന്നതതല ചർച്ചകളാണ് ഈ ലയനത്തിന് വഴിയൊരുക്കിയത്. സുദീപ് ബന്ദേപാധ്യായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയും നിർണ്ണായകമായി. ഭാരതത്തിന്റെ പരമാധികാരവും സാംസ്കാരിക പൈതൃകവും സംരക്ഷിക്കാൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ശക്തമായ ഭരണത്തിന് മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവിലാണ് തങ്ങൾ എൻഡിഎയെ പിന്തുണയ്ക്കുന്നതെന്ന് എംപിമാർ വ്യക്തമാക്കി. അതേസമയം, തങ്ങളുടെ നിലനിൽപ്പ് അപകടത്തിലായതോടെ പരിഭ്രാന്തരായ തൃണമൂൽ നേതൃത്വം വിമത നേതാക്കളെ പാർട്ടി പദവികളിൽ നിന്നും നീക്കുകയും, സ്പീക്കർക്ക് പരാതി നൽകുകയും ചെയ്ത് പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ബംഗാളിലെ മമതയുടെ അപ്രമാദിത്വത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള ‘ദേശീയ തരംഗം’ പാർലമെന്റിൽ ദൃശ്യമായിക്കഴിഞ്ഞു.

Tags: TMC MPs
Share
Tweet
Send
Share

Latest stories from this section

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയെ പിടികൂടി ഡൽഹി പോലീസ് ; 50 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

സംഘടനാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മുൻഗണന ; രാജ്യസഭാ തിരഞ്ഞെടുപ്പിന് എട്ട് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി

ലോകത്തിലെ ഏറ്റവും മൂല്യം കൂടിയ വിമാനകമ്പനി ; ചരിത്രം കുറിച്ച് ഇന്ത്യയുടെ ഇൻഡിഗോ എയർലൈൻസ്

വിമാനയാത്രയ്ക്ക് ചിലവേറും ; ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ

Latest News

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

“ചൈനീസ് പകർപ്പല്ല, ഇന്ത്യയുടെ തനത് കരുത്ത്; ആകാശസീമകളിൽ ഇനി ഭാരതത്തിന്റെ ‘അസ്ത്ര’ ഗർജ്ജനം

ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

വരുന്നു അതിശക്ത മഴ ; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയെ പിടികൂടി ഡൽഹി പോലീസ് ; 50 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

സംഘടനാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മുൻഗണന ; രാജ്യസഭാ തിരഞ്ഞെടുപ്പിന് എട്ട് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി

ലോകത്തിലെ ഏറ്റവും മൂല്യം കൂടിയ വിമാനകമ്പനി ; ചരിത്രം കുറിച്ച് ഇന്ത്യയുടെ ഇൻഡിഗോ എയർലൈൻസ്

വിമാനയാത്രയ്ക്ക് ചിലവേറും ; ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies