Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഐപിഎൽ താരം ശശാങ്ക് സിങ്ങിനെതിരെ മർദ്ദനക്കേസ്; ആരോപണം നിഷേധിച്ച് താരം; അവൻ പാചകക്കാരനല്ല, മുറിയിൽ കയറി രഹസ്യ ദൃശ്യങ്ങൾ പകർത്തിയ മോഷ്ടാവാണ്

by Brave India Desk
Jul 1, 2026, 12:58 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

പഞ്ചാബ് കിങ്സ് ക്രിക്കറ്റ് താരം ശശാങ്ക് സിങ്ങിനെതിരെ മർദ്ദനക്കുറ്റത്തിന് പോലീസ് കേസെടുത്തു. ശശാങ്ക് സിങ്, അദ്ദേഹത്തിന്റെ പിതാവ് ഷൈലേഷ് സിങ്, കുടുംബത്തിന്റെ ഡ്രൈവർ എന്നിവർക്കെതിരെയാണ് ഭോപ്പാലിലെ രതിബാഡ് പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീട്ടിലെ ജീവനക്കാരനെ മർദ്ദിക്കുകയും തടഞ്ഞുവെക്കുകയും ചെയ്തു എന്ന പരാതിയിലാണ് കേസ്.

എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച ശശാങ്ക് സിങ്, തങ്ങൾ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും വീട്ടിൽ അതിക്രമിച്ചു കയറി സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ആളെ പിടികൂടുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കി. ഭോപ്പാലിൽ രജിസ്റ്റർ ചെയ്ത കേസിന് പിന്നാലെ വാർത്താ ഏജൻസിയായ എ.എൻ.ഐ യോട് സംസാരിക്കവെയാണ് ശശാങ്ക് സിങ് സത്യാവസ്ഥ വെളിപ്പെടുത്തിയത്. “ഞങ്ങൾ ആരെയും തടങ്കലിൽ വെച്ചിട്ടില്ല. അവൻ ഞങ്ങളുടെ വീട്ടിൽ വന്നത് ഒരു പാചകക്കാരൻ ആണെന്ന് പറഞ്ഞാണ്. എന്നാൽ അവൻ യഥാർത്ഥത്തിൽ ഒരു പാചകക്കാരനേ ആയിരുന്നില്ല, അവന് പാചകം ചെയ്യാൻ പോലും അറിയില്ലായിരുന്നു. വീട്ടിൽ ചുറ്റിനടന്ന് വിനോദത്തിനായി വീഡിയോകളും ഫോട്ടോകളും എടുക്കുകയായിരുന്നു അവന്റെ ലക്ഷ്യം. അവൻ എന്റെ കിടപ്പുമുറിയിൽ വരെ അതിക്രമിച്ചു കയറി ദൃശ്യങ്ങൾ പകർത്തി.”

Stories you may like

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

അപ്പോൾ അതാണ് കാരണം, ദ്രാവിഡിന്റെ വിളിയിൽ തുടങ്ങിയ തർക്കം; പഴയ കടപ്പാട് മറന്നെന്ന ആരോപണത്തിൽ സഞ്ജു-ശ്രീശാന്ത് ഭിന്നത രൂക്ഷം; സംഭവം ഇങ്ങനെ

വീടിനുള്ളിലെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതുകൊണ്ട് തന്നെ അവൻ മോഷ്ടിക്കാൻ കയറിയതാണെന്ന് താൻ ശക്തമായി സംശയിക്കുന്നതായി ശശാങ്ക് പറഞ്ഞു. ഭാഗ്യം കൊണ്ടാണ് വീട്ടിൽ നിന്ന് ഒന്നും നഷ്ടപ്പെടാതിരുന്നതെന്നും താരം കൂട്ടിച്ചേർത്തു. പിടിയിലായ ആളുടെ ഫോൺ പരിശോധിച്ചപ്പോൾ വീടിന്റെ നിരവധി ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയെന്നും അത് തികച്ചും സ്വകാര്യമായ കാര്യങ്ങളായതിനാൽ ഡിലീറ്റ് ചെയ്യാൻ തന്റെ അമ്മ ആവശ്യപ്പെടുകയാണുണ്ടായതെന്നും ശശാങ്ക് വ്യക്തമാക്കി.

“അവൻ ഈ പ്രവൃത്തികൾ ചെയ്യുന്നത് കണ്ടപ്പോൾ പോലീസിനെ (100) വിളിക്കാൻ എന്റെ സഹോദരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവൻ ഒരുപാട് കെഞ്ചിയതിനെത്തുടർന്നാണ് ഞങ്ങൾ അവനെ വെറുതെ വിട്ടത്. പോലീസ് ഇതുവരെ ഞങ്ങളെ സമീപിച്ചിട്ടില്ല. എന്നെ അറിയുന്ന ആർക്കും അറിയാം ഞാൻ ആരോടും അടിയുണ്ടാക്കാൻ പോകാറില്ലെന്ന്. ചീത്ത വാക്കുകൾ പോലും ഉപയോഗിക്കാൻ മടിക്കുന്ന ഞാൻ ഇങ്ങനെയൊരു മർദ്ദനം നടത്തില്ല.” – ശശാങ്ക് സിങ് പറഞ്ഞു. സംഭവത്തിൽ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തതായി അഡീഷണൽ ഡിസിപി രശ്മി അഗർവാൾ ദുബെ സ്ഥിരീകരിച്ചു. പരാതിക്കാരനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ടെന്നും പ്രാഥമികമായി ഗുരുതരമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. മെഡിക്കൽ റിപ്പോർട്ട് പൂർണ്ണമായി ലഭിച്ച ശേഷം മാത്രമായിരിക്കും കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുകയെന്നും പോലീസ് വ്യക്തമാക്കി.

Tags: indian cricketShashank Singh
Share
Tweet
SendShare

Latest stories from this section

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

കരയും കടലും കടന്ന് പോരാട്ടം ആകാശത്തേക്ക്; ബഹിരാകാശ നിയന്ത്രണം പിടിക്കുന്നവർ യുദ്ധം ജയിക്കുമെന്ന് മുൻ വ്യോമസേന എയർ മാർഷൽ

കരയും കടലും കടന്ന് പോരാട്ടം ആകാശത്തേക്ക്; ബഹിരാകാശ നിയന്ത്രണം പിടിക്കുന്നവർ യുദ്ധം ജയിക്കുമെന്ന് മുൻ വ്യോമസേന എയർ മാർഷൽ

സഞ്ജു ടി20 കളിച്ചാൽ മതി, ഏകദിന ലോകകപ്പ് ടീമിൽ വേണ്ട; തുറന്നടിച്ച് വസീം ജാഫർ

സഞ്ജു ടി20 കളിച്ചാൽ മതി, ഏകദിന ലോകകപ്പ് ടീമിൽ വേണ്ട; തുറന്നടിച്ച് വസീം ജാഫർ

Latest News

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

മദ്യവില്പനയ്ക്ക് നിരോധനം, ഡിജെ സൗണ്ട് സിസ്റ്റങ്ങളും വേണ്ട ; ദുർഗ്ഗാ പൂജയ്ക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് ബംഗാൾ സർക്കാർ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies