Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Football

72 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മെസി, ഓസ്ട്രിയയെ തകർത്ത് അർജന്റീന; ലോകകപ്പിൽ അപൂർവ്വ ഇതിഹാസ റെക്കോർഡ്

by Brave India Desk
Jun 23, 2026, 09:33 am IST
in Football, Sports
Share on Facebook
Tweet
WhatsApp
Telegram

2026 ഫിഫ ലോകകപ്പിൽ ഒരിക്കൽ കൂടി മെസ്സി മാജിക്! ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രിയക്കെതിരെ ഇരട്ട ഗോളുകളുമായി തിളങ്ങിയ ലയണൽ മെസ്സി അർജന്റീനയ്ക്ക് തകർപ്പൻ വിജയവും ഒപ്പം ചരിത്ര നേട്ടവും സമ്മാനിച്ചു. 38-ാം വയസ്സിലും കളിക്കളത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മെസി മനുഷ്യൻ തന്നെ ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

അമേരിക്കയിലെ എ.ടി ആൻഡ് ടി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 39-ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ നായകൻ ലയണൽ മെസ്സി, ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ (90+5′) തന്റെ രണ്ടാമത്തെ ഗോളും വലയിലെത്തിച്ച് ടീമിന്റെ വിജയം ഉറപ്പിച്ചു.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

ഈ ഇരട്ട ഗോളുകളോടെ ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ രണ്ട് അല്ലെങ്കിൽ അതിലധികം ഗോളുകൾ നേടുന്ന ലോകത്തിലെ മൂന്നാമത്തെ മാത്രം താരം എന്ന അപൂർവ്വ റെക്കോർഡ് മെസ്സി സ്വന്തമാക്കി. ഓസ്ട്രിയക്കെതിരെയുള്ള മത്സരത്തിന് മുൻപ്, 2026 ലോകകപ്പിലെ അർജന്റീനയുടെ ആദ്യ മത്സരത്തിൽ അൾജീരിയക്കെതിരെ മെസ്സി ഹാട്രിക് നേടിയിരുന്നു. അതിനും മുൻപ് കളിച്ച 2022 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ ലുസൈൽ സ്റ്റേഡിയത്തിൽ മെസ്സി ഇരട്ട ഗോളുകളും സ്വന്തമാക്കിയിരുന്നു. ഇതാണ് തുടർച്ചയായ 3 മത്സരങ്ങളിലെ മൾട്ടിപ്പിൾ ഗോൾ റെക്കോർഡിലേക്ക് മെസ്സിയെ എത്തിച്ചത്.

ലോകകപ്പ് ചരിത്രത്തിൽ ഈ നേട്ടം കൈവരിച്ച മറ്റ് രണ്ട് താരങ്ങൾ ഇവരാണ്:

*ഗില്ലെർമോ സ്റ്റാബിലി (അർജന്റീന – 1930): കന്നി ലോകകപ്പിൽ മെക്സിക്കോയ്ക്കെതിരെ ഹാട്രിക്കും, തുടർന്ന് ചിലി, യു.എസ്.എ എന്നിവർക്കെതിരെ ഇരട്ട ഗോളുകളും നേടി.

*സാൻഡോർ കോക്സിസ് (ഹംഗറി – 1954): ദക്ഷിണ കൊറിയക്കെതിരെ ഹാട്രിക്, പശ്ചിമ ജർമ്മനിക്കെതിരെ 4 ഗോളുകൾ, ക്വാർട്ടറിൽ ബ്രസീലിനെതിരെയും സെമിയിൽ ഉറുഗ്വേക്കെതിരെയും ഇരട്ട ഗോളുകൾ. തുടർച്ചയായി 4 മത്സരങ്ങളിൽ ഈ നേട്ടം കൈവരിച്ച ഏക താരവും കോക്സിസ് ആണ്.

1954-ൽ കോക്സിസ് ഈ റെക്കോർഡ് ഇട്ടതിന് ശേഷം കഴിഞ്ഞ 72 വർഷമായി മറ്റൊരു കളിക്കാരനും ഈ നേട്ടത്തിനടുത്തെത്തിയിരുന്നില്ല. ആ കാത്തിരിപ്പാണ് 2026 ജൂൺ 22-ന് മെസ്സി അവസാനിപ്പിച്ചത്. നടപ്പ് ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് മാത്രം മെസ്സിക്ക് ഇപ്പോൾ 5 ഗോളുകളായി. നിലവിൽ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതും മെസ്സിയാണ്. ഒരു ലോകകപ്പ് പതിപ്പിന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് 5 അല്ലെങ്കിൽ അതിലധികം ഗോളുകൾ നേടുന്ന ചരിത്രത്തിലെ നാലാമത്തെ മാത്രം താരമാണ് മെസ്സി.

Tags: fifalionel messi
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies