Thursday, July 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

എന്നെ ‘ഫിക്സർ’ എന്നും ‘ദേശദ്രോഹി’ എന്നും വിളിച്ചു; ഗൗതം ഗംഭീറിനെതിരെ വീണ്ടും പൊട്ടിത്തെറിച്ച് എസ്. ശ്രീശാന്ത്

by Brave India Desk
Jun 20, 2026, 01:13 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ചും മുൻ സഹതാരവുമായ ഗൗതം ഗംഭീറുമായുള്ള തർക്കത്തെക്കുറിച്ച് വീണ്ടും കടുത്ത വെളിപ്പെടുത്തലുകളുമായി മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത് രംഗത്ത്. 2023 ഡിസംബറിൽ നടന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഗംഭീർ തന്നോട് മോശമായി പെരുമാറിയെന്ന് ശ്രീശാന്ത് മുമ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ പ്രമുഖ മാധ്യമമായ ‘ലല്ലൻടോപ്പിന്’ നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ്, ഗംഭീർ തന്നെ വെറും ‘ഫിക്സർ’ എന്ന് മാത്രമല്ല, ‘ദേശദ്രോഹി’ എന്ന് വിളിച്ച് ആക്ഷേപിച്ചതായും മലയാളി താരം വെളിപ്പെടുത്തിയത്.

അന്ന് മൈതാനത്ത് നടന്ന നാടകീയ സംഭവങ്ങളെക്കുറിച്ച് ശ്രീശാന്ത് വിവരിച്ചത് ഇങ്ങനെയാണ്: “ആദ്യ പന്തിൽ തന്നെ ഗൗതി (ഗംഭീർ) മുന്നോട്ട് ഇറങ്ങി വന്ന് ഫ്ലിക് ചെയ്തു. അവന് എന്റെ കളി കൃത്യമായി അറിയാം, അവൻ വളരെ മികച്ചൊരു ക്രിക്കറ്ററാണ്. അവന്റെ കോച്ചിംഗിനെക്കുറിച്ച് എനിക്കറിയില്ല, പക്ഷേ അവൻ ഒരു നല്ല കളിക്കാരനാണ്. അതുകൊണ്ട് തന്നെ ഞാൻ അടുത്ത പന്ത് ഒരു ബൗൺസർ എറിഞ്ഞു. അതിനുശേഷം അവൻ എന്താണ് പറഞ്ഞതെന്ന് അറിയാമോ? ‘ നിനക്കെതിരെ ഞാൻ ആധിപത്യം സ്ഥാപിക്കും.” എന്ന് അവൻ ആക്രോശിച്ചു. അവൻ എന്നെ വ്യക്തമായി അധിക്ഷേപിക്കുകയായിരുന്നു. ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കാണ് അവൻ പറഞ്ഞത്, അവൻ എന്നെ ഒരു ‘ഫിക്സർ’ എന്ന് വിളിച്ചു.” താൻ മുൻപോട്ട് ആഞ്ഞ് ‘ഗൗതി ഭായ്, നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ?’ എന്ന് ചോദിച്ചതായും ശ്രീശാന്ത് പറഞ്ഞു.

Stories you may like

ദുബെയാണ് മെയിൻ ഓൾറൗണ്ടറെങ്കിൽ ഇന്ത്യ വലിയ കുഴപ്പത്തിലാകും; ലോകകപ്പ് പ്ലാനിൽ ടീം മാനേജ്‌മെന്റിന് മുന്നറിയിപ്പുമായി ആർ. അശ്വിൻ

ബിറ്റ്കോയിനും എഥിറിയവും ഇസ്ലാമിക നിയമപ്രകാരം ഹറാം!”; പാകിസ്താനെ ഞെട്ടിച്ച് പ്രമുഖ പണ്ഡിതന്റെ ഫത്വ; ക്രിപ്റ്റോ വിപണിയിൽ വൻ ഇടിവ്

“ഞാൻ വലിയ ശരീരപ്രകൃതിയുള്ള ആളായതുകൊണ്ട് ഞാൻ അവനെ അടിക്കാൻ പോകുകയാണെന്ന് തോന്നിയിരിക്കാം. അപ്പോൾ അവൻ മോശം വാക്കുകൾ ഉപയോഗിക്കാൻ തുടങ്ങി. ശേഷം അവൻ വീണ്ടും എന്നെ നോക്കി ‘ഫിക്സർ’, ‘ദേശദ്രോഹി’ എന്ന് വിളിക്കുകയായിരുന്നു,” ശ്രീശാന്ത് പറഞ്ഞു.

2007-ലെ കന്നി ടി20 ലോകകപ്പും 2011-ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമുകളിൽ ഒരുമിച്ച് കളിച്ചവരാണ് ഗൗതം ഗംഭീറും എസ്. ശ്രീശാന്തും. കരിയറിലെ സുവർണ്ണകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും ബന്ധം കളി നിർത്തിയതിന് ശേഷം പൂർണ്ണമായും വഷളാവുകയായിരുന്നു. 2013-ലെ ഐപിഎൽ സ്പോട്ട് ഫിക്സിങ് വിവാദവുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് മേൽ ഏർപ്പെടുത്തിയ വിലക്കിനെ മുൻനിർത്തിയായിരുന്നു ഗംഭീറിന്റെ ഈ പരാമർശങ്ങൾ. ആദ്യം ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അത് ഏഴ് വർഷമായി കുറയ്ക്കുകയും 2020-ൽ ശ്രീശാന്തിന് വീണ്ടും മത്സരരംഗത്തേക്ക് തിരിച്ചെത്താൻ അനുവാദം ലഭിക്കുകയും ചെയ്തിരുന്നു.

ശ്രീശാന്ത് കടുത്ത വിമർശനങ്ങൾ തുടരുമ്പോഴും, ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനെന്ന നിലയിൽ റെക്കോർഡ് വിജയങ്ങളുമായി മുന്നേറുകയാണ് ഗൗതം ഗംഭീർ. അദ്ദേഹത്തിന്റെ പരിശീലനത്തിന് കീഴിലാണ് ഇന്ത്യൻ ടീം 2025-ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയും, തുടർന്ന് 2026-ൽ നടന്ന ടി20 ലോകകപ്പും സ്വന്തമാക്കിയത്.

Tags: SREESHANTHbcciindian cricket
ShareTweetSendShare

Latest stories from this section

എൻഒസി വേണമെങ്കിൽ 24 ലക്ഷം തരണം; പിസിബി മേധാവി മൊഹ്സിൻ നഖ്‌വിക്കെതിരെ ‘പണം തട്ടൽ’ ആരോപണവുമായി അമേരിക്കൻ ടി20 ലീഗ് ഉടമകൾ

എൻഒസി വേണമെങ്കിൽ 24 ലക്ഷം തരണം; പിസിബി മേധാവി മൊഹ്സിൻ നഖ്‌വിക്കെതിരെ ‘പണം തട്ടൽ’ ആരോപണവുമായി അമേരിക്കൻ ടി20 ലീഗ് ഉടമകൾ

തുടക്കം മുതൽ നോക്കൗട്ട് പൂരം; അപ്രസക്തമായ മത്സരങ്ങൾ ഒഴിവാക്കാൻ പുത്തൻ ഫോർമാറ്റുമായി 2027 ലോകകപ്പ്

തുടക്കം മുതൽ നോക്കൗട്ട് പൂരം; അപ്രസക്തമായ മത്സരങ്ങൾ ഒഴിവാക്കാൻ പുത്തൻ ഫോർമാറ്റുമായി 2027 ലോകകപ്പ്

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

Latest News

ഹൊസൂരിൽ രേഖകളില്ലാതെ താമസിച്ച് വന്നിരുന്ന 73 ബംഗ്ലാദേശികൾ പിടിയിൽ ; തമിഴ്‌നാട് അതിർത്തിയിൽ വൻ സുരക്ഷാ പരിശോധന

ഹൊസൂരിൽ രേഖകളില്ലാതെ താമസിച്ച് വന്നിരുന്ന 73 ബംഗ്ലാദേശികൾ പിടിയിൽ ; തമിഴ്‌നാട് അതിർത്തിയിൽ വൻ സുരക്ഷാ പരിശോധന

ഇന്ത്യ-ബെൽജിയം തന്ത്രപ്രധാന ചർച്ചകൾക്ക് ബ്രസ്സൽസിൽ തുടക്കം; ഹരിത ഊർജ്ജവും സെമികണ്ടക്ടറും പ്രതിരോധവും മുഖ്യവിഷയങ്ങൾ

ഇന്ത്യ-ബെൽജിയം തന്ത്രപ്രധാന ചർച്ചകൾക്ക് ബ്രസ്സൽസിൽ തുടക്കം; ഹരിത ഊർജ്ജവും സെമികണ്ടക്ടറും പ്രതിരോധവും മുഖ്യവിഷയങ്ങൾ

ലഹരിമാഫിയയെ പൂട്ടാൻ കേരളവും തമിഴ്‌നാടും ഒന്നിക്കുന്നു: വിജയ്‌യെ ചെന്നൈയിൽ കണ്ട് രമേശ് ചെന്നിത്തല; കൊച്ചിയിൽ മോഹൻലാലിനൊപ്പം ‘ദളപതി’യും എത്തും

ലഹരിമാഫിയയെ പൂട്ടാൻ കേരളവും തമിഴ്‌നാടും ഒന്നിക്കുന്നു: വിജയ്‌യെ ചെന്നൈയിൽ കണ്ട് രമേശ് ചെന്നിത്തല; കൊച്ചിയിൽ മോഹൻലാലിനൊപ്പം ‘ദളപതി’യും എത്തും

അന്താരാഷ്ട്ര നയതന്ത്രത്തിൽ മധുരം നിറച്ച് ബിഹാറിന്റെ ‘തേക്കുവ’; പ്രധാനമന്ത്രി മോദിയുടെ സമ്മാനത്തെ പ്രശംസിച്ച് സ്ലൊവാക്യൻ പാർലമെന്റ് സ്പീക്കർ

അന്താരാഷ്ട്ര നയതന്ത്രത്തിൽ മധുരം നിറച്ച് ബിഹാറിന്റെ ‘തേക്കുവ’; പ്രധാനമന്ത്രി മോദിയുടെ സമ്മാനത്തെ പ്രശംസിച്ച് സ്ലൊവാക്യൻ പാർലമെന്റ് സ്പീക്കർ

മുസ്ലിം ആണോ എന്ന് ചോദിച്ചതിനു ശേഷം 15 തവണ കുത്തി ; യു എസിൽ ഇന്ത്യൻ വംശജനായ യുവാവിന് നേരെ അതിക്രൂരമായ വംശീയ-മതവിദ്വേഷ ആക്രമണം

മുസ്ലിം ആണോ എന്ന് ചോദിച്ചതിനു ശേഷം 15 തവണ കുത്തി ; യു എസിൽ ഇന്ത്യൻ വംശജനായ യുവാവിന് നേരെ അതിക്രൂരമായ വംശീയ-മതവിദ്വേഷ ആക്രമണം

ദുബെയാണ് മെയിൻ ഓൾറൗണ്ടറെങ്കിൽ ഇന്ത്യ വലിയ കുഴപ്പത്തിലാകും; ലോകകപ്പ് പ്ലാനിൽ ടീം മാനേജ്‌മെന്റിന് മുന്നറിയിപ്പുമായി ആർ. അശ്വിൻ

ദുബെയാണ് മെയിൻ ഓൾറൗണ്ടറെങ്കിൽ ഇന്ത്യ വലിയ കുഴപ്പത്തിലാകും; ലോകകപ്പ് പ്ലാനിൽ ടീം മാനേജ്‌മെന്റിന് മുന്നറിയിപ്പുമായി ആർ. അശ്വിൻ

പാക് അധീന കശ്മീരിൽ ചോരപ്പുഴ; ലോംഗ് മാർച്ചിനിടെ വൻ സംഘർഷം, 12 പേർ കൊല്ലപ്പെട്ടു

പാക് അധീന കശ്മീരിൽ ചോരപ്പുഴ; ലോംഗ് മാർച്ചിനിടെ വൻ സംഘർഷം, 12 പേർ കൊല്ലപ്പെട്ടു

ലണ്ടനിൽ ഹിന്ദു ക്ഷേത്രം വിറ്റ് ലേബർ പാർട്ടി കൗൺസിൽ; പള്ളി പണിയാൻ ഇസ്ലാമിക ഗ്രൂപ്പിന് കൈമാറി ഹൈക്കോടതിയെ സമീപിച്ച് പ്രവാസി സമൂഹം!

ലണ്ടനിൽ ഹിന്ദു ക്ഷേത്രം വിറ്റ് ലേബർ പാർട്ടി കൗൺസിൽ; പള്ളി പണിയാൻ ഇസ്ലാമിക ഗ്രൂപ്പിന് കൈമാറി ഹൈക്കോടതിയെ സമീപിച്ച് പ്രവാസി സമൂഹം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies