Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

 ‘സഖാക്കൾ’ കളി നഗരസഭയിൽ വേണ്ട, മേയറുടെ ഓഫീസിൽ അക്രമം കാണിച്ചാൽ ബിജെപി പ്രതിരോധിക്കും; കടുപ്പിച്ച് രാജീവ് ചന്ദ്രശേഖർ

by Brave India Desk
Jun 25, 2026, 07:54 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണത്തെ തകർക്കാൻ ഗുണ്ടാ രാഷ്ട്രീയവുമായി ഇറങ്ങിയ സിപിഎമ്മിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ.  മേയർ വി.വി രാജേഷ്, ഡെപ്യൂട്ടി മേയർ ജി. ആശാനാഥ് എന്നിവർക്കെതിരെ സിപിഎം കൗൺസിലർമാരും ഗുണ്ടകളും നടത്തിയ അക്രമം ഭാരതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ബിജെപിയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മേയർ വി.വി രാജേഷിനെയും മറ്റ് ജനപ്രതിനിധികളെയും സന്ദർശിച്ച ശേഷമാണ് രാജീവ് ചന്ദ്രശേഖർ  ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. മുൻകാലങ്ങളിൽ കോൺഗ്രസ് മന്ത്രിസഭയുടെ ഭരണകാലത്ത് നിയമസഭയിലെ സ്പീക്കറുടെ ചേമ്പറിൽ കയറി അക്രമവും പൊതുമുതൽ നശിപ്പിക്കലും നടത്തിയതുപോലെ, ബിജെപി ഭരിക്കുന്ന നഗരസഭയിൽ വന്ന് അക്രമം അഴിച്ചുവിടാമെന്ന് ആരും കരുതേണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്ന ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ നാടകങ്ങളെ ബിജെപി ശക്തമായി തന്നെ പ്രതിരോധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

Stories you may like

ഇടുക്കിയിൽ എം.ഡി.എം.എയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; ലഹരിക്കടത്തിന്റെ പ്രധാനി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇനിയും സിപിഎമ്മിന്റെ അരാജകത്വ ഭരണം നടക്കില്ലെന്നും സംസ്ഥാനം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയല്ല, മറിച്ച് ഇവിടുത്തെ നിയമസംവിധാനങ്ങളാണെന്നും ബിജെപി അധ്യക്ഷൻ വ്യക്തമാക്കി. “ഈ സംസ്ഥാനം നിയമവാഴ്ചയനുസരിച്ചാണ് മുന്നോട്ടുപോകുന്നത്. കോടതിയും, പോലീസും നിയമസംവിധാനങ്ങളും അവരുടെ ചുമതല കൃത്യമായി നിർവഹിക്കും. അതിന് മീതെ പറക്കാൻ സിപിഎമ്മിന് കഴിയില്ല. അത് മുഖ്യമന്ത്രി പിണറായി വിജയനായാലും, സിപിഎമ്മിലെ ഏത് വലിയ ‘സഖാവ്’ ആയാലും നിയമം കൈയിലെടുക്കാൻ ഭാരതീയ ജനതാ പാർട്ടി അനുവദിക്കില്ല” – രാജീവ് ചന്ദ്രശേഖർ കടുപ്പിച്ചു പറഞ്ഞു. നഗരസഭയിലെ അക്രമങ്ങൾക്ക് പിന്നിൽ അഴിമതിയും വിനാശകരമായ രാഷ്ട്രീയ ചിന്താഗതികളുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഭാരതീയ മണ്ണായ കേരളത്തിൽ ബിജെപി നയിക്കുന്ന എൻ.ഡി.എ മുന്നണി ശക്തമായ രാഷ്ട്രീയ ബദലായി മാറിയിരിക്കുകയാണ്. കപട മതേതരത്വം പറയുന്ന സിപിഎമ്മും കോൺഗ്രസും ചേർന്ന ‘ഇന്ത്യ’ സഖ്യത്തിന്റെ രാജ്യവിരുദ്ധ രാഷ്ട്രീയ കൂട്ടുകെട്ട് ജനങ്ങൾ പൂർണ്ണമായും തിരിച്ചറിഞ്ഞു കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർച്ചയായ പത്ത് വർഷത്തെ സിപിഎം ഭരണത്തിന്റെ സമ്പൂർണ്ണ പരാജയമാണ് ഇന്ന് കേരളം അനുഭവിക്കുന്നത്. സാമ്പത്തിക തകർച്ചയും അഴിമതിയും കൊണ്ട് പൊറുതിമുട്ടിയ കേരള ജനതയുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ഇപ്പോൾ സിപിഎം അക്രമ നാടകങ്ങളെ രാഷ്ട്രീയ ആയുധമാക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്രത്തിലാദ്യമായി ബിജെപി ഭരണം പിടിച്ചെടുത്തതിന്റെയും സംസ്ഥാന രാഷ്ട്രീയത്തിൽ നേരിടുന്ന കനത്ത തിരിച്ചടികളുടെയും നിരാശയും അങ്കലാപ്പുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ തെരുവിൽ പ്രകടിപ്പിക്കുന്നത്. എന്നാൽ, ദേശവിരുദ്ധ ശക്തികൾക്കും അക്രമ രാഷ്ട്രീയത്തിനും മുന്നിൽ ബിജെപി ഒരടി പോലും പിന്നോട്ടുവെക്കില്ലെന്നും, തിരുവനന്തപുരം നഗരസഭയിലെ ജനകീയ ഭരണത്തെയും വികസനത്തെയും അക്രമത്തിലൂടെ തകർക്കാൻ നോക്കുന്നവർക്ക് ജനങ്ങൾ തന്നെ കനത്ത തിരിച്ചടി നൽകുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി

Tags: RAJIV chandrasekar
Share
Tweet
Send
Share

Latest stories from this section

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ   കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

കേരളത്തിൽ ഭരിക്കുന്നത് ‘യുഡിഎഫ്-ബിജെപി ടീം’; പോലീസിനും സർക്കാരിനുമെതിരെ എം.വി ജയരാജൻ

കേരളത്തിൽ ഭരിക്കുന്നത് ‘യുഡിഎഫ്-ബിജെപി ടീം’; പോലീസിനും സർക്കാരിനുമെതിരെ എം.വി ജയരാജൻ

തിരുനാവായയിൽ കുംഭമേള ആവശ്യപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയം, വിവാദ പരാമർശവുമായി ബിനോയ് വിശ്വം

തിരുനാവായയിൽ കുംഭമേള ആവശ്യപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയം, വിവാദ പരാമർശവുമായി ബിനോയ് വിശ്വം

Latest News

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന്  വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന് വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

ഫ്ലൈദുബായ് സംഭവത്തിൽ പങ്കില്ലെന്ന് ഇറാൻ : ആരോപണങ്ങൾ ശ്രദ്ധ തിരിക്കാനുള്ള ഇസ്രായേലിന്റെ തന്ത്രമെന്ന് വിമർശനം

ഇടുക്കിയിൽ എം.ഡി.എം.എയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; ലഹരിക്കടത്തിന്റെ പ്രധാനി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്

ഇടുക്കിയിൽ എം.ഡി.എം.എയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; ലഹരിക്കടത്തിന്റെ പ്രധാനി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്

Affordable എന്നാൽ Cheap അല്ല! വിപണിയുടെ ചിന്ത മാറ്റിയ മലയാളി;VKC-യുടെ തണൽ വേണ്ടെന്ന് വെച്ച മകൻ

Affordable എന്നാൽ Cheap അല്ല! വിപണിയുടെ ചിന്ത മാറ്റിയ മലയാളി;VKC-യുടെ തണൽ വേണ്ടെന്ന് വെച്ച മകൻ

‘അന്ന് ആ കാല് ഒടിഞ്ഞിരുന്നില്ല, വലിയ തട്ടിപ്പ്!’: മമത ബാനർജിയുടെ 2021-ലെ പരിക്കിൽ അന്വേഷണവുമായി ബിജെപി

‘അന്ന് ആ കാല് ഒടിഞ്ഞിരുന്നില്ല, വലിയ തട്ടിപ്പ്!’: മമത ബാനർജിയുടെ 2021-ലെ പരിക്കിൽ അന്വേഷണവുമായി ബിജെപി

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

‘ലവ് ജിഹാദ്’, ‘ലാന്റ് ജിഹാദ്’, മതപരിവർത്തനം എന്നിവക്കെതിരെ പ്രത്യേക നിയമങ്ങൾ ; 6 മാസത്തിനകം ബംഗാളിൽ യുസിസി പൂർണ്ണമായും നടപ്പിൽ വരും: സുവേന്ദു അധികാരി

‘അന്ന് ലോകം പാകിസ്താനൊപ്പം നിന്നപ്പോഴും ഇന്ത്യയ്ക്കൊപ്പം നിന്നത് റഷ്യ’; ചരിത്രബന്ധം മറക്കില്ല; എസ്. ജയ്ശങ്കർ

‘അന്ന് ലോകം പാകിസ്താനൊപ്പം നിന്നപ്പോഴും ഇന്ത്യയ്ക്കൊപ്പം നിന്നത് റഷ്യ’; ചരിത്രബന്ധം മറക്കില്ല; എസ്. ജയ്ശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies