Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Football

അതിന് ഞാൻ മറുപടി പറയില്ല; മെസിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ മുഖംതിരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; അവരെ കിട്ടാൻ കാത്തിരിക്കുന്നു എന്ന് താരം

by Brave India Desk
Jun 24, 2026, 11:51 am IST
in Football, Sports
Share on Facebook
Tweet
WhatsApp
Telegram

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ അജയ്യത പ്രഖ്യാപിച്ചതിന് പിന്നാലെ, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ തൻ്റെ പതിവ് ശൈലിയിൽ മാസ്സ് മറുപടിയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരത്തിൽ ഇരട്ട ഗോളുകളോടെ ഫോമിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ, ലയണൽ മെസ്സിയുമായുള്ള താരതമ്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും കടുത്ത അതൃപ്തിയോടെയാണ് ഒഴിഞ്ഞുമാറിയത്.

ഗ്രൂപ്പിലെ ആദ്യ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ കടുത്ത വിമർശനങ്ങളാണ് 41-കാരനായ റൊണാൾഡോ നേരിട്ടിരുന്നത്. എന്നാൽ രണ്ടാം മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ തരിപ്പണമാക്കിക്കൊണ്ട് പോർച്ചുഗൽ നായകൻ രണ്ട് ഗോളുകൾ അടിച്ചുകൂട്ടി. മത്സരശേഷം മിക്സഡ് സോണിൽ മാധ്യമങ്ങളെ കണ്ടപ്പോൾ കഴിഞ്ഞ ആഴ്ചകൾ തനിക്ക് എത്രത്തോളം പ്രയാസമേറിയതായിരുന്നു എന്ന് റൊണാൾഡോ തുറന്നുപറഞ്ഞു:

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

“കഴിഞ്ഞ ഒരാഴ്ച എനിക്ക് വല്ലാത്തൊരു ഇരുണ്ട കാലഘട്ടമായിരുന്നു. ഞാൻ ഫുട്ബോൾ തന്നെ ഉപേക്ഷിച്ചു എന്ന രീതിയിലായിരുന്നു ആളുകളുടെ സംസാരം. എന്നാൽ പോർച്ചുഗൽ ശക്തമായി തന്നെ തിരിച്ചെത്തിയിരിക്കുന്നു.” അദ്ദേഹം പറഞ്ഞു. കരിയറിന്റെ അവസാന ഘട്ടത്തിലും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് മെസ്സി-റൊണാൾഡോ പോരാട്ടം തന്നെയാണ്. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് 5 ഗോളുകളുമായി മെസ്സി ലോകകപ്പ് ടോപ്പ് സ്കോറർ പട്ടികയിൽ മുന്നിൽ നിൽക്കുമ്പോഴാണ് റൊണാൾഡോ തന്റെ രണ്ടാം മത്സരത്തിൽ ഇരട്ട ഗോൾ നേടുന്നത്. ഇതോടെ ഇരുവരെയും കുറിച്ചുള്ള ചോദ്യങ്ങളുമായി മാധ്യമപ്രവർത്തകർ റൊണാൾഡോയെ വളഞ്ഞു.

ലയണൽ മെസ്സിയെയും കിലിയൻ എംബാപ്പെയെയും കുറിച്ച് ഒരു റിപ്പോർട്ടർ ചോദ്യം ആരംഭിച്ച്, “ഇന്നലെ ലയണൽ മെസ്സി രണ്ട് ഗോളുകൾ നേടി, എംബാപ്പെ…” എന്ന് പറഞ്ഞയുടൻ റൊണാൾഡോ കടുത്ത അതൃപ്തിയോടെ മുഖം തിരിക്കുകയായിരുന്നു. ചോദ്യം പൂർത്തിയാക്കാൻ പോലും അനുവദിക്കാതെ തൊട്ടടുത്ത് നിന്ന മറ്റൊരു റിപ്പോർട്ടറോട് ചോദ്യം തുടരാൻ ആവശ്യപ്പെടുന്ന റൊണാൾഡോയുടെ വീഡിയോ നിലവിൽ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മറ്റൊരു റിപ്പോർട്ടർ ചോദ്യം ചോദിക്കാൻ അനുവാദം ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടായിരുന്നു റൊണാൾഡോയുടെ പ്രതികരണം. “അത് നീ ചോദിക്കുന്ന ചോദ്യത്തെ ആശ്രയിച്ചിരിക്കും, ചോദ്യം കൊള്ളില്ലെങ്കിൽ ഞാൻ ഉത്തരം പറയില്ല” എന്ന് റൊണാൾഡോ തമാശയായി പറഞ്ഞു. ടൂർണമെന്റിന്റെ അടുത്ത ഘട്ടങ്ങളിൽ മെസ്സിയുടെ അർജന്റീനയുമായി ഒരു മത്സരം പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് റൊണാൾഡോയുടെ മറുപടി ഇങ്ങനെയായിരുന്നു: “അതിന് എങ്ങനെ ഉത്തരം നൽകണമെന്ന് എനിക്കറിയില്ല. നിലവിൽ വലിയ അർത്ഥമില്ലാത്ത ഒരു ചോദ്യമാണത്. പക്ഷേ, അങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് തികച്ചും ‘ടോപ്പ്’ ആയിരിക്കും.”

തുടർന്ന് മിക്സഡ് സോണിൽ നിന്ന് മടങ്ങാൻ നേരം വീണ്ടും മെസ്സിയെക്കുറിച്ച് ചോദിച്ച റിപ്പോർട്ടറോട് താരം പരസ്യമായി തന്നെ അതൃപ്തി പ്രകടിപ്പിച്ചു. നിലവിൽ കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിന്റുള്ള പോർച്ചുഗൽ റൗണ്ട് ഓഫ് 32 യോഗ്യത ഇതുവരെ പൂർണ്ണമായി ഉറപ്പിച്ചിട്ടില്ല. എന്നാൽ ലയണൽ മെസ്സിയുടെ അർജന്റീന ഇതിനോടകം തന്നെ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു.

Tags: cristiano ronaldoFIFA World Cup 2026
Share
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies