Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അവർ എന്തിനാണ് രോഹിത് തോൽക്കാൻ ആഗ്രഹിക്കുന്നത്? ഹിറ്റ്‌മാനെതിരെ തിരിയുന്നവർക്ക് മറുപടിയുമായി മുഹമ്മദ് കൈഫ്

by Brave India Desk
Jun 22, 2026, 01:29 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നുകൊണ്ട്, 2027 ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും പരിചയസമ്പത്ത് അത്യാവശ്യമാണെന്ന് വ്യക്തമാക്കി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് രംഗത്ത്. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ രോഹിത് ശർമ്മ നടത്തിയ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് കൈഫിന്റെ ഈ പ്രതികരണം.

അഫ്ഗാനിസ്ഥാനെതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം 16, 48 എന്നിങ്ങനെ റൺസ് നേടി പുറത്തായ രോഹിത് ശർമ്മ, മൂന്നാം ഏകദിനത്തിൽ തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്. 69 പന്തുകളിൽ നിന്ന് 79 റൺസ് അടിച്ചുകൂട്ടിയ നായകന്റെയും, 86 പന്തിൽ പുറത്താകാതെ 110 റൺസ് നേടി സെഞ്ച്വറി തികച്ച യശസ്വി ജയ്‌സ്വാളിന്റെയും മികവിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം ഇന്ത്യ വെറും 28.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ 3-0 ന് തൂത്തുവാരി.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുഹമ്മദ് കൈഫ് രോഹിത് ശർമ്മയുടെ വിമർശകർക്കെതിരെ കടുത്ത ഭാഷയിൽ രംഗത്തെത്തിയത്. ഒന്നോ രണ്ടോ മത്സരങ്ങളിൽ കുറഞ്ഞ റൺസിന് പുറത്താകുമ്പോഴേക്കും രോഹിതിന്റെ മികവിനെ ചോദ്യം ചെയ്യുന്നവരുടെ മനോഭാവം മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. “എന്തിനാണ് ഇത്രയധികം ആളുകൾ രോഹിത് ശർമ്മ പരാജയപ്പെടാൻ ആഗ്രഹിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. നേരിടുന്ന വെല്ലുവിളികളെ അദ്ദേഹം നേരിടുന്ന രീതി പ്രശംസനീയമാണ്. ഇന്ത്യയെ ചാമ്പ്യൻസ് ട്രോഫി വിജയത്തിലേക്ക് നയിച്ച അദ്ദേഹം ഓസ്‌ട്രേലിയക്കും ന്യൂസിലാൻഡിനുമെതിരെയും ഇപ്പോൾ അഫ്ഗാനിസ്ഥാനെതിരെയും മികച്ച റൺസ് നേടി. ഒന്നോ രണ്ടോ മത്സരങ്ങളിലെ കുറഞ്ഞ സ്കോറുകൾ കൊണ്ട് അദ്ദേഹത്തിന്റെ ക്ലാസ്സ് വിലയിരുത്താൻ കഴിയില്ല.”

ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്‌വെ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2027 ഏകദിന ലോകകപ്പിലേക്ക് രോഹിത് ഈ ഫോം തുടർന്നു കൊണ്ടുപോകണമെന്നാണ് ഒരു ക്രിക്കറ്റ് ആരാധകൻ എന്ന നിലയിൽ താൻ ആഗ്രഹിക്കുന്നതെന്ന് കൈഫ് വ്യക്തമാക്കി. വരാനിരിക്കുന്ന ലോകകപ്പ് പോരാട്ടങ്ങളിൽ ടീം ഇന്ത്യയ്ക്ക് കിരീടം നേടണമെങ്കിൽ രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും പരിചയസമ്പത്ത് ടീമിന് അനിവാര്യമാണെന്നും കൈഫ് കൂട്ടിച്ചേർത്തു. പ്രായത്തിന്റെ പേരിൽ മുതിർന്ന താരങ്ങളെ മാറ്റിനിർത്താൻ ശ്രമിക്കുന്നവർക്കുള്ള കൃത്യമായ മറുപടിയാണ് ഈ മുൻനിര താരങ്ങളുടെ ഇപ്പോഴത്തെ പ്രകടനമെന്നാണ് ആരാധകരും വിലയിരുത്തുന്നത്.

Tags: bccirohit sharma
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies