Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Football

മഹാഭാരത കഥയിലെ അർജ്ജുനനും ദ്രോണാചാര്യരും; മെസിയുടെ കണ്ണുകൾ ലക്ഷ്യത്തിൽ മാത്രമാകുമ്പോൾ; കോമാളിത്തരം കാണിച്ച ജോലിക്ക് കൊടുത്ത മറുപടി

by Brave India Desk
Jun 23, 2026, 03:46 pm IST
in Football, Sports
Share on Facebook
Tweet
WhatsApp
Telegram

ഗോൾ കീപ്പറായ അലക്സാണ്ടർ ഷ്ലാഗർ ഉൾപ്പടെ അഞ്ചോളം ഓസ്ട്രിയൻ കളിക്കാർ പെനൽറ്റി ബോക്സിൽ ഉണ്ടായിരുന്നു. പക്ഷേ അവർക്കിടയിലൂടെ ലയണൽ മെസി തൻ്റെ രണ്ടാമത്തെ ഗോൾ നേടി. 2-0 എന്ന മാർജിനിൽ അർജൻ്റീനയുടെ വിജയം പൂർത്തിയായി. എത്ര നേർത്ത ഒരു ഗ്യാപ്പാണ് മെസ്സി കണ്ടെത്തിയത്. മഹാഭാരത കഥയിലെ അർജ്ജുനനും ദ്രോണാചാര്യരും തമ്മിലുള്ള സംഭാഷണം പോലെയാണ് മെസ്സിയുടെ ഗെയിം. വില്ലുകുലച്ച് നിൽക്കുന്ന മെസി പക്ഷിയുടെ കണ്ണ് മാത്രമേ കാണുന്നുള്ളൂ.

കളിയുടെ ഒമ്പതാം മിനുറ്റിൽ മെസി ഒരു പെനൽറ്റി പാഴാക്കുന്നുണ്ട്. ആ സമയത്ത് ഷ്ലാഗർ എന്ന ഗോളി വല്ലാത്ത ആനന്ദം പ്രകടമാക്കിയിരുന്നു. ലോകമെമ്പാടും ഉള്ള മെസ്സി ഹേറ്റേഴ്സ് ട്രോളുകൾ തയ്യാറാക്കിത്തുടങ്ങിയിരുന്നു. അധികം വൈകാതെ മെസ്സി ഒരു വലംകാൽ ഷോട്ട് പായിച്ചു. ഷ്ലാഗർ അതും തടുത്തിട്ടു. ഇത് മെസ്സിയുടെ ദിവസമല്ല എന്ന് ചിലരെങ്കിലും വിശ്വസിച്ചുതുടങ്ങി. എന്നാൽ മെസ്സി വിരോധികളുടെ ആഹ്ലാദത്തിന് കളിയുടെ ഫസ്റ്റ് ഹാഫിൽ തന്നെ വിരാമമായി. മുപ്പത്തിയെട്ടാം മിനുറ്റിൽ മെസ്സി ഗോൾ പോസ്റ്റിലേയ്ക്ക് നിറയൊഴിച്ചു.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

ബോക്സിങ്ങ് റിങ്ങിലെ ഇതിഹാസമായിരുന്ന മൈക്ക് ടൈസനെ ഈ അവസരത്തിൽ ഓർക്കുകയാണ്. ടൈസൻ ഒരു അമേച്വർ ബോക്സറായിരുന്ന കാലത്ത് ഹെൻറി ടിൽമാൻ ടൈസനെ രണ്ടുതവണ പരാജയപ്പെടുത്തിയിരുന്നു. ഏതാനും വർഷങ്ങൾക്കുശേഷം ടൈസനും ഹെൻറിയും വീണ്ടും മുഖാമുഖം വന്നു. ടൈസൻ അന്ന് നേടിയ വിജയത്തെക്കുറിച്ച് മാദ്ധ്യമങ്ങൾ ഇങ്ങനെ എഴുതി- ”ടൈസൻ എന്ന പോരാളിയുടെ വലതുകൈ ലക്ഷ്യം കണ്ടെത്തി. ഒരു ഇടി ധാരാളമായിരുന്നു. തോക്കിൽ നിന്ന് വെടിയേറ്റത് പോലെയാണ് ഹെൻറി നിലംപതിച്ചത്.”

മെസിയുടെ തിരിച്ചുവരവ് ടൈസൻ നൽകിപ്പോന്നിരുന്ന പഞ്ചുകൾ പോലെയായിരുന്നു. പെനൽറ്റി സേവ് ചെയ്തപ്പോൾ അലറിവിളിച്ച ഷ്ലാഗറിന് കളി അവസാനിച്ചപ്പോൾ നിരാശനായി ഗ്രൗണ്ടിൽ ചുറ്റി നടക്കേണ്ടിവന്നു. മെസിക്ക് അധികം വൈകാതെ 39 വയസ്സ് തികയും. ശരിക്കും നമ്മൾ വിചാരിക്കും. ഊ പ്രായത്തിൽ ഇത്ര വലിയ മികവ് പുലർത്തുന്നത് മനുഷ്യ സാധ്യമാണോ!? 41 വയസ്സുള്ള സമയത്ത് സെറീന വില്യംസ് യു.എസ് ഓപ്പണിൽ ഒരു മത്സരം വിജയിച്ചിരുന്നു. ലോക രണ്ടാം നമ്പർ താരമായിരുന്ന അനെറ്റ് കോൺടാവെയ്റ്റിനെയാണ് സെറീന കീഴടക്കിയത.

മത്സരശേഷം സെറീന ഒരു ചോദ്യം നേരിട്ടു ”ഈ പ്രായത്തിലും നിങ്ങൾ ഇത്ര ഉയർന്ന നിലവാരം പുലർത്തുന്നു! ഇതൊരു സർപ്രൈസ് ആണോ. സെറീനയുടെ മറുപടി വളരെ ലളിതമായിരുന്നു ”No. I’m just Serena…!” ഞാൻ സെറീനയാണെന്നും എനിക്ക് ഇതെല്ലാം നിസ്സാരമാണെന്നുമാണ് അവർ പറഞ്ഞുവെച്ചത്. അതുപോലെയാണ് മെസിയുടെ കാര്യം. മുപ്പത്തിയൊമ്പതാം വയസ്സിൽ ഒരു ഫുട്ബോളർ ഇങ്ങനെ കളിച്ചാൽ അത് മഹാത്ഭുതമായി കണക്കാക്കപ്പെടേണ്ടതാണ്. പക്ഷേ ഇത് മെസിയാണ് അയാൾക്ക് ഇതെല്ലാം പൂ പറിക്കുന്നത് പോലെ എളുപ്പമാണ്

 

എഴുത്ത്- സന്ദീപ് ദാസ്

Tags: lionel messiFIFA World Cup 2026
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies