Saturday, August 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഇതാണ് എനിക്ക് എത്തേണ്ട ലെവൽ എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം; സച്ചിന്റെ ആ സിക്സറിനെക്കുറിച്ച് വിരാട് കോഹ്‌ലി

by Brave India Desk
Jun 16, 2026, 06:19 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായ 2003-ലെ ഇന്ത്യ-പാകിസ്താൻ ലോകകപ്പ് മത്സരത്തിന്റെ ഭാഗമാകാൻ താൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനിൽ വെച്ച് നടന്ന ആ മത്സരത്തിൽ പാകിസ്താന്റെ സ്പീഡ് സ്റ്റാർ ഷുഹൈബ് അക്തറെ സച്ചിൻ ടെണ്ടുൽക്കർ പോയിന്റിന് മുകളിലൂടെ അവിസ്മരണീയമായ ഒരു സിക്സറിന് പറത്തിയിരുന്നു. താൻ സാക്ഷ്യം വഹിക്കാൻ ആഗ്രഹിച്ച ഏറ്റവും വലിയ ക്രിക്കറ്റ് നിമിഷം അതായിരുന്നുവെന്നാണ് കോഹ്‌ലി വ്യക്തമാക്കിയത്.

തന്റെ സ്വന്തം ബ്രാൻഡായ ‘വൺ8’ ന്റെ യൂട്യൂബ് ചാനലിൽ രവി ശാസ്ത്രിയോടൊപ്പം പങ്കെടുത്ത അഭിമുഖത്തിലാണ് 37-കാരനായ താരം തന്റെ ക്രിക്കറ്റ് മോഹങ്ങളെക്കുറിച്ചും കരിയറിലെ രസകരമായ അനുഭവങ്ങളെക്കുറിച്ചും മനസ്സ് തുറന്നത്. ക്രിക്കറ്റ് ചരിത്രത്തിൽ താൻ ഭാഗമാകാൻ ആഗ്രഹിച്ച നിമിഷം ഏതാണെന്ന ചോദ്യത്തിന് കോഹ്‌ലി നൽകിയ മറുപടി ഇങ്ങനെയായിരുന്നു

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

“ഇതിന് മറുപടി പറയുക അല്പം ബുദ്ധിമുട്ടാണ്. എങ്കിലും ഞാൻ പറയും, അത് 2003-ൽ ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനിൽ നടന്ന ലോകകപ്പ് മത്സരമായിരിക്കും. അന്ന് ഷുഹൈബ് അക്തറുടെ പന്തിൽ സച്ചിൻ പാജി ആ സിക്സർ അടിച്ചപ്പോഴും ആ ദിവസം അദ്ദേഹം ബാറ്റ് ചെയ്ത രീതിയും ഒക്കെ നേരിട്ട് കണ്ട് അദ്ദേഹത്തോടൊപ്പം നോൺ-സ്ട്രൈക്കർ എൻഡിൽ നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. യഥാർത്ഥത്തിൽ ആ ഇന്നിങ്സ് ആണ് എന്നെ യാഥാർത്ഥ്യത്തിലേക്ക് ഉണർത്തിയത്… ‘ഓഹോ, എനിക്ക് എത്തിച്ചേരേണ്ട ലെവൽ ഇതാണ്’ എന്ന് ഞാൻ തിരിച്ചറിഞ്ഞത് അന്നാണ്.”

അന്ന് പാകിസ്താൻ ഉയർത്തിയ 274 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, സച്ചിന്റെ തകർപ്പൻ ഇന്നിങ്സിന്റെ (75 പന്തിൽ 98 റൺസ്) കരുത്തിൽ 26 പന്തുകൾ ബാക്കിനിൽക്കെ 6 വിക്കറ്റിന് വിജയം കാണുകയായിരുന്നു. ആ ടൂർണമെന്റിൽ 11 ഇന്നിങ്സുകളിൽ നിന്ന് 673 റൺസ് അടിച്ചുകൂട്ടി സച്ചിൻ ടോപ്പ് സ്കോറർ ആയെങ്കിലും ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റ് ഇന്ത്യയ്ക്ക് കിരീടം നഷ്ടമാകുകയായിരുന്നു.

 

Tags: sachin tendulkarIndia vs Pakistan2003 WORLDCUP
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Latest News

ചുവപ്പുഭീകരതയ്ക്ക് അന്ത്യം കുറിച്ച് ‘ഓപ്പറേഷൻ സങ്കൽപ്പ്’; ഛത്തീസ്ഗഡിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു; കൊടുംഭീകരൻ മംഗ്ദുവും കൊല്ലപ്പെട്ടവരിൽ

‘ചെക്ക് പോസ്റ്റ് വെട്ടിച്ച് മിന്നൽ പാച്ചൽ; റംബാനിൽ അതിജാഗ്രത, അനന്ത്നാഗിൽ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്ത് സി.ഐ.കെ!’: കശ്മീരിൽ കനത്ത സുരക്ഷ!

ഇന്ത്യ വലിയൊരു സമസ്യ തന്നെ: അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ; ഈച്ചകോപ്പി കൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും?

‘പാകിസ്താനിൽ വീണ്ടും സൈനിക അട്ടിമറിക്ക് കളമൊരുങ്ങുന്നു; ഷെഹ്ബാസ് ഷെരീഫ് പുറത്തേക്ക്!’: ആസിം മുനീർ സർവ്വാധികാരിയാകും

‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്

‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്

ഭൂമിയുടെ അകക്കാമ്പിന്റെ ചലനം മന്ദഗതിയിൽ; ദിവസത്തിന്റെ ദൈർഘ്യം വർദ്ധിക്കും; നിർണായക കണ്ടെത്തലുമായി ഗവേഷകർ

ഭൂമി ഇത്ര വേഗത്തിൽ കറങ്ങുമ്പോഴും നമുക്ക് അതിന്റെ ചലനം അനുഭവപ്പെടാത്തത് എന്തുകൊണ്ട്?

ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് ഇങ്ങനെയൊന്ന്; ചിലപ്പോൾ ലോകത്ത് തന്നെ ആരും ചെയ്തുകാണില്ല; ബറോസ് ഒരുപാട് പ്രത്യേകതകളുള്ള സിനിമയെന്ന് മോഹൻലാൽ

‘എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല, ക്ഷമ ചോദിക്കുന്നു; മോഹൻലാലിന് ഓസ്ട്രേലിയൻ വിസ നിഷേധിച്ചതായി റിപ്പോർട്ട് ,മാപ്പ് പറഞ്ഞ് താരം

മെസി എന്നേക്കാൾ മികച്ചവനാണ് എന്നുള്ള കോമഡിയൊക്കെ ആരാടാ പടച്ചുവിട്ടത്, ചിരിച്ചുതള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ; പറഞ്ഞത് ഇങ്ങനെ

‘ലോകകപ്പിനിടെ മെസ്സിയെയും റൊണാൾഡോയെയും വധിക്കാൻ പദ്ധതിയിട്ടു;ലക്ഷ്യമിട്ടത് ചാവേറാക്രമണം

മദ്യപിച്ച് വാഹനം ഓടിച്ചു, യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ക്ലാസിലും പങ്കെടുക്കണം!

മദ്യപിച്ച് വാഹനം ഓടിച്ചു, യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ക്ലാസിലും പങ്കെടുക്കണം!

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് ദാരുണാപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20 യാത്രക്കാർക്ക് പരുക്ക്!

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് ദാരുണാപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20 യാത്രക്കാർക്ക് പരുക്ക്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies