Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

‘പുഷ്പ’ ജഹാംഗീർ ഖാനെ മോചിപ്പിക്കാൻ പോലീസിന് നേരെ ആക്രമണം ; ഭാര്യ അറസ്റ്റിൽ ; പോലീസ് സ്റ്റേഷൻ ആക്രമിക്കാനെത്തിയ പെൺപടയെ ഓടിപ്പിച്ച് പോലീസ്

by Brave India Desk
Jun 20, 2026, 12:11 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

കൊൽക്കത്ത : തൃണമൂൽ നേതാവ് ‘പുഷ്പ’ ജഹാംഗീർ ഖാനെ മോചിപ്പിക്കാൻ പോലീസിന് നേരെ ആക്രമണം നടത്തിയ കേസിൽ ഭാര്യ സറീന ബീവി അറസ്റ്റിൽ. ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ ഫാൽട്ട പൊലീസ് സ്റ്റേഷൻ ആക്രമിക്കാനും പോലീസുകാരെയും കേന്ദ്രസേനയെയും കല്ലെറിഞ്ഞ് ജഹാംഗീർ ഖാനെ ബലമായി മോചിപ്പിക്കാനും പദ്ധതിയിട്ട കേസിന്റെ മുഖ്യസൂത്രധാരയാണ് സറിന ബീബി എന്ന് ഡയമണ്ട് ഹാർബർ ജില്ലാ പോലീസ് വ്യക്തമാക്കി. ശനിയാഴ്ച രാവിലെയാണ് ഇവരെ പോലീസ് പിടികൂടിയത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ജഹാംഗീർ ഖാൻ കഴിഞ്ഞ ജൂൺ 8-നാണ് ഇന്ത്യ-നേപ്പാൾ അതിർത്തിക്കടുത്തുള്ള പാനിതങ്കിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്. ​ഭൂമി കൈയേറ്റം, വൻതോതിലുള്ള ഭീഷണിപ്പെടുത്തി പണം തട്ടൽ , രാഷ്ട്രീയ അക്രമങ്ങൾ തുടങ്ങി നിരവധി കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്. ജഹാംഗീർ ഖാന്റെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സറിന ബീബിയുടെ നേതൃത്വത്തിൽ ഫാൽട്ട പ്രദേശത്ത് വൻ പ്രതിഷേധങ്ങൾ ആരംഭിച്ചിരുന്നു. അറസ്റ്റിന് ശേഷം ജഹാംഗീർ ഖാനെ വെറും ബർമുഡ ഷോട്സ് ധരിപ്പിച്ച്, അരയിൽ കയർ കെട്ടി പോലീസ് പരസ്യമായി നടത്തിച്ചതാണ് അനുയായികളെ പ്രകോപിപ്പിച്ചത്. സറിന ബീബിയുടെ നേതൃത്വത്തിൽ മുന്നൂറിലധികം സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം റോഡ് ഉപരോധിക്കുകയും തുടർന്ന് ഫാൽട്ട പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയുമായിരുന്നു.

Stories you may like

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

പോലീസ് സ്റ്റേഷൻ ആക്രമിച്ചു പ്രതിയെ മോചിപ്പിക്കാൻ സറിന ബീബിയുടെ നേതൃത്വത്തിൽ വൻ ആയുധശേഖരവും ആളുകളെയും കൂട്ടി പദ്ധതിയിടുന്നതായി പോലീസിന് മുൻകൂട്ടി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് സ്റ്റേഷനിൽ വൻതോതിൽ കേന്ദ്ര അർദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചു. പ്രതിഷേധക്കാർ സ്റ്റേഷനിലേക്ക് ഇരച്ചുകയറാനും പോലീസിനും കേന്ദ്രസേനയ്ക്കും നേരെ കല്ലെറിയാനും തുടങ്ങിയതോടെ പോലീസ് ലാത്തിച്ചാർജ് ആരംഭിച്ചു. പോലീസിന്റെയും കമാൻഡോകളുടെയും പ്രത്യാക്രമണത്തിൽ ഭയന്നോടിയ അക്രമികളിൽ പലരും രക്ഷപ്പെടാനായി സ്റ്റേഷന് സമീപമുള്ള വലിയ കുളങ്ങളിലേക്ക് എടുത്തുചാടി നീന്തി രക്ഷപ്പെടുകയായിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. പോലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് സറിന ബീബി ഉൾപ്പെടെ ഇതുവരെ 27-ലധികം പേരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags: west bengaltmctrinamool congresspushpa jahangir khanjahangir khan wife arrested
Share
Tweet
Send
Share

Latest stories from this section

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

 ഡാറ്റ വേണ്ടവർക്ക് മാത്രം ഡാറ്റ; മൊബൈൽ റീച്ചാർജ് ചെലവ് കുറയും, ടെലികോം കമ്പനികൾക്ക് നിർണ്ണായക നിർദ്ദേശവുമായി ട്രായ്!

 ഡാറ്റ വേണ്ടവർക്ക് മാത്രം ഡാറ്റ; മൊബൈൽ റീച്ചാർജ് ചെലവ് കുറയും, ടെലികോം കമ്പനികൾക്ക് നിർണ്ണായക നിർദ്ദേശവുമായി ട്രായ്!

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; കരതൊടും, കേരളത്തിൽ മഴ കനക്കും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്!

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

Latest News

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

സ്പിൻ കളിക്കാൻ അറിയുന്ന ആരുമില്ലേ ഈ കുടുംബത്തിൽ, പരിഹാരമില്ലാതെ തുടരുന്ന പ്രതിസന്ധി ടീമിന് തലവേദന; ജപ്പാൻ മത്സരം പഠിപ്പിക്കുന്നത്

സ്പിൻ കളിക്കാൻ അറിയുന്ന ആരുമില്ലേ ഈ കുടുംബത്തിൽ, പരിഹാരമില്ലാതെ തുടരുന്ന പ്രതിസന്ധി ടീമിന് തലവേദന; ജപ്പാൻ മത്സരം പഠിപ്പിക്കുന്നത്

 ഡാറ്റ വേണ്ടവർക്ക് മാത്രം ഡാറ്റ; മൊബൈൽ റീച്ചാർജ് ചെലവ് കുറയും, ടെലികോം കമ്പനികൾക്ക് നിർണ്ണായക നിർദ്ദേശവുമായി ട്രായ്!

 ഡാറ്റ വേണ്ടവർക്ക് മാത്രം ഡാറ്റ; മൊബൈൽ റീച്ചാർജ് ചെലവ് കുറയും, ടെലികോം കമ്പനികൾക്ക് നിർണ്ണായക നിർദ്ദേശവുമായി ട്രായ്!

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; കരതൊടും, കേരളത്തിൽ മഴ കനക്കും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്!

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

സ്വഭാവം നന്നാക്കാൻ പൂജ; ഭാര്യയെയും മകനെയും പൂജാരിമാരെയും വെടിവെച്ചുകൊന്ന് ഭർത്താവ് ; പോലീസ് ഏറ്റുമുട്ടലിൽ പ്രതിയും കൊല്ലപ്പെട്ടു

സ്വഭാവം നന്നാക്കാൻ പൂജ; ഭാര്യയെയും മകനെയും പൂജാരിമാരെയും വെടിവെച്ചുകൊന്ന് ഭർത്താവ് ; പോലീസ് ഏറ്റുമുട്ടലിൽ പ്രതിയും കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies