Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഒന്നുകിൽ ബോണസ് വാങ്ങി അന്തസായി നാടുവിടുക, അല്ലെങ്കിൽ അറസ്റ്റ്! ട്രംപിന്റെ പുതിയ നയത്തിൽ കുടിയേറ്റക്കാർക്ക് കടുത്ത മുന്നറിയിപ്പ്

by Brave India Desk
Jun 29, 2026, 02:05 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്ടൺ: അമേരിക്കൻ ജനതയുടെ സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും മുൻഗണന നൽകിക്കൊണ്ട് രണ്ടാം ട്രംപ് ഭരണകൂടം കടുത്ത കുടിയേറ്റ വിരുദ്ധ നടപടികളുമായി മുന്നോട്ട്. താല്ക്കാലിക അഭയ പദവി അവസാനിച്ചവരും അല്ലാത്തവരുമായ അനധികൃത കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പൂർണ്ണമായി ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഭരണകൂടം.

സ്വന്തം ഇഷ്ടപ്രകാരം രാജ്യം വിട്ടുപോകാൻ തയ്യാറാകുന്ന കുടിയേറ്റക്കാർക്കായി ട്രംപ് സർക്കാർ 2,600 അമേരിക്കൻ ഡോളർ (ഏകദേശം 2 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ഹോംലാൻഡ് സെക്യൂരിറ്റിയുടെ ‘സിബിപി ഹോം’ ( മൊബൈൽ ആപ്പ് വഴി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്യുന്നവർക്കാണ് ഈ തുക ലഭിക്കുക.

Stories you may like

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി, തടങ്കലിലാക്കി നിർബന്ധിതമായി നാടുകടത്താൻ അമേരിക്കൻ സർക്കാരിന് വൻ തുകയാണ് ചിലവ് വരുന്നത്. നിലവിലെ കണക്കുകൾ പ്രകാരം ഒരു കുടിയേറ്റക്കാരനെ നിയമപരമായി നാടുകടത്താൻ ശരാശരി 18,245 ഡോളറോളം നികുതിപ്പണം ചിലവാകുന്നുണ്ട്. എന്നാൽ കുടിയേറ്റക്കാർ സ്വമേധയാ രാജ്യം വിടാൻ തയ്യാറായാൽ യാത്രാചിലവും ഈ ബോണസും ഉൾപ്പെടെ വെറും 5,100 ഡോളർ മാത്രമേ സർക്കാരിന് ചിലവാകൂ. ഇതിലൂടെ ഓരോ കുടിയേറ്റക്കാരനിൽ നിന്നും ഏകദേശം 13,000 ഡോളറിലധികം അമേരിക്കൻ നികുതിപ്പണം ലാഭിക്കാൻ സാധിക്കുമെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ കണക്കുകൂട്ടൽ. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ ട്രംപ് സ്വീകരിച്ച ഈ തന്ത്രപരമായ നീക്കത്തെ വലിയ ആവേശത്തോടെയാണ് അമേരിക്കൻ ദേശീയവാദികൾ വരവേൽക്കുന്നത്.

ട്രംപ് ഭരണകൂടത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക് വെയ്ർ മുള്ളിൻ ആണ് പ്രസ്താവന  പുറത്തിറക്കിയത്.  “അനധികൃതമായി രാജ്യത്ത് തുടരുന്നവർ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വന്തം നാടുകളിലേക്ക് മടങ്ങണം. അല്ലാത്തപക്ഷം ഞങ്ങളവരെ കണ്ടെത്തുകയും അറസ്റ്റ് ചെയ്ത് നാടുകടത്തുകയും ചെയ്യും. അങ്ങനെ പുറത്താക്കപ്പെടുന്നവർക്ക് പിന്നീട് ഒരിക്കലും അമേരിക്കയിലേക്ക് തിരിച്ചുവരാൻ സാധിക്കില്ല.” എന്ന കടുത്ത  മുന്നറിയിപ്പാണ്  കുടിയേറ്റക്കാർക്ക് നൽകിയിരിക്കുന്നത്.

അമേരിക്കയുടെ ദേശീയ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന ട്രംപിന്റെ നയങ്ങൾക്ക് യുഎസ് സുപ്രീം കോടതിയുടെ ശക്തമായ പിന്തുണയും ലഭിച്ചിട്ടുണ്ട്. സിറിയ, ഹെയ്തി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് കുടിയേറ്റക്കാരുടെ താല്ക്കാലിക സംരക്ഷണ പദവി റദ്ദാക്കാനുള്ള ട്രംപ് സർക്കാരിന്റെ തീരുമാനത്തെ സുപ്രീം കോടതി അടുത്തിടെ ശരിവെച്ചിരുന്നു. ഇതോടെ നിയമപരമായ സംരക്ഷണം നഷ്ടപ്പെട്ട ലക്ഷക്കണക്കിന് വിദേശികൾക്ക് മുന്നിലുള്ള ഏക വഴി ഈ ‘എക്സിറ്റ് ബോണസ്’ വാങ്ങി അന്തസ്സോടെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുക എന്നത് മാത്രമാണ്.

ട്രംപ് അധികാരമേറ്റ ആദ്യ വർഷം തന്നെ 22 ലക്ഷത്തിലധികം വിദേശികൾ സ്വമേധയാ രാജ്യം വിട്ടതായാണ് ഔദ്യോഗിക കണക്കുകൾ. അമേരിക്കൻ മണ്ണിൽ സ്വന്തം പൗരന്മാരുടെ തൊഴിലും അവകാശങ്ങളും സംരക്ഷിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം പൂർണ്ണമായും നടപ്പിലാക്കപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

Tags: 000trumpTrump Administration Offers TPS Migrants Nearly $2migrants america
Share
Tweet
Send
Share

Latest stories from this section

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies